IND vs AUS: സാംപ എന്തുകൊണ്ട് കോലിയുടെ അന്തകനാവുന്നു? കാരണം ചൂണ്ടിക്കാട്ടി മുന്‍ കോച്ച്
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് വിരാട് കോലിയെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. പക്ഷെ ചില ബൗളര്‍മാര്‍ പലപ്പോഴും അദ്ദേഹത്തെ വേട്ടയാടാറുണ്ട്. ഇക്കൂട്ടത്തില്‍ പെടുത്താവുന്ന താരമാണ് ഓസ്‌ട്രേലിയയുടെ യുവ ലെഗ് സ്പിന്നര്‍ ആദം സാംപ. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റവുമുട്ടിയപ്പോള്‍ ഭൂരിഭാഗം തവണയും കോലിയുടെ വിക്കറ്റ് കൊയ്തത് സാംപയാണ്. ഇതുവരെ ഏഴു തവണ അദ്ദേഹം ഇന്ത്യന്‍ സൂപ്പര്‍ താരത്തെ പുറത്താക്കിയിട്ടുണ്ട്.

ഇന്ത്യയും ഓസീസും തമ്മിലുള്ള മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ വീണ്ടും കോലി- സാംപ മാറ്റുരയ്ക്കാന്‍ നടക്കാന്‍ പോവുകയാണ്. എന്തുകൊണ്ടാണ് പലപ്പോഴും കോലിയെ ഓസീസ് യുവ സ്പിന്നര്‍ പുറത്താക്കുന്നത് എന്നതിന്റെ കാരണം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് കോലിയുടെ ബാല്യകാല കോച്ച് കൂടിയായ രാജ്കുമാര്‍ ശര്‍മ.

ആദം സാംപയെ വില കുറച്ചു കാണുന്നില്ല. വിരാട് കോലി എല്ലായ്‌പ്പോഴും സാംപയ്ക്കു വിക്കറ്റ് സമ്മാനിക്കാന്‍ ഒരു കാരണം മാത്രമേയുള്ളു. അതു വിരാടിന്റെ അമിത ആത്മവിശ്വാസമാണ്. സാംപ ബൗള്‍ ചെയ്യാന്‍ എത്തുമ്പോഴെല്ലാം അവന്‍ അടിച്ചുതകര്‍ത്ത് റണ്‍സെടുക്കാന്‍ ശ്രമിക്കുകയും അതു വിക്കറ്റില്‍ കലാശിക്കുകയുമാണ് ചെയ്യുന്നതെന്നു രാജ്കുമാര്‍ ശര്‍മ നിരീക്ഷിച്ചു.

എനിക്കു തോന്നുന്നത് സാംപയുടെ മികച്ച പന്തുകള്‍ക്കെതിരേ വിരാട് അര്‍ഹിച്ച ബഹുമാനത്തോടെ കളിക്കണമെന്നാണ്. മോശം ബോളുകളെ പ്രഹരിക്കുകയും വേണം. സാംപയെ കൈകാര്യം ചെയ്യാന്‍ ബാലന്‍സായിട്ടുള്ള സമീപനമാണ് വിരാടിനു ആവശ്യമെന്നും ശര്‍മ വിലയിരുത്തി.
രോഹിത്ത് അരങ്ങേറിയതിന് ശേഷം ടി20 അരങ്ങേറ്റം, ഇപ്പോള്‍ പരിശീലകര്‍, അഞ്ച് ഇന്ത്യക്കാരിതാ

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ വിരാട് കോലിയുടെ ബാറ്റിങ് സമീപനം എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ചും രാജ്കുമാര്‍ ശര്‍മ വിശദീകരിച്ചു. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും കെഎല്‍ രാഹുലും ഏതു തരത്തിലുള്ള തുടക്കമാണ് ടീമിനു നല്‍കുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കും വിരാട് കോലിയുടെ സ്‌ട്രൈക്ക് റേറ്റ്.
ടീം ഇന്ത്യയിലേക്ക് ഉമേഷിന്റെ സര്‍പ്രൈസ് തിരിച്ചുവരവ്, എന്തുകൊണ്ട് ഇവര്‍ക്കും സാധിക്കില്ല?

നിങ്ങള്‍ക്കു എല്ലായ്‌പ്പോഴും ഒരു പ്ലാന്‍ ബി ആവശ്യമാണ്. കാണം തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമാവുകയാണെങ്കില്‍ നിങ്ങള്‍ക്കു കൂടുതല്‍ അഗ്രസീവായി ബാറ്റ് ചെയ്യാന്‍ കഴിയില്ല. സാഹചര്യങ്ങള്‍ വിലയിരുത്തേണ്ടത് ആവശ്യമാണ്, കൂടുതല്‍ ഡീപ്പായി ബാറ്റ് ചെയ്യുയും വേണം. ഇതു തന്നെയാണ് വിരാടും ചെയ്യുന്നത്. ഈ ഫോര്‍മാറ്റിലെ ഏറ്റവും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളായി അവനെ മാറ്റുന്നതും ഇതാണെന്നു രാജ്കുമാര്‍ ശര്‍മ അഭിപ്രായപ്പെട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications