IND vs AUS: ആറില്‍ അഞ്ചു തവണയും പുറത്താക്കി, കോലി സൂക്ഷിക്കേണ്ടത് അവനെ!

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് വ്യാഴാഴ്ച മുതല്‍ നടക്കാനിരിക്കെ റണ്‍മെഷീന്‍ വിരാട് കോലിക്കു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് പാകിസ്താന്റെ മുന്‍ നായകന്‍ റഷീദ് ലത്തീഫ്. പരമ്പരയില്‍ കോലിക്കു ഏറ്റവുമധികം ഭീഷണിയുയര്‍ന്ന ഓസ്‌ട്രേലിയന്‍ ബൗളര്‍ ആരായിരിക്കുമെന്നും ലത്തീഫ് ചൂണ്ടിക്കാട്ടി. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പോടെ കോലി തന്റെ പഴയ ഫോം തിരിച്ചുപിടിക്കുകയും തുടര്‍ച്ചയായി ചില സെഞ്ച്വറികള്‍ കുറിക്കുകയും ചെയ്തിരുന്നു. ഇനി റെഡ് ബോള്‍ ക്രിക്കറ്റിലും ഇതാവര്‍ത്തിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. കഴിഞ്ഞ മൂന്നു വര്‍ഷത്തിലേറെയായി ടെസ്റ്റില്‍ ഒരു സെഞ്ച്വറി പോലും നേടാന്‍ കോലിക്കായിട്ടില്ല. ഓസീസുമായുള്ള പരമ്പരയില്‍ ഇതിന് അറുതിയിടാമെന്ന പ്രതീക്ഷയിലാണ് മുന്‍ നായകന്‍.
ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ഇന്ത്യക്കു നിലനിര്‍ത്തണമെങ്കില്‍ കോലിയില്‍ നിന്നും വലിയ ഇന്നിങ്‌സുകള്‍ ടീമിനു ലഭിച്ചേ തീരൂ. ഇന്ത്യയെ സംബന്ധിച്ച് ഈ പരമ്പര വിജയിക്കേണ്ടത് അനിവാര്യവുമാണ്. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കു യോഗ്യത നേണമെങ്കില്‍ ഇന്ത്യക്കു ഈ പരമ്പരയില്‍ ജയിച്ചേ തീരൂ.

കോലിക്ക് കമ്മിന്‍സ് ഭീഷണി
ഓസ്‌ട്രേലിയന്‍ ക്യാപറ്റനും സ്റ്റാര്‍ പേസറുമായ പാറ്റ് കമ്മിന്‍സായിരിക്കും ടെസ്റ്റ് പരമ്പരയില്‍ വിരാട് കോലിക്കു ഏറ്റവും വലിയ വെല്ലുവിളിയെന്നു റഷീദ് ലത്തീഫ് ചൂണ്ടിക്കാട്ടി.
ആറു മല്‍സരങ്ങളില്‍ അഞ്ചു തവണ കോലിയെ പുറത്താക്കാന്‍ കമ്മിന്‍സിനായിട്ടുണ്ട്. മറ്റൊരു ബാറ്റര്‍ക്കെതിരേയും കമ്മിന്‍സിനു ഇത്രയും ആധിപത്യമില്ലെന്നും ലത്തീഫ് വിലയിരുത്തി.
Also Read: IND vs AUS: സൂര്യയും ഇഷാനുമില്ല! ശ്രേയസിനു പകരം അവന്‍ മതി- ഇതാ ജാഫറുടെ ഇന്ത്യന്‍ 11

ബാബറിനും പ്രശ്‌നം സൃഷ്ടിച്ചു
വിരാട് കോലിക്കു മാത്രമല്ല പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ ആസമിനും കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന ബൗളറാണ് പാറ്റ് കമ്മിന്‍സെന്നു റഷീദ് ലത്തീഫ് അഭിപ്രായപ്പെട്ടു.
ബോള്‍ ആംഗിള്‍ ചെയ്ത് അകത്തേക്കു കൊണ്ടുവരാനും അതുപോലെ തന്നെ പുറത്തേക്കു കൊണ്ടുപോവാനും കമ്മിന്‍സ് മിടുക്കനാണ്. ഇതു വിരാട് കോലിയെയും ബാബര്‍ ആസമിനെയും പോലുള്ളവര്‍ക്കു വെല്ലുവിളിയുയര്‍ത്തും.
അതുകൊണ്ടു തന്നെ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ തീര്‍ച്ചയായും കാണേണ്ട പോരാട്ടം തന്നെയാണ് കോലിയം കമ്മിന്‍സും തമ്മിലുള്ളത്. ബോള്‍ പഴയതായാലും കമ്മിന്‍സ് വലിയ ഭീഷണി തന്നെയാണെന്നും ലത്തീഫ് കൂട്ടിച്ചേര്‍ത്തു.
Also Read: IND vs AUS: ഇന്ത്യക്കു രക്ഷയില്ല, ടെസ്റ്റ് പരമ്പര ഓസീസ് നേടും! നാലു കാരണങ്ങളറിയാം

ഇന്ത്യന്‍ ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ചേതേശ്വര്‍ പുജാര, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ്. ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്ദേവ് ഉനാട്കട്ട്.
ഓസ്‌ട്രേലിയന്‍ ടീം
പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷെയ്ന്‍, മിച്ചെല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ സ്വെപ്‌സണ്‍, ആഷ്ടണ്‍ അഗര്‍, സ്‌കോട്ട് ബോളന്‍ഡ്, അലക്സ് കറേ (വിക്കറ്റ് കീപ്പര്‍), കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹേസല്‍വുഡ്, പീറ്റര്‍ ഹാന്‍ഡ്സ്‌കോംബ്, ട്രാവിസ് ഹെഡ്, നഥാന്‍ ലിയോണ്‍, ലാന്‍സ് മോറിസ്, ടോഡ് മര്‍ഫി, മാത്യു റെന്‍ഷോ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications