
പരിക്ക് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നുണ്ടെങ്കിലും നിലവില്‍ അത് ടീമിനെ കാര്യമായി ബാധിക്കില്ല. ഇതിനോടകം തന്നെ നിരവധി പ്രമുഖര്‍ പരമ്പര ആര് നേടുമെന്ന പ്രവചനം നടത്തിക്കഴിഞ്ഞു. ഇപ്പോഴിതാ മുന്‍ ഇംഗ്ലണ്ട് നായകന്‍ അലെസ്റ്റര്‍ കുക്ക് പരമ്പര ആര് നേടുമെന്നത് സംബന്ധിച്ച് തന്റെ പ്രവചനം നടത്തിയിരിക്കുകയാണ്.
Also Read: INDvENG: വോനിനെ കടത്തിവെട്ടി ഗവാസ്‌കര്‍, വിജയമാര്‍ജിന്‍ അതുക്കുംമേലെ!- പ്രവചനം ഇങ്ങനെ

ഇംഗ്ലണ്ട് പരമ്പര നേടും
ബെന്‍ സ്റ്റോക്‌സ് ടീമിലുണ്ടായിരുന്നെങ്കില്‍ കൂടുതല്‍ ആത്മവിശ്വാസം ടീമിന് ലഭിക്കുമായിരുന്നു. അവന്റെ അഭാവം ഒരുപാട് വ്യത്യാസമുണ്ടാക്കും. ഇന്ത്യയുടെ പര്യടന പരമ്പരയാണിത്. കൂടാതെ ഏറെ നാള്‍ ബയോബബിള്‍ സുരക്ഷയിലിരുന്ന ശേഷം കളിക്കാനിറങ്ങുകയാണ്. ജൂണില്‍ അവര്‍ ഇംഗ്ലണ്ടിലെത്തിയതാണ്. അതിനാല്‍ ഇടവേള വന്നത് ഇന്ത്യക്ക് കൂടുതല്‍ പ്രയാസം സൃഷ്ടിച്ചേക്കും. പന്ത് ചലിക്കുമ്പോള്‍ ഇന്ത്യയുടെ ബാറ്റിങ് നിരക്കെതിരേ ഇംഗ്ലണ്ടിന് ആധിപത്യം നേടാനാവും. ആവിശ്യത്തിന് റണ്‍സ് ഇംഗ്ലണ്ട് നേടുകയും പരമ്പര സ്വന്തമാക്കുകയും ചെയ്യും. ഒരു മത്സരത്തെ മഴ കാര്യമായി ബാധിക്കും. അഞ്ച് മത്സര പരമ്പര 3-1ന് ഇംഗ്ലണ്ട് ജയിക്കും- കുക്ക് പറഞ്ഞു.

ഇംഗ്ലണ്ടിന് കാര്യങ്ങള്‍ എളുപ്പമാവില്ല
Also Read: INDvENG: വടികൊടുത്ത് അടി വാങ്ങി, ഇന്ത്യയെ ട്രോളിയ ബാര്‍മി ആര്‍മിക്കു 'പണികിട്ടി', പൊങ്കാല
പേസ് പിച്ചൊരുക്കി ഇന്ത്യയെ കുടുക്കാനാണ് ഇംഗ്ലണ്ട് ശ്രമിക്കുന്നത്. എന്നാല്‍ ഇത് പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്. കാരണം ഇംഗ്ലണ്ടില്‍ കളിച്ച് മികച്ച പ്രകടനം നടത്തി അനുഭവസമ്പത്തുള്ള പേസ് നിരയാണ് ഇന്ത്യയുടേത്. മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ എന്നിവര്‍ക്കൊപ്പം ജസ്പ്രീത് ബുംറയും ചേരുമ്പോള്‍ ഇംഗ്ലണ്ട് ബാറ്റിങ്ങിനത് വലിയ തലവേദനയാവും. കൂടാതെ ഇംഗ്ലണ്ട് ബാറ്റിങ് നിരയില്‍ അനുഭവസമ്പന്നരായ താരങ്ങളുടെ കുറവുണ്ട്. ജോ റൂട്ട്, ജോസ് ബട്‌ലര്‍, ജോണി ബെയര്‍സ്‌റ്റോ എന്നിവര്‍ മാത്രമാണ് ആതിഥേയ ബാറ്റിങ് നിരയിലെ പരിചയസമ്പന്നരായ താരങ്ങള്‍.
Also Read: INDvENG: ഇന്ത്യക്കു മികച്ച ഫാസ്റ്റ് ബൗളര്‍മാരുണ്ട്, പക്ഷെ... പ്രധാന പോരായ്മ ചൂണ്ടിക്കാട്ടി യുവരാജ്

ഇന്ത്യയുടെ സീനിയര്‍ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം നിര്‍ണ്ണായകം
വിരാട് കോലി, രോഹിത് ശര്‍മ, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവരുടെ ബാറ്റിങ് പ്രകടനം നിര്‍ണ്ണായകമാവും. ഇവരില്‍ രോഹിത് ഒഴികെ മറ്റെല്ലാ താരങ്ങളുടെയും സമീപ കാല പ്രകടനം വലിയ പ്രതീക്ഷ നല്‍കുന്നതല്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കൂട്ടത്തകര്‍ച്ച നേരിട്ട ഇന്ത്യയുടെ ബാറ്റിങ് നിര പിഴവുകള്‍ തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ തകര്‍ച്ച ആവര്‍ത്തിക്കപ്പെടും. ഇംഗ്ലണ്ടില്‍ ഇന്ത്യക്ക് അധിക ബാറ്റിങ് കരുത്ത് അത്യാവശ്യമാണ്.
Also Read: IND vs ENG: ഗാംഗുലി പോലും അതു ചെയ്യില്ല!, പക്ഷെ റിഷഭ് ഞെട്ടിച്ചു- ആന്‍ഡേഴ്‌സന്‍


Click it and Unblock the Notifications











