Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: കറക്കിവീഴ്ത്താന്‍ ബെസ്റ്റ് അശ്വിനോ, ലിയോണോ? കണക്കുകള്‍ നോക്കാം

ASHWIN

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കു വേണ്ടി ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള പോരാട്ടം വ്യാഴാഴ്ച രാവിലെ ആരംഭിക്കുകയാണ്. നാലു ടെസ്റ്റുകളുടെ പരമ്പരയിലാണ് ഇരുടീമുകളും മാറ്റുരയ്ക്കുന്നത്. 2017നു ശേഷം ഇന്ത്യയില്‍ ഓസ്‌ട്രേലിയയുടെ ആദ്യത്തെ ടെസ്റ്റ് പരമ്പര കൂടിയാണിത്. മുന്‍ പരമ്പര പോലെ തന്നെ ഇത്തവണയും സ്പിന്നര്‍മാരെ തുണയ്ക്കുന്ന പിച്ചുകളായിരിക്കും കാണാനാവുകയെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

പിച്ചിന്റെ സ്വഭാവം കണക്കിലെടുത്ത് ശക്തമായ സ്പിന്‍ നിരയെയാണ് ഇന്ത്യയും ഓസ്‌ട്രേലിയയും ഈ പരമ്പരയില്‍ ഇറക്കുക. ഇന്ത്യയുടെ സ്പിന്‍ ബൗളിങിന്റെ കടിഞ്ഞാണ്‍ പരിചയസമ്പന്നനായ ആര്‍ അശ്വിനായിരിക്കും. അവസാനത്തെ ടെസ്റ്റ് പരമ്പരയില്‍ അദ്ദേഹം ഓസീസ് ബാറ്റര്‍മാരുടെ ഉറക്കം കെടുത്തിയിരുന്നു.

മറുഭാഗത്ത് സ്പിന്നര്‍മാരില്‍ ഓസ്‌ട്രേലിയയുടെ തുറുപ്പുചീട്ട് നതാന്‍ ലിയോണായിരിക്കും. അശ്വിനെപ്പോലെ 2017ലെ പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കു വെല്ലുവിളിയുയര്‍ത്താന്‍ അദ്ദേഹത്തിനുമായിരുന്നു. ലിയോണും സ്റ്റീവ് ഒകീഫെയുമായിരുന്നു അന്നു ഓസീസ് സ്പിന്‍ ആക്രമണത്തിനു നേതൃത്വം നല്‍കിയത്. ഇത്തവണത്തെ ടെസ്റ്റ് പരമ്പരയിലും എല്ലാ കണ്ണുകളും അശ്വിനിലും ലിയോണിലുമായിരിക്കും. ഇവരില്‍ ആരാണ് കൂടുതല്‍ മികച്ച സ്പിന്നര്‍? കണക്കുകള്‍ പരിശോധിക്കാം.

മികച്ച ബൗളിങ് ശരാശരി

മികച്ച ബൗളിങ് ശരാശരി

ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ആര്‍ അശ്വിനും നതാന്‍ ലിയോണും തുല്യ മല്‍സരങ്ങളല്ല തങ്ങളുടെ ടീമുകള്‍ക്കായി കളിച്ചിട്ടുള്ളത്. അശ്വിന്‍ 18ഉം ലിയോണ്‍ 22ഉം മല്‍സരങ്ങളാണ് ഇതുവരെ കളിച്ചത്. അതുകൊണ്ടു തന്നെ രണ്ടു പേരും നേടിയ വിക്കറ്റുകളോ, ഫൈറോ താരതമ്യം ചെയ്യുന്നത് ന്യായമായിരിക്കില്ല.

എന്നാല്‍ രണ്ടു പേരുടെയും ബൗളിങ് ശരാശരി നോക്കിയാല്‍ ആരാണ് കൂടുതല്‍ കേമനെന്നതിന് വ്യക്തത ലഭിക്കും. 18 ടെസ്റ്റുകളില്‍ നിന്നും 31.48 ശരാശരിയില്‍ അശ്വിന്‍ ഇതുവരെ വീഴ്ത്തിയത് 89 വിക്കറ്റുകളാണ്. അതായത് വഴങ്ങുന്ന ഓരോ 31 റണ്‍സിന് ഇടയിലും അദ്ദേഹം വിക്കറ്റെടുക്കുന്നുവെന്ന് വ്യക്തം.

ലിയോണിന്റെ പ്രകടനത്തിലേക്കു വന്നാല്‍ 22 ടെസ്റ്റുകളില്‍ നിന്നും പിഴുതത് 94 വിക്കറ്റുകളാണ്. ശരാശരി 34.76. ശരാശരി നോക്കിയാല്‍ ലിയോണിനേക്കാള്‍ മിടുക്കന്‍ അശ്വിനാണെന്നു കാണാം.

Also Read: IND vs AUS: ആറില്‍ അഞ്ചു തവണയും പുറത്താക്കി, കോലി സൂക്ഷിക്കേണ്ടത് അവനെ!

ബൗളിങ് സ്‌ട്രൈക്ക് റേറ്റ്

ബൗളിങ് സ്‌ട്രൈക്ക് റേറ്റ്

ആര്‍ അശ്വിനും നതാന്‍ ലിയോണിനുമിടയില്‍ ബൗളിങ് സ്‌ട്രൈക്ക് റേറ്റില്‍ ആരാണ് മുന്നിട്ടുനില്‍ക്കുന്നതെന്നു പരിശോധിക്കാം. ഒരു വിക്കറ്റെടുക്കാന്‍ ബൗളര്‍ ശരാശരിയെറിയുന്ന ബോളുകളാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്.

ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ അശ്വിന്റെ ബൗളിങ് സ്‌ട്രൈക്ക് റേറ്റ് 69.26 ആണ്. എന്നാല്‍ ഇക്കാര്യത്തില്‍ ലിയോണാണ് മുന്നില്‍. ഇന്ത്യക്കെതിരേ ടെസ്റ്റില്‍ അദ്ദേഹത്തിന്റെ ബൗളിങ് സ്‌ട്രൈക്ക് റേറ്റ് 66.37 ആണ്.

Also Read: IND vs AUS: പുജാരയെ ഒഴിവാക്കി 11 ! ഇയാള്‍ എങ്ങനെ ഇന്ത്യന്‍ സെലക്ടറായി? ഫാന്‍സിന് ‍ഞെട്ടല്‍

മികച്ച ഇക്കോണമി റേറ്റ്

മികച്ച ഇക്കോണമി റേറ്റ്

ഡോട്ട് ബോളുകള്‍ എല്ലായ്‌പ്പോഴും എതിര്‍ ടീമിനെ സമ്മര്‍ദ്ദത്തിലാക്കുന്ന ഘടകമാണ്. ഒരു ബൗളര്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാണിച്ചാല്‍ അയാള്‍ക്കു വിക്കറ്റുകള്‍ ലഭിക്കാനുള്ള സാധ്യതയും കൂടുതലാണ്.

ഓസ്‌ട്രേലിയക്കെതിരേ ടെസ്റ്റില്‍ അശ്വിന്‍ ഇതുവരെ ബൗള്‍ ചെയ്തത് 1,027.2 ഓവറുളാണ്. ഇവയില്‍ 2.73 ഇക്കോണമി റേറ്റില്‍ 2802 റണ്‍സ് വഴങ്ങുകയും ചെയ്തു.

നതാന്‍ ലിയോണാവട്ടെ 1,039.5 ഓവറുകളാണ് ഇതുവരെ ഇന്ത്യക്കെതിരേ ബൗള്‍ ചെയ്തത്. ഇവയില്‍ 3.14 ഇക്കോണമി റേറ്റില്‍ 3267 റണ്‍സും വഴങ്ങി.
ബൗളിങ് ശരാശരി, ഇക്കോണമി റേറ്റ് എന്നിവ പരിശോധിക്കുമ്പോള്‍ ലിയോണിനു മുകളിലാണ് അശ്വിന്റെ സ്ഥാനം.എന്നാല്‍ ബൗളിങ് സ്‌ട്രൈക്ക് റേറ്റില്‍ ലിയോണ്‍ മുന്നിട്ടുനില്‍ക്കുന്നു.

മൂന്നില്‍ രണ്ടിലും മുന്നിലായതിനാല്‍ ലിയോണിനേക്കാള്‍ മികച്ച സ്പിന്നര്‍ അശ്വിനാണെന്നു നമുക്ക് സംശയമില്ലാതെ പറയാം.

Story first published: Wednesday, February 8, 2023, 16:31 [IST]
Other articles published on Feb 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+