
ഇതിനോടകം സഞ്ജുവിനെ ഉള്‍പ്പെടുത്താത്തതിനെതിരേ ആരാധകര്‍ പ്രതികരിച്ചിട്ടുണ്ട്. നീതികേടാണെന്നും സഞ്ജു അവസരം അര്‍ഹിക്കുന്നുവെന്നുമെല്ലാം ആരാധകര്‍ പ്രതികരിക്കുന്നു. സഞ്ജുവിനെ മറികടന്ന് ദീപക് ഹൂഡ പ്ലേയിങ് 11ലേക്കെത്തിയത് അദ്ദേഹത്തിന്റെ ഓള്‍റൗണ്ട് മികവുകൊണ്ടാണ്. ഇഷാന്‍ കിഷന്‍, ദിനേഷ് കാര്‍ത്തിക് എന്നിവര്‍ വിക്കറ്റ് കീപ്പര്‍മാരായി ഉള്ളതിനാല്‍ നിലവില്‍ സഞ്ജുവിന്റെ ആവിശ്യം ടീമിലില്ല.
ആദ്യ ടി20യില്‍ മാത്രമാണ് സഞ്ജുവിന് ടീമില്‍ ഇടം. രണ്ടും മൂന്നും ടി20യില്‍ വിശ്രമം അനുവദിക്കപ്പെട്ട പ്രമുഖരെല്ലാം തിരിച്ചെത്തുന്നതിനാല്‍ സഞ്ജുവിന് ഇടമില്ല. അതുകൊണ്ട് തന്നെ ആദ്യ ടി20യില്‍ സഞ്ജുവിന് അവസരം നല്‍കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും നായകന്‍ രോഹിത് ശര്‍മയും ദ്രാവിഡിന്റെ അഭാവത്തില്‍ പരിശീലകസ്ഥാനത്തുള്ള വിവിഎസ് ലക്ഷ്മണും താരത്തില്‍ വിശ്വാസം അര്‍പ്പിച്ചില്ല.
ക്യാപ്റ്റന്മാരായ പേസര്‍മാരെ അറിയാമോ?, ബ്രോഡ് മുതല്‍ ബുംറ വരെ, എട്ട് പേര്‍ ഇതാ

ദീപക് ഹൂഡയെ സ്പിന്നറെന്ന നിലയിലും ഉപയോഗിക്കാവുന്ന താരമാണ്. കൂടാതെ സമീപകാലത്തായി സഞ്ജുവിനെക്കാളും മികച്ച ബാറ്റിങ് പ്രകടനവും നടത്തുന്നു. അതുകൊണ്ടാണ് സഞ്ജു തഴയപ്പെട്ടതും ഹൂഡ ടീമിലേക്കെത്തിയതും. അയര്‍ലന്‍ഡിനെതിരേ നേടിയ ഫിഫ്റ്റി സെഞ്ച്വറിയിലേക്കെത്തിക്കാനായിരുന്നെങ്കില്‍ സഞ്ജുവിനത് നേട്ടമായി മാറിയേനെ. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ സഞ്ജുവിന് സെഞ്ച്വറി നേടാന്‍ സാധിച്ചില്ല.

വലിയ സര്‍പ്രൈസുകളില്ലാത്ത ഇന്ത്യന്‍ ടീമില്‍ ഉമ്രാന്‍ മാലിക്കിനെ തഴഞ്ഞപ്പോള്‍ ഇടം കൈയന്‍ പേസര്‍ അര്‍ഷദീപിന് അരങ്ങേറ്റത്തിന് അവസരം നല്‍കി. പഞ്ചാബ് കിങ്‌സിലൂടെ വളര്‍ന്ന അര്‍ഷദീപ് സന്നാഹ മത്സരത്തില്‍ മികച്ച പ്രകടനമാണ് നടത്തിയത്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലും അയര്‍ലന്‍ഡ് പരമ്പരയിലും അരങ്ങേറ്റത്തിന് അവസരം ലഭിക്കാതിരുന്ന അര്‍ഷദീപിന് ഇംഗ്ലണ്ടിനെതിരേ അവസരം ലഭിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.

അര്‍ഷദീപിന്റെ വരവോടെ ആവേഷ് ഖാനും സ്ഥാനം നഷ്ടമായി. ഇന്ത്യന്‍ ടീമില്‍ മികച്ച ഇടം കൈയന്‍ പേസര്‍മാരുടെ അഭാവമുണ്ട്. അതുകൊണ്ട് തന്നെ അര്‍ഷദീപിന്റെ കാര്യത്തില്‍ ഇന്ത്യ പ്രത്യേക താല്‍പര്യം കാട്ടുമെന്ന് തന്നെ പറയാം. അര്‍ഷദീപിന് അവസരം മുതലാക്കാനായാല്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് പ്ലേയിങ് 11 എത്താനുള്ള അവസരമുണ്ട്.
പരിക്കില്‍ കുടുങ്ങി രാഹുല്‍, വിന്‍ഡീസ് പരമ്പരയും ഏഷ്യാ കപ്പും നഷ്ടമായേക്കും, വന്‍ തിരിച്ചടി

ഇന്ത്യ പ്ലേയിങ് 11: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ദിനേഷ് കാര്‍ത്തിക്, ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചഹാല്‍, അര്‍ഷദീപ് സിങ്.
ഇംഗ്ലണ്ട് -ജേസന്‍ റോയ്, ജോസ് ബട്‌ലര്‍, ഡേവിഡ് മലാന്‍, മോയിന്‍ അലി, ലിയാം ലിവിങ്‌സ്റ്റണ്‍, ഹാരി ബ്രോക്, സാം കറാന്‍, ക്രിസ് ജോര്‍ദാന്‍, ടൈമല്‍ മില്‍സ്, റീസി ടോപ്ലി, മാറ്റ് പാര്‍ക്കിന്‍സന്‍


Click it and Unblock the Notifications
