Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: റെക്കോര്‍ഡുകളുടെ ചാകര തീര്‍ത്ത് ടീം ഇന്ത്യ, രണ്ടു ദിനം കൊണ്ട് 5 റെക്കോര്‍ഡുകള്‍!

ഇംഗ്ലണ്ടുമായുള്ള അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടാംദിനത്തിലെ കളി പൂര്‍ത്തിയാവും മുമ്പ് തന്നെ റെക്കോര്‍ഡുകളുടെ ചാകര കുറിച്ചിരിക്കുകയാണ് ടീം ഇന്ത്യ. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ ക്യാപ്റ്റന്‍സിയില്‍ ആദ്യമായി ഇറങ്ങിയ ഇന്ത്യ ടെസ്റ്റില്‍ നേരിയ മുന്‍തൂക്കവും സ്വന്തമാക്കിക്കഴിഞ്ഞു.

ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 416 റണ്‍സിനു മറുപടിയില്‍ രണ്ടാംദിനം മഴ കാരണം കളി തടസ്സപ്പെടുമ്പോള്‍ ഇംഗ്ലണ്ട് രണ്ടു വിക്കറ്റിനു 31 റണ്‍സെന്ന നിലയില്‍ പരുങ്ങലിലാണ്. രണ്ടു ഓപ്പണര്‍മാരെയും അവര്‍ക്കു നഷ്ടമായിക്കഴിഞ്ഞു. ഈ ടെസ്റ്റില്‍ ഇതിനകം ഇന്ത്യന്‍ ടീം കുറിച്ചു കഴിഞ്ഞ അഞ്ചു പ്രധാനപ്പെട്ട റെക്കോര്‍ഡുകള്‍ എന്തൊക്കെയാണെന്നു പരിശോധിക്കാം.

ഒരോവറില്‍ കൂടുതല്‍ റണ്‍സ്

ഒരോവറില്‍ കൂടുതല്‍ റണ്‍സ്

ടെസ്റ്റ് ക്രിക്കറ്റില്‍ ഒരോവറില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരമെന്ന ലോക റെക്കോര്‍ഡിന് ഇന്ത്യന്‍ നായകന്‍ ജസ്പ്രീത് ബുംറ അവകാശിയായി. പത്താം നമ്പറില്‍ ബാറ്റിങിന് ഇറങ്ങിയ അദ്ദേഹം സ്റ്റുവര്‍ട്ട് ബ്രോഡെറിഞ്ഞ 84ാമത്തെ ഓവറിലായിരുന്നു റണ്‍മഴ പെയ്യിച്ചത്. 35 റണ്‍സാണ് ഈ ഓവറില്‍ ഇന്ത്യക്കു ലഭിച്ചത്. ഇതില്‍ 29 റണ്‍സും ബുംറയുടെ ബാറ്റില്‍ നിന്നായിരുന്നു. എക്‌സ്ട്രായിനത്തില്‍ ആറു റണ്‍സ് കൂടി ഇന്ത്യയുടെ അക്കൗണ്ടിലക്കു വന്നു.
നേരത്തേ ബാറ്റിങ് ഇതിഹാസം ബ്രയാന്‍ ലാറ, ജോര്‍ജ് ബെയ്‌ലി എന്നിവര്‍ ഒരോവറില്‍ നേടിയ 28 റണ്‍സെന്ന റെക്കോര്‍ഡ് പഴങ്കഥയാവുകയും ചെയ്തു.

റിഷഭിനു സിക്‌സറില്‍ സെഞ്ച്വറി

റിഷഭിനു സിക്‌സറില്‍ സെഞ്ച്വറി

അന്താരാഷ്ട്ര ക്രിക്കറ്റില്‍ സിക്‌സറുകളില്‍ സെഞ്ച്വറിയടിച്ച പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് റിഷഭ് പന്തിനെ തേടിയെത്തിയിരുന്നു. ഇന്നിങ്‌സില്‍ തന്റെ ആദ്യ സിക്‌സറടിച്ചതോടെയാണ് അദ്ദേഹം 100 തികച്ചത്.
24ാം വയസ്സിലാണ് റിഷഭ് ഈ നാഴിക്കല്ല് പൂര്‍ത്തിയാക്കിയത്. മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് ഇതോടെ പഴങ്കഥയാവുകയും ചെയ്തു. സച്ചിനു 100 സിക്‌സറുകള്‍ തികയ്ക്കുന്നത് 25ാമത്തെ വയസ്സിലായിരുന്നു. എഡ്ബാസ്റ്റണ്‍ ടെസ്റ്റില്‍ 146 റണ്‍സാണ് റിഷഭ് അടിച്ചെടുത്തത്. 111 ബോളില്‍ 20 ബൗണ്ടറികളും നാലു സിക്‌സറുമടക്കമായിരുന്നു ഇത്.

ക്രിക്കറ്റിലെ 'ചുള്ളന്‍മാര്‍', ആരാണ് നിങ്ങളുടെ ഫേവറിറ്റ്?

ഇംഗ്ലണ്ടില്‍ ഒന്നിലധികം സെഞ്ച്വറി

ഇംഗ്ലണ്ടില്‍ ഒന്നിലധികം സെഞ്ച്വറി

മറ്റൊരു റെക്കോര്‍ഡ് കൂടി റിഷഭ് പന്തിനെ തേടിയെത്തിയിരുന്നു. ഇംഗ്ലണ്ടില്‍ ഒന്നില്‍ക്കൂടുതല്‍ സെഞ്ച്വറിയടിച്ച വിദേശ വിക്കറ്റ് കീപ്പറായി അദ്ദേഹം മാറിയിരിക്കുകയാണ്. ഇംഗ്ലീഷ് മണ്ണില്‍ മറ്റൊരു വിക്കറ്റ് കീപ്പറും ഒന്നിലധികം സെഞ്ച്വറികളടിച്ചിട്ടില്ല.
ഇംഗ്ലണ്ടില്‍ റിഷഭിന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി 2018ലെ പര്യടനത്തിലായിരുന്നു. അന്നു ഓവലില്‍ നടന്ന ടെസ്റ്റില്‍ 114 റണ്‍സായിരുന്നു താരം നേടിയത്. റിഷഭിന്റെ കന്നി ടെസ്റ്റ് സെഞ്ച്വറിയും ഇതു തന്നെയായിരുന്നു.

ബേദിയുടെ റെക്കോര്‍ഡ് തിരുത്തി ബുംറ

ബേദിയുടെ റെക്കോര്‍ഡ് തിരുത്തി ബുംറ

ആദ്യ ഇന്നിങ്‌ലില്‍ പുറത്തവാതെ 31 റണ്‍സ് നേടിയോടെ ജസ്പ്രീത് ബുംറ ഒരു റെക്കോര്‍ഡിട്ടിരുന്നു. ക്യാപ്റ്റനായി കന്നി ടെസ്റ്റില്‍ തന്നെ പത്താം നമ്പറില്‍ ബാറ്റ് ചെയ്ത് കൂടുതല്‍ റണ്‍സെടുത്ത താരമായാണ് അദ്ദേഹം മാറിയത്.
1976ല്‍ ക്രൈസ്റ്റ്ചര്‍ച്ചില്‍ ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ ബഷന്‍സിങ് ബേദി സ്ഥാപിച്ച റെക്കോര്‍ഡ് ബുംറ്തിരുത്തുകയായിരുന്നു. അന്നു അദ്ദേഹം നേടിയത് 30 റണ്‍സായിരുന്നു. ഇതാണ് ഒരു റണ്‍സ് കൂടി അധികമെുത്ത് ബുംറ തന്റെ പേരിലാക്കിയത്.

IND vs ENG: സ്റ്റോക്‌സ് ഇംഗ്ലണ്ടിന്റെ കോലി! ക്യാപ്റ്റന്‍സിയില്‍ രണ്ട് സാമ്യങ്ങള്‍, ഒരു വ്യത്യാസവും

റിഷഭ്- ജഡേജ കൂട്ടുകെട്ട്

റിഷഭ്- ജഡേജ കൂട്ടുകെട്ട്

ഇന്ത്യയെ ടെസ്റ്റിലേക്കു തിരികെ കൊണ്ടുവന്നത് റിഷഭ് പന്ത്- രവീന്ദ്ര ജഡേജ കൂട്ടുകെട്ടായിരുന്നു. ഇന്ത്യ അഞ്ചു വിക്കറ്റിനു 98 റണ്‍സെന്ന നിലയിലുള്ളപ്പോഴാണ് ഇരുവരും ഒന്നിച്ചത്. ആറാം വിക്കറ്റില്‍ 222 റണ്‍സ് ഇരുവരും വാരിക്കൂട്ടി. ടീം സ്‌കോര്‍ 320ല്‍ വച്ചായിരുന്നു ഈ ജോടി വേര്‍പിരിഞ്ഞത്.
ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിര ആറാം വിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ട് കൂടിയാണിത്. 2018ലെ പര്യടനത്തില്‍ റിഷഭും കെഎല്‍ രാഹുലും ചേര്‍ന്നെടുത്ത 204 റണ്‍സായിരുന്നു നേരത്തേയുള്ള റെക്കോര്‍ഡ്. ഇതാണ് മറ്റൊരു ടീമംഗത്തിനൊപ്പം റിഷഭ് തിരുത്തിയത്.

Story first published: Saturday, July 2, 2022, 19:24 [IST]
Other articles published on Jul 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+