For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: കോലി റണ്ണെടുക്കില്ല, മറ്റുള്ളവരെ അനുവദിക്കുകയുമില്ല! ആഞ്ഞടിച്ച് ഹൂഡ ഫാന്‍സ്

ഹൂഡയ്ക്കു പകരം കോലി ടീമിലെത്തുകയായിരുന്നു

ഇംഗ്ലണ്ടുമായുള്ള രണ്ടാം ടി20യില്‍ മിന്നുന്ന ഫോമിലുള്ള ദീപക് ഹൂഡയെ ഇന്ത്യ പുറത്തിരുത്തിയതിനെതിരേ രൂക്ഷ വിമര്‍ശനം. മുന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ വിരാട് കോലിയെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുന്നതിനു വേണ്ടിയാണ് ഹൂഡയെ ഇന്ത്യക്കു മാറ്റി നിര്‍ത്തേണ്ടി വന്നത്.

ഇന്ത്യ ജയിച്ച ആദ്യ മല്‍സരത്തില്‍ മൂന്നാം നമ്പറില്‍ വെടിക്കെട്ട് പ്രകടനം താരം കാഴ്ചവച്ചിരുന്നു. 17 ബോളില്‍ 33 റണ്‍സാണ് ഹൂഡ അന്നു അടിച്ചെടുത്തത്. മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമായിരുന്നു. കൂടാതെ അയര്‍ലാന്‍ഡമായി തൊട്ടുമുമ്പ് കളിച്ച ടി20യില്‍ ഹൂഡ സെഞ്ച്വറിയും കുറിച്ചിരുന്നു. എന്നിട്ടും താരത്തെ ഒഴിവാക്കിയതാണ് ആരാധകരെ ചൊടിപ്പിച്ചത്.

1

ദീപക് ഹൂഡയോടു സഹതാപമുണ്ട്. ആറു ടി20കളില്‍ നിന്നും സെഞ്ച്വറിയടക്കം 170 പ്ലസ് സ്‌ട്രൈക്ക് റേറ്റോടെ 205 റണ്‍സ് അദ്ദേഹം നേടി. ശരാശരി 70നടുത്തുമാണ്. ഹൂഡയുടെ സമയം വരുമെന്നും ഒരു യൂസര്‍ കുറിച്ചു.
ഇത്രയും തകര്‍പ്പന്‍ ഫോമിലായിട്ടും ദീപക് ഹൂഡയെ ഇന്ത്യ ഒഴിവാക്കിയതു വളരെ നിര്‍ഭാഗ്യകരമാണെന്നായിരുന്നു മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്റെ ട്വീറ്റ്.

2

എന്തിനാണ് ദീപക് ഹൂഡയെ ഒഴിവാക്കിയത്? ഇത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. അര്‍ഷ്ദീപ് സിങിനെ വെറുമൊരു മല്‍സരത്തിനു വേണ്ടി മാത്രമാണ് ടീമിലേക്കു കൊണ്ടു വന്നത് എന്നതും വളരെ വിചിത്രമാണെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
സിംബാബ്‌വെ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍സിക്കു വേണ്ടി തയ്യാറെടുക്കുന്നതിനു വേണ്ടി ദീപക് ഹൂഡയ്ക്കു ഇന്ത്യ സമയം നല്‍കിയിരിക്കുകയാണെന്നായിരുന്നു തമാശരൂപേണയുള്ള ഒരു ട്വീറ്റ്.

2021 ആവര്‍ത്തിക്കും, ഏഷ്യാ കപ്പിലും ഇന്ത്യ പാകിസ്താനോട് 'പൊട്ടും'!, കാരണങ്ങളിതാ

3

വിരാട് കോലിയെ ടീമില്‍ ഉള്‍ക്കൊള്ളിക്കുന്നതിനു വേണ്ടി ഇന്ത്യ മികച്ച ഫോമിലുള്ള ദീപക് ഹൂഡയെ പുറത്തിരുത്തി. കോലിയെ സംബന്ധിച്ച് ഏറ്റവും വലിയ പ്രശ്‌നം എന്താണന്നു വച്ചാല്‍ അദ്ദേഹം റണ്‍സെടുക്കുന്നില്ലെന്നു മാത്രമല്ല പുതിയ ബാറ്റര്‍മാരെ റണ്ണെടുക്കാന്‍ അനുവദിക്കുന്നുമില്ലെന്നായിരുന്നു ഒരു യൂസറുടെ പ്രതികരണം.

90 മിനിട്ടുനുള്ളില്‍ ടെസ്റ്റ് സെഞ്ച്വറി, നേട്ടം നാല് പേര്‍ക്ക് മാത്രം, ഇന്ത്യക്കാരാരുമില്ല

4

അയര്‍ലാന്‍ഡുമായുള്ള പരമ്പരയില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്ററായി കാണപ്പെട്ടത് ദീപക് ഹൂഡയായിരുന്നു. ഇംഗ്ലണ്ടുമായുള്ള ആദ്യ ടി20യില്‍ ഇന്ത്യന്‍ സ്‌കോര്‍ 200ന് അരികില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തു. ഉറപ്പായിട്ടും ഹൂഡയ്ക്കു കൂടുതല്‍ അവസരങ്ങള്‍ വൈകാതെ ലഭിക്കും. ക്ഷമയോടെ കാത്തിക്കൂയെന്നായിരുന്നു ഒരു പ്രതികരണം.

5

അതേസമയം, 171 റണ്‍സിന്റെ വിജയലക്ഷ്യമാണ് രണ്ടാം ടി20യില്‍ ഇംഗ്ലണ്ടിനു ഇന്ത്യ നല്‍കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സാണ് നേടിയത്. ഇന്ത്യന്‍ നിരയില്‍ ആര്‍ക്കും ഫിഫ്റ്റി തികയ്ക്കാനായില്ല. പുറത്താവാതെ 46 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ടോപ്‌സ്‌കോററര്‍. 29 ബോളില്‍ അഞ്ചു ബൗണ്ടറികള്‍ അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. നായകന്‍ രോഹിത് ശര്‍മ 31ഉം റിഷഭ് പന്ത് 26ഉം റണ്‍സെടുത്തു. ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ഡന്‍ നാലും അരങ്ങേറ്റക്കാരന്‍ റിച്ചാര്‍ഡ് ഗ്ലീസന്‍ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.

Story first published: Saturday, July 9, 2022, 21:14 [IST]
Other articles published on Jul 9, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+