Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഈ നാണക്കേട് ഇന്ത്യക്കു ഇതാദ്യം, ബുംറയ്ക്കും ദ്രാവിഡിനും തല തുനിക്കാം!

ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടാണ് ഇംഗ്ലണ്ടുമായുള്ള അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു നേരിട്ടിരിക്കുന്നത്. 378 റണ്‍സിന്റെ വലിയ വിജയലക്ഷ്യം വളരെ അനായാസം ഇംഗ്ലണ്ട് ചേസ് ചെയ്തു വിജയിക്കുകയായിരുന്നു. ഇന്ത്യയെ സംബന്ധിച്ച് വലിയ ഷോക്ക് തന്നെയായിരുന്നു ഇത്.

കാരണം കഴിഞ്ഞ 35 വര്‍ഷത്തിനിടെ ഒരു ടെസ്റ്റില്‍പ്പോലും 250ന് മുകളില്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ആരും ഇന്ത്യയെ തോല്‍പ്പിച്ചിട്ടില്ല. ഇതാണ് എഡ്ബാസ്റ്റണില്‍ ഇംഗ്ലണ്ട് പഴങ്കഥയാക്കിയത്. 378 റണ്‍സിന്റെ വിജയലക്ഷ്യം വെറും മൂന്നു വിക്കറ്റിനാണ് ഇംഗ്ലണ്ട് മറികടന്നത്. ജോ റൂട്ട് (142*), ജോണി ബെയര്‍സ്‌റ്റോ (114*) എന്നിവരുടെ സെഞ്ച്വറികളാണ് ഇംഗ്ലണ്ടിനു അവിസ്മരണീയ വിജയം സമ്മാനിച്ചത്.

1

വലിയൊരു നാണക്കേടാണ് എഡ്ബാസ്റ്റണ്‍ ടെസ്റ്റിലെ ഞെട്ടിക്കുന്ന തോല്‍വിയോടെ ഇന്ത്യയെ തേടിയെത്തിയത്. ടെസ്റ്റിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് 350ന് മുകളില്‍ സ്‌കോര്‍ ചേസ് ചെയ്യാനാവാതെ ഇന്ത്യ പരാജയത്തിലേക്കു കൂപ്പുകുത്തിയത്. ഈ മല്‍സരത്തിലെ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയ്ക്കും കോച്ച് രാഹുല്‍ ദ്രാവിഡിനും തീര്‍ച്ചയായും നിരാശ നല്‍കുന്ന റെക്കോര്‍ഡായിരിക്കും ഇത്.

2

ടെസ്റ്റില്‍ 350ന് മുകളില്‍ വിജയലക്ഷ്യം എതിരാളികള്‍ക്കു നല്‍കിയ 37 ടെസ്റ്റുകളിലും ഇന്ത്യന്‍ ടീം വിജയക്കൊടി പാറിച്ചിട്ടുണ്ട്. 15 ടെസ്റ്റുകളില്‍ സമനില പിടിക്കാനും ഇന്ത്യക്കു കഴിഞ്ഞു.
അതേസമയം, ഇംഗ്ലണ്ടാവട്ടെ റണ്‍ചേസില്‍ ലോക റെക്കോര്‍ഡാണ് എഡ്ബാസ്റ്റണില്‍ കുറിച്ചത്. ടെസ്റ്റ് ചരിത്രത്തില്‍ അവരുടെ ഏറ്റവും വലിയ റണ്‍ചേസ് കൂടിയാണിത്.

സഞ്ജു ഹിറ്റോ, ഫ്‌ളോപ്പോ? സന്നാഹ ടി20കളില്‍ മിന്നിച്ചവരും നിരാശപ്പെടുത്തിയവരും

3

ടെസ്റ്റില്‍ 1932 മുതല്‍ 2021 വരെയുള്ള കണക്കുകളെടുത്താല്‍ വെറും അഞ്ചു തവണ മാത്രമേ 200ന് മുകളില്‍ സ്‌കോര്‍ പ്രതിരോധിക്കാനാവാതെ ഇന്ത്യ പരാജയപ്പെട്ടിട്ടുള്ളൂ. എന്നാല്‍ ഈ വര്‍ഷം മാത്രം ഇതിനകം മൂന്നു ടെസ്റ്റുകളില്‍ ഇന്ത്യന്‍ ടീം 200ന് മുകളില്‍ സ്‌കോര്‍ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടിട്ടുണ്ട്. എല്ലാം പുതിയ കോച്ച് രാഹുല്‍ ദ്രാവിഡിന്റെ കീഴിലാണെന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.

കോലിയേക്കാള്‍ മികച്ച ബാറ്റര്‍ രോഹിത്ത്! പറഞ്ഞത് അക്തര്‍- ഇതായിരുന്നു കാരണം

4

ഇന്ത്യക്കെതിരേ നേടിയ ചരിത്ര വിജയത്തോടെ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സും ക്യാപ്റ്റനെന്ന നിലയില്‍ വമ്പന്‍ റെക്കോര്‍ഡിട്ടിരിക്കുകയാണ്. 275ന് മുകളില്‍ വിജയലക്ഷ്യം ഏറ്റവുമധികം തവണ ചേസ് ചെയ്‌സു വിജയിച്ച ക്യാപ്റ്റനായി അദ്ദേഹം മാറിയിരിക്കുകയാണ്. നാലാം തവണയാണ് സ്റ്റോക്‌സ് ഈ നേട്ടം കൈവരിച്ചത്.
നേരത്തേ മൂന്നു വിജയങ്ങളുമായി മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ ബാറ്ററും നായകനുമായ ബ്രയാന്‍ ലാറ, ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ് എന്നിവര്‍ക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയായിരുന്നു സ്റ്റോക്‌സ്.

5

ഈ വര്‍ഷം നാലാം തവണയാണ് ടെസ്റ്റില്‍ ഇംഗ്ലണ്ട് റണ്‍ചേസ് നടത്തി വിജയം സ്വന്തമാക്കിയത്. നേരത്തേയുള്ള മൂന്നു വിജയങ്ങളും ന്യൂസിലാന്‍ഡിനെതിരേയായിരുന്നു. ഇവയെല്ലാം 300 റണ്‍സിനു താഴെയുമായിരുന്നു. ന്യൂസിലാന്‍ഡിനെതിരേ 299 റണ്‍സിന്റെ വിജയലക്ഷ്യം വെറും 50 ഓവറിലാണ് അഞ്ചു വിക്കറ്റിനു ഇംഗ്ലണ്ട് മറികടന്നത്.
അടുത്ത ടെസ്റ്റില്‍ 296 റണ്‍സിന്റെ വിജയലക്ഷ്യമാണ് കിവീസ് ഇംഗ്ലണ്ടിനു നല്‍കിയത്. 54.2 ഓവറില്‍ മൂന്നു വിക്കറ്റിനു ഇംഗ്ലണ്ട് വിജയം പിടിച്ചെടുക്കുകയും ചെയ്തു. മൂന്നാം ടെസ്റ്റില്‍ 277 റണ്‍സായിരുന്നു ഇംഗ്ലണ്ടിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. 78.5 ഓവറില്‍ അഞ്ചു വിക്കറ്റിനു ഇംഗ്ലണ്ട് ലക്ഷ്യം കാണുകയായിരുന്നു.

Story first published: Tuesday, July 5, 2022, 17:45 [IST]
Other articles published on Jul 5, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+