
പിച്ചിന്റെ സ്വഭാവം പ്രധാനം
ഇന്ത്യയുടേത് വളരെ ശക്തമായ ടീമാണെന്നു ഇയാന്‍ ഹീലി ചൂണ്ടിക്കാട്ടി. യുക്തിരഹിതമായ വിക്കറ്റുകളല്ല ടെസ്റ്റില്‍ ഒരുക്കുന്നതെങ്കില്‍ എനിക്കു ഇന്ത്യന്‍ സ്പിന്നര്‍മാരെ ഭയമില്ല. പക്ഷെ അവസാനത്തെ പര്യടനത്തിന്റെ പകുതിയില്‍ വച്ച് ഇന്ത്യ അത്തരം വിക്കറ്റുകളായിരുന്നു ടെസ്റ്റ് പരമ്പരയില്‍ ഒരുക്കിയത്. അങ്ങനെ സംഭവിച്ചാല്‍ ഈ പരമ്പരയും ഞങ്ങള്‍ വിജയിക്കില്ല.
പരമ്പരയില്‍ ഉപയോഗിച്ച രണ്ടു വിക്കറ്റുകള്‍ വളരെ മോശമായിരുന്നു. സ്പിന്നര്‍മാര്‍ നിങ്ങളുടെ തലയ്ക്കു മുകളിലൂടെ ചാടുന്നത് അന്യായം തന്നെയാണെന്നും ഹീലി വിശദമാക്കി.
പൃഥ്വിയെ വിട്ടൊരു കളി വേണ്ട! ഇതാ ടി20യില്‍ ഇന്ത്യയുടെ മൂന്ന് ഇടിവെട്ട് ഓപ്പണിങ് ജോടികള്‍

ഇന്ത്യ നേടും
കഴിഞ്ഞ തവണ തയ്യാറാക്കിയതു പോലെയുള്ള വിക്കറ്റാണെങ്കില്‍ ഓസ്‌ട്രേലിയയേക്കാള്‍ നന്നായി കളിക്കാന്‍ ഇന്ത്യക്കു സാധിക്കും. പക്ഷെ ഇന്ത്യ സാധാരണയായി ഒരുക്കുന്നതു പോലെ ഫ്‌ളാറ്റായ ബാറ്റിങ് ട്രാക്കുകളാണെങ്കില്‍ ഓസ്‌ട്രേലിയ്ക്കു പ്രതീക്ഷയുണ്ട്. അങ്ങനെയുള്ള വിക്കറ്റുകളെങ്കില്‍ ഇന്ത്യയെ വീഴ്ത്താന്‍ ഞങ്ങള്‍ക്കു സാധിക്കും.
പക്ഷെ ആദ്യ ടെസ്റ്റില്‍ മിച്ചെല്‍ സ്റ്റാര്‍ക്ക് ഓസീസിനു വേണ്ടി കളിച്ചില്ലെങ്കില്‍ ഇന്ത്യ 2-1ന് പരമ്പര കൈക്കലാക്കുമെന്ന് ഇയാന്‍ ഹീലി പ്രവചിച്ചു.
IND vs SL: എല്ലാവരും സെഞ്ച്വറിയടിക്കുന്നു, രോഹിത് വിക്കറ്റ് വലിച്ചെറിയുന്നു! ഒരിക്കലും പഠിക്കില്ല

ഇംഗ്ലണ്ടിനെ തരിപ്പണമാക്കി
2021ല്‍ ഇംഗ്ലണ്ട് ടീം ഇന്ത്യയില്‍ നാലു ടെസ്റ്റകളുടെ പരമ്പര കളിച്ചപ്പോള്‍ സ്പിന്നര്‍മാര്‍ അവരുടെ അന്തകരായി മാറിയിരുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന മൂന്നാം ടെസ്റ്റ് വെറും രണ്ടു ദിവസം കൊണ്ടാണ് ഇന്ത്യ ജയിച്ചുകയറിയത്.
ഇന്ത്യന്‍ സ്പിന്നര്‍മാരുടെ അഴിഞ്ഞാട്ടം തന്നെയായിരുന്നു ടെസ്റ്റ് പരമ്പരയില്‍ കണ്ടത്. ആകെ വീണ 40 വിക്കറ്റുകളില്‍ 33ഉം സ്പിന്നര്‍മാര്‍ക്കായിരുന്നു. പത്തു വിക്കറ്റിന്റെ വിജയമായിരുന്നു മൂന്നാം ടെസ്റ്റില്‍ ഇന്ത്യ കൈക്കലാക്കിയത്.
IND vs NZ: ഇവരെ ഇന്ത്യ എന്തിന് തഴഞ്ഞു? ടി20 പരമ്പരയില്‍ ഇടം അര്‍ഹിച്ചു, അറിയാം

ഓസ്ട്രേലിയക്കെതിരേ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്‌ദേവ് ഉനാട്കട്ട്, സൂര്യകുമാര്‍ യാദവ്.


Click it and Unblock the Notifications












