INDvENG: ഇന്ത്യക്കു മികച്ച ഫാസ്റ്റ് ബൗളര്‍മാരുണ്ട്, പക്ഷെ... പ്രധാന പോരായ്മ ചൂണ്ടിക്കാട്ടി യുവരാജ്
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്കു ബുധനാഴ്ച തുടക്കം കുറിക്കാനിരിക്കെ ഇന്ത്യയുടെ ഒരു വലിയ പോരായ്മ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത്. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗം കൂടിയാണ് ഈ പരമ്പര.
T20 World cup: രോഹിത്തിന്റെ പങ്കാളി- ഇന്ത്യക്കു മുന്നില്‍ അഞ്ചു കോമ്പിനേഷനുകള്‍! ബെസ്‌റ്റേത്?
IND vs ENG: 'അവന്‍ തിളങ്ങിയാല്‍ ഇന്ത്യ പരമ്പര നേടും', നിര്‍ണ്ണായക താരത്തെ തിരഞ്ഞെടുത്ത് നെഹ്‌റ
ഇംഗ്ലണ്ടില്‍ സമീപകാലത്തൊന്നും ടെസ്റ്റ് പരമ്പര വിജയിക്കാന്‍ ഇന്ത്യക്കായിട്ടില്ല. 2007ലായിരുന്നു ഇംഗ്ലീഷ് മണ്ണില്‍ ഇന്ത്യയുടെ അവസാനത്തെ ടെസ്റ്റ് പരമ്പര വിജയം. അന്നു രാഹുല്‍ ദ്രാവിഡിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു ഇന്ത്യ ചരിത്ര വിജയം കൊയ്തത്. അതിനു മുമ്പ് അജിത് വഡേക്കര്‍ (1971), കപില്‍ ദേവ് (1986) എന്നിവരുടെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ ഇംഗ്ലണ്ടിന്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയിട്ടുള്ളത്.
2018ല്‍ ഓസ്‌ട്രേലിയയില്‍ ഇന്ത്യയെ കന്നി ടെസ്റ്റ് പരമ്പര വിജയത്തിലേക്കു നയിച്ച വിരാട് കോലി ഇംഗ്ലണ്ടിലും ടീമിന് അതുപോലെയൊരു ഐതിഹാസിക വിജയം നേടിത്തരുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

സ്വിങ് ബൗളറുടെ അഭാവം
നമുക്ക് എല്ലാ തരത്തിലുമുള്ള മാച്ച് വിന്നര്‍മാരുണ്ട്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ വളരെയധികം ബുദ്ധിമുട്ടേറിയതാണ്. ഇന്ത്യക്കു മികച്ചൊരു സ്വിങ് ബൗളറെ ഇംഗ്ലണ്ടില്‍ ആവശ്യമായിരുന്നു. കാരണം ഡ്യുക്‌സ് ബോള്‍ എത്ര നന്നായി സ്വിങ് ചെയ്യുന്നതാണന്നു നമുക്കറിയാം. മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ തുടങ്ങിയ മികച്ച ഫാസ്റ്റ് ബൗളര്‍മാര്‍ നമുക്കുണ്ട്. പക്ഷെ ഭുവിയെപ്പോലെയൊരാള്‍ ടീമില്‍ ആവശ്യമായിരുന്നുവെന്നും യുവി നിരീക്ഷിച്ചു.

ഭുവി മികച്ച സ്വിങ് ബൗളര്‍
ബോള്‍ നന്നായി സ്വിങ് ചെയ്യുന്ന ബൗളറാണ് ഭുവി. മാത്രല്ല ഏറെ അനുഭവസമ്പത്തും അദ്ദേഹത്തിനുണ്ട്. മികച്ച ഫിറ്റ്‌നസുമുള്ള ഭുവി തീര്‍ച്ചയായും ഈ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനൊപ്പം ഉണ്ടാവേണ്ടതായിരുന്നു. അദ്ദേഹത്തിനു ഇന്ത്യ അവസരം നല്‍കണമായിരുന്നു. ഭുവിയെപ്പോലെ അനുഭവസമ്പത്തുള്ള ഒരാള്‍ ഇംഗ്ലണ്ടില്‍ നമ്മുടെ ടീമില്‍ വേണമായിരുന്നുവെന്നും 2000 മുതല്‍ 19 വരെ 40 ടെസ്റ്റുകളിലും 304 ഏകദിനങ്ങളിലും 58 ടി20കളിലും കളിച്ചിട്ടുണ്ട്.
ഡ്യൂക്‌സ് ബോള്‍ കൊണ്ട് ഈ പരമ്പരയില്‍ ഏറ്റവും അപകടകാരിയായി മാറുക ഇംഗ്ലീഷ് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനായിരിക്കുമെന്നു യുവി അഭിപ്രായപ്പെട്ടു. ഈ പ്രായത്തിലും അദ്ദേഹം വളരെ മികച്ച ഫോമിലാണ്. വിരാടും ആന്‍ഡേഴ്‌സനും തമ്മിലുള്ള പോരാട്ടമാണ് ഞാന്‍ നോക്കുന്നതെന്നും യുവി കൂട്ടിച്ചേര്‍ത്തു.

ശ്രീലങ്കയില്‍ കളിച്ചു
ശിഖര്‍ ധവാനു കീഴില്‍ അടുത്തിടെ ഇന്ത്യന്‍ ടീം ശ്രീലങ്കയില്‍ ടി20, ഏകദിന പരമ്പരകളില്‍ കളിച്ചപ്പോള്‍ ഭുവിയും സംഘത്തിലുണ്ടായിരുന്നു. ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായിരുന്നു അദ്ദേഹം. പര്യടനത്തില്‍ എട്ടു വിക്കറ്റുകളും ഭുവി നേടിയിരുന്നു.
2013ല്‍ അരങ്ങേറിയ ശേഷം ഇന്ത്യക്കു വേണ്ടി 21 ടെസ്റ്റുകളാണ് ഭുവി കളിച്ചിട്ടുള്ളത്. 63 വിക്കറ്റുകളും പേസര്‍ വീഴ്ത്തിയിട്ടുണ്ട്. എന്നാല്‍ 2018ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ജൊഹാനസ്‌ബെര്‍ഗില്‍ നടന്ന ടെസ്റ്റിനു ശേഷം ഭുവിയെ ഈ ഫോര്‍മാറ്റില്‍ കാണാനായിട്ടില്ല. പരിക്കും ശസ്ത്രിക്രിയയുമെല്ലാം കാരണം പേസര്‍ പലപ്പോഴും ടീമിന് അകത്തും പുറത്തുമായി തുടരുകയായിരുന്നു.

ഇരുടീമുകളും പരാജയപ്പെട്ടു
അവസാനമായി കളിച്ച ടെസ്റ്റില്‍ പരാജയമേറ്റു വാങ്ങിയ ശേഷമാണ് ഇന്ത്യയും ഇംഗ്ലണ്ടും ടെസ്റ്റ് പരമ്പരയില്‍ ഏറ്റുമുട്ടുന്നത്. ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനോടു തോറ്റപ്പോള്‍ ഇംഗ്ലണ്ട് ന്യൂസിലാന്‍ഡിനോടു തന്നെ രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ തോല്‍ക്കുകയായിരുന്നു.
അതുകൊണ്ടു തന്നെ വിജയവഴിയില്‍ തിരിച്ചെത്തുകയെന്ന ലക്ഷ്യത്തോടയാണ് രണ്ടു ടീമുകളും ബുധനാഴ്ചയാരംഭിക്കുന്ന പരമ്പരയ്ക്കു കച്ചമുറുക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications