Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റിലെ 'ചുള്ളന്‍മാര്‍', ആരാണ് നിങ്ങളുടെ ഫേവറിറ്റ്?

ഇന്ത്യയില്‍ ഏറ്റവുമധികം ആരാധക പിന്തുണയുള്ള കായിക ഇനമാണ് ക്രിക്കറ്റ്. ലോകത്ത് ഏറ്റവുമധികം ഫാന്‍സുള്ള ഫുട്‌ബോളിനു പോലും ഇന്ത്യയില്‍ ക്രിക്കറ്റിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായിട്ടില്ല. ഐപിഎല്ലിന്റെയും ഐഎസ്എല്ലിന്റെയും വേദികളിലെത്തുന്ന കാണികളുടെ എണ്ണം താരതമ്യം ചെയ്യുമ്പോള്‍ ക്രിക്കറ്റ് എത്ര മാത്രം മുന്നിലാണെന്നു നമുക്ക് മനസ്സിലാവും. നിലവില്‍ രാജ്യത്തു ഏറ്റവുമധികം വരുമാനമുള്ളവരും ആഡംബര ജീവിതം നയിക്കുന്നവരും ക്രിക്കറ്റര്‍മാര്‍ തന്നെയാണെന്നു കാണാം.

ഇനി ലുക്കിലേക്കു വരികയാണെങ്കില്‍ പല നടന്‍മാരെയും കടത്തിവെട്ടുന്ന ഗ്ലാമറുള്ള ക്രിക്കറ്റര്‍മാരുണ്ട്. കളിക്കളത്തിനു പുറത്ത് ഇവരെ കണ്ടാല്‍ ഇതു നടന്‍മാരാണോയെന്നു പോലും സംശയിച്ചുപോവുമെന്നതില്‍ സംശയമില്ല. ലോക ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും സുന്ദര്‍മാരായ താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

വിരാട് കോലി

വിരാട് കോലി

ഇന്ത്യയുടെ മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലി ബാറ്റിങ് മിടുക്കില്‍ മാത്രമല്ല ലുക്കിന്റെ കാര്യത്തിലും വേറെ ലെവലാണ്. നിലവില്‍ രാജ്യത്തെ ഏറ്റവും സുന്ദരനായ ക്രിക്കറ്റര്‍ കോലി തന്നെയാണെന്നതില്‍ തര്‍ക്കമുണ്ടാവില്ല. അദ്ദേഹത്തിന്റെ ഹെയര്‍സ്‌റ്റൈലം ഡ്രസിങുമെല്ലാം ആരാധകര്‍ക്കു ഹരമാണ്. വളരെ മികച്ച ഫിറ്റ്‌നസുള്ള ശരീരത്തിന്റെ അവകാശി കൂടിയാണ് കോലി.

ഫഫ് ഡുപ്ലെസി

ഫഫ് ഡുപ്ലെസി

സൗത്താഫ്രിക്കയുടെ മുന്‍ ക്യാപ്റ്റനും ഓപ്പണറുമായ ഫഫ് ഡുപ്ലെയിസാണ് ലോക ക്രിക്കറ്റിലെ മറ്റൊരു സുന്ദരനായ താരം. ഹോളിവുഡ് നടന്റെ ലുക്കും കരുത്തുറ്റ ശരീരവുമാണ് അദ്ദേഹത്തിന്റേത്. നിലവില്‍ മല്‍സരരംഗത്തുള്ള വിദേശ ക്രിക്കറ്റര്‍മാരില്‍ ഏറ്റവും സുമുഖനായ താരങ്ങളിലൊരാണ് ഡുപ്ലെസിയെന്നു ഉറപ്പിച്ചുപറയാം. ജെയിംസ് ബോണ്ടായും ബാറ്റ്മാന്‍ കഥാപാത്രവുമായെല്ലാം അഭിനയിക്കാന്‍ ട്വിറ്ററില്‍ പലപ്പോഴും ട്രെന്‍ഡുകളും ഹാഷ് ടാഗുകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്.

രോഹിത്തിനെ ധോണി ഓപ്പണറാക്കാന്‍ കാരണം കാര്‍ത്തിക്! ചാംപ്യന്‍സ് ട്രോഫിയില്‍ സംഭവിച്ചതറിയാം

പാറ്റ് കമ്മിന്‍സ്

പാറ്റ് കമ്മിന്‍സ്

ഹോളിവുഡിലെ ഏറ്റവും സുമുഖനായ നടനും സൂപ്പര്‍ താരവുമായ ടോം ക്രൂസിനോടുള്ള രൂപസാദൃശ്യമുള്ള ക്രിക്കറ്ററാണ് ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സ്. ബൗളിങിലും ഒപ്പം ലുക്കിലും ഒരുപോലെ അദ്ദേഹം മറ്റുള്ളവരേക്കാള്‍ ഏറെ മുന്നിലാണെന്നു പറയാം. പല ഫോട്ടോഷൂട്ടുകളിലും കമ്മിന്‍സ് ഇതിനകം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരു ഹോളിവുഡ് നടന് വേണ്ട എല്ലാം ഒത്തുചേര്‍ന്ന താരമാണ് അദ്ദേഹം.

ഗ്രെന്‍ മാക്‌സ്വെല്‍

ഗ്രെന്‍ മാക്‌സ്വെല്‍

ഓസ്‌ട്രേലിയയില്‍ നിന്നു തന്നെയുള്ള മറ്റൊരു മികച്ച ലുക്കുള്ള ക്രിക്കറ്ററാണ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍. ധാരാളം വനിതാ ആരാധകരുള്ള താരമാണ് അദ്ദേഹം. പക്ഷെ മാക്‌സ്വെല്ലിന്റെ മനം കവര്‍ന്നത് ഇന്ത്യക്കാരിയായ വിനി രാമനാണ്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ ഓസ്‌ട്രേലിയയില്‍ സ്ഥിര താമസമാക്കിയ തമിഴ്‌നാട്ടുകാരിയായ വിനിയെ ഈ വര്‍ഷം മാക്‌സി വിവാഹം കഴിച്ചിരുന്നു.

IND vs ENG: ടെസ്റ്റില്‍ ആരാവും ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍? സാധ്യത ഇവര്‍ക്ക്

ജെയിംസ് ആന്‍ഡേഴ്‌സന്‍

ജെയിംസ് ആന്‍ഡേഴ്‌സന്‍

ഇംഗ്ലണ്ടിന്റെ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സനാണ് ലോക ക്രിക്കറ്റിലെ മറ്റൊരു സുമുഖനായ താരം. പ്രായം കൂടുന്തോറും അദ്ദേഹത്തിന്റെ സൗന്ദര്യം കൂടുകയല്ലാതെ കുറയുന്നില്ലെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. വിരമിക്കലിനു അരികിലാണെങ്കിലും കരിയറിലെ തുടക്കകാലത്തെ അതേ ലുക്ക് നിലനിര്‍ത്താന്‍ അദ്ദേഹത്തിനായിട്ടുണ്ട്.

ട്രെന്റ് ബോള്‍ട്ട്

ട്രെന്റ് ബോള്‍ട്ട്

ന്യൂസിലാന്‍ഡിന്‍റെ സ്റ്റാര്‍ ഇടംകൈയന്‍ പേസര്‍ ട്രെന്റ് ബോള്‍ട്ട് തന്റെ സുന്ദരമായ ചിരി കൊണ്ട് ആരെയും വീഴ്ത്തും. ലോകത്തിലെ ഏറ്റവും അപകടകാരിയായ ഫാസ്റ്റ് ബൗളര്‍മാരുടെ നിരയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം.

സ്റ്റീവ് സ്മിത്ത്

സ്റ്റീവ് സ്മിത്ത്

ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ സ്റ്റീവ് സ്മിത്തും ലുക്കിന്റെ കാര്യത്തില്‍ കിടുവാണ്. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റര്‍മാരുടെ നിരയിലാണ് സ്മിത്ത്.

Story first published: Thursday, June 30, 2022, 10:22 [IST]
Other articles published on Jun 30, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+