IND vs AUS: ഇന്ത്യക്കു രക്ഷയില്ല, ടെസ്റ്റ് പരമ്പര ഓസീസ് നേടും! നാലു കാരണങ്ങളറിയാം

ലോക ക്രിക്കറ്റില്‍ ഏതൊരു ടീമിനെ സംബന്ധിച്ചും ടെസ്റ്റ് ഫോര്‍മാറ്റിലെ ഏറ്റവും ദുഷ്‌കരമായ കടമ്പ ഇന്ത്യയില്‍ പരമ്പര ജയിക്കുകയെന്നതാണ്. കാരണം നാട്ടില്‍ ഇന്ത്യയെ റെഡ് ബോള്‍ ക്രിക്കറ്റില്‍ തോല്‍പ്പിക്കുക ഏതൊരു ടീമിനും അസാധ്യമായ സ്വപ്‌നമാണ്. ഒരുപാട് വമ്പന്‍ ടീമുകള്‍ നേരത്തേ ഈ സ്വപ്‌നം യാഥാര്‍ഥ്യമാക്കുകയെന്ന ലക്ഷ്യവുമായി ഇന്ത്യയില്‍ വന്ന ശേഷം നാണംകെട്ട് മടങ്ങിപ്പോയവരാണ്.
കരുത്തരായ ഓസ്‌ട്രേലിയയാണ് ഇപ്പോള്‍ ഇന്ത്യക്കുമേല്‍ ടെസ്റ്റില്‍ വിജയക്കൊടി നാട്ടുകയെന്ന ലക്ഷ്യവുമായി ഇപ്പോള്‍ ഇവിടെ തമ്പടിച്ചിരിക്കുന്നത്. ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി തേടിയാണ് പാറ്റ് കമ്മിന്‍സും കംഗാരുപ്പടയും ഇവിടെയെത്തിയിരിക്കുന്നത്. നാലു ടെസ്റ്റുകളുടെ പരമ്പരയ്ക്കു വ്യാഴാഴ്ച തുടക്കമാവുകയാണ്.
2012ല്‍ ഇംഗ്ലണ്ടാണ് അവസാനമായി ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര കൈക്കലാക്കി തലയുയര്‍ത്തി നാട്ടിലേക്കു മടങ്ങിയ ടീം. ഓസ്‌ട്രേലിയയാവട്ടെ 2004നു ശേഷം ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര വിജയിച്ചിട്ടില്ല. അന്നു സൗരവ് ഗാംഗുലി നയിച്ച ഇന്ത്യയെയാണ് നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഓസീസ് 2-1നു ഞെട്ടിച്ചത്. എന്നാല്‍ ഇത്തവണ അവര്‍ ചരിത്രം തിരുത്തി ഇന്ത്യക്കെതിരേ ടെസ്റ്റ് പരമ്പരയില്‍ വിജയം കൊയ്‌തേക്കും. ഇതിനുള്ള നാലു കാരണങ്ങള്‍ എന്തൊക്കെയാണെന്നു പരിശോധിക്കാം.

തകര്‍പ്പന്‍ ഫോം
തകര്‍പ്പന്‍ ഫോമാണ് ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയക്കു മുതല്‍ക്കൂട്ടാവുന്ന ആദ്യത്തെ കാര്യം. ഓസീസ് ടീമിലെ ഭൂരിഭാഗം കളിക്കാരും ഗംഭീര ഫോമിലാണ്. ഇതു അവരുടെ ആത്മവിശ്വാസം വാനോളമുയര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ കവാജ, മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവ് സ്മിത്ത് എന്നിവരുള്‍പ്പെട്ട ഓസീസിന്റെ ടോപ്‌സ്‌കോര്‍ ഏതു ടീമിനും ഭീഷണുയര്‍ത്തുന്നതാണ്.
ബാറ്റിങ് മാത്രമല്ല ഓസീസിന്റെ ബൗളിങും ശക്തമാണ്. അപകടകാരികളായ ഒരുപിടി ബൗളര്‍മാര്‍ ഓസീസ് സംഘത്തിലുണ്ട്. നായകന്‍ പാറ്റ് കമ്മിന്‍സ് മുതല്‍ സ്പിന്നര്‍ നതാന്‍ ലിയോണ്‍ വരെ ഇക്കൂട്ടത്തിലുള്‍പ്പെടും.

സ്പിന്നിനെതിരേ പതറുന്ന ഇന്ത്യ
ഒരു കാലത്തു സ്പിന്‍ ബൗളിങിനെ ഏറ്റവും നന്നായി നേരിട്ടവരായിരുന്നു ഇന്ത്യന്‍ ബാറ്റര്‍മാര്‍. സച്ചിന്‍ ടെണ്ടുല്‍ക്കര്‍- രാഹുല്‍ ദ്രാവിഡ് എന്നിവരുള്‍പ്പെട്ട സുവര്‍ണ തലമുറ ഇതിന് ഏറ്റവു നല്ല ഉദാഹരണമാണ്. പക്ഷെ ഇന്ത്യയുടെ ഇപ്പോഴത്തെ ബാറ്റിങ് ലൈനപ്പ് സ്പിന്‍ ബൗളിങിനെതിരേ അത്ര മിടുക്കരല്ല.
റണ്‍മെഷീന്‍ വിരാട് കോലി പോലും സ്പിന്നര്‍മാര്‍ക്കു മുന്നില്‍ മുട്ടുവിറയ്ക്കുന്നത് കാണാം. കെഎല്‍ രാഹുലും സ്പിന്‍ ബൗളിങിനെതിരേ അത്ര മികച്ച ബാറ്ററല്ല. ഇന്ത്യയുടെ ഈ ദൗര്‍ബല്യം പരമാവധി മുതലെടുക്കാന്‍ തന്നെയായിരിക്കും ഓസ്‌ട്രേലിയയുടെ ലക്ഷ്യം. അതിനു ശേഷിയുള്ള മികച്ച സ്പിന്നര്‍മാരും അവരുടെ പക്കലുണ്ട്.
ഓസീസിനെ വീഴ്ത്താന്‍ ഇന്ത്യയൊരുക്കിയ സ്പിന്‍ കെണിയില്‍ ഇന്ത്യ തന്നെ വീഴാനുള്ള സാധ്യത തള്ളാന്‍ സാധിക്കില്ല. അവസാനമായി ബംഗ്ലാദേശിനതിരേ കളിച്ച ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ സിപ്ന്‍ ദൗര്‍ബല്യം വീണ്ടും തുറന്നു കാട്ടിയിരുന്നു. അന്നു കഷ്ടിച്ചാണ് ഇന്ത്യ പരമ്പര നേടിയെടുത്തത്. കൂടുതല്‍ കരുത്തുറ്റ ഓസീസിനെതിരേ ഇന്ത്യക്കു ഇതു സാധിക്കുമോയന്ന കാര്യം സംശയമാണ്.
Also Read: ഹാര്‍ദിക് പൊളിയല്ലേ? രോഹിത്തിന്റെ ക്യാപ്റ്റന്‍സി റെക്കോര്‍ഡ് തകര്‍ന്നു! ധോണിയും പിന്നില്‍

മുന്‍നിരയുടെ പ്രകടനം
മുന്‍നിര ബാറ്റര്‍മാരുടെ പ്രകടനമാണ് ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യക്കു തിരിച്ചടിയാവുന്ന നാലാമത്തെ ഘടകം. ചേതേശ്വര്‍ പുജാരയെ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യയുടെ മറ്റൊര മുന്‍നിര ബാറ്റര്‍ക്കും കഴിഞ്ഞ കലണ്ടര്‍ വര്‍ഷത്തില്‍ ഒരു ടെസ്റ്റ് സെഞ്ച്വറി പോലും നേടാനായിട്ടില്ല. ക്യാപ്റ്റന്‍ രോഹിത് ശര്‍മയാവട്ടെ പരിക്കു കാരണം പല പരമ്പരകളും കളിച്ചിട്ടുമില്ല.
2022ല്‍ കെഎല്‍ രാഹുല്‍ ടെസ്റ്റില്‍ എട്ട് ഇന്നിങ്‌സുകളില്‍ നിന്നായി ആകെ നേടിയത് 137 റണ്‍സ് മാത്രമാണ്. വിരാട് കോലിയാവട്ടെ കഴിഞ്ഞ മൂന്നു വര്‍ഷത്തിലേറെയായി ടെസ്റ്റില്‍ ഒരു സെഞ്ച്വറി പോലും നേടിയിട്ടുമില്ല.
മൂന്നു വര്‍ഷത്തിലധികം നീണ്ട കാത്തിരിപ്പിനൊടുവിലായിരുന്നു ബംഗ്ലാദേശിനെതിരേ പുജാര സെഞ്ച്വറി ക്ഷാമം അവസാനിപ്പിച്ചത്. ഇന്ത്യന്‍ മുന്‍നിരയുടെ മോശം ഫോം ഓസ്‌ട്രേലിയക്കു പ്രതീക്ഷ നല്‍കുന്ന ഘടകമാണ്.
Also Read: ഉമ്രാന്‍ വലിയ സംഭവമല്ല! അക്തറിന്റെ റെക്കോര്‍ഡും തകര്‍ക്കില്ല, തുറന്നടിച്ച് മുന്‍ താരം

നിര്‍ണായക താരങ്ങള്‍ക്ക് പരിക്ക്
നിര്‍ണായക താരങ്ങള്‍ക്ക് പരിക്കേറ്റതാണ് ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കു ആശങ്കയാവുന്ന നാലാമത്തെ കാര്യം. ബാറ്റിങില്‍ മികച്ച ഫോമിലുള്ള റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍ എന്നിവരും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും പരിക്കേറ്റ് ടീമിനു പുറത്താണ്.
റിഷഭിനെ ഈ പരമ്പരയിലുടനീളം ഇന്ത്യക്കു ലഭിക്കില്ല. ശ്രേയസ് ആദ്യ ടെസ്റ്റില്‍ ഇല്ലെന്നു ഉറപ്പായെങ്കിലും രണ്ടാം ടെസ്റ്റില്‍ കളിക്കുമോയെന്ന കാര്യം വ്യക്തമല്ല.പേസ് ബൗളിങില്‍ ഇന്ത്യയുടെ കുന്തമുനയായ ബുംറയുടെ അഭാവം പരമ്പരയില്‍ വലിയ ക്ഷീണം തന്നെയാണ്. പുറംഭാഗത്തിനേറ്റ പരിക്കു കാരമാണ് താരം വിട്ടുനില്‍ക്കുന്നത്.
ഇന്ത്യയുടെ ഈ ദൗര്‍ബല്യങ്ങള്‍ ടെസ്റ്റ് പരമ്പരയില്‍ പരമാവധി മുതലാക്കാനായാല്‍ ഓസീസ് ജയിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications