Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: സൂര്യയും ഇഷാനുമില്ല! ശ്രേയസിനു പകരം അവന്‍ മതി- ഇതാ ജാഫറുടെ ഇന്ത്യന്‍ 11

india

ഓസ്‌ട്രേലിയക്കെതിരേ വ്യാഴാഴ്ച നാഗ്പൂരില്‍ ആരംഭിക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഓപ്പണര്‍ വസീം ജാഫര്‍. ഇന്ത്യയെ സംബന്ധിച്ച് പ്ലെയിങ് ഇലവനെ തീരുമാനിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം ടെസ്റ്റില്‍ സ്ഥിരാംഗങ്ങളായ മൂന്നു പേര്‍ക്കാണ് പകരക്കാരനെ തിരയേണ്ടത്.

മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവരൊന്നും പരിക്കു കാരണം ആദ്യ ടെസ്റ്റിന്‍ ഇല്ല. ഇവരില്‍ ശ്രേയസ് രണ്ടാം ടെസ്റ്റില്‍ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെങ്കിലും റിഷഭും ബുംറയും ശേഷിച്ച ടെസ്റ്റുകളിലുമുണ്ടാവില്ല.

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ സംബന്ധിച്ച് സെമി ഫൈനലിന്റെ പ്രാധാന്യമാണ് ഓസ്‌ട്രേലിയുമായുള്ള പരമ്പരയ്ക്കുള്ളത്. ഓസീസിനെ തോല്‍പ്പിക്കാനായെങ്കില്‍ മാത്രമേ ഇന്ത്യക്കു ഫൈനലിലേക്കു യോഗ്യത നേടാന്‍ സാധിക്കുകയുള്ളൂ. പരമ്പര സമനിലയായാല്‍പ്പോലും ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകള്‍ അസ്തമിക്കും. ജാഫര്‍ തിരഞ്ഞെടുത്തിരിക്കുന്ന ഒന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ നോക്കാം.

സൂര്യയില്ല, ഗില്‍ ടീമില്‍

സൂര്യയില്ല, ഗില്‍ ടീമില്‍

ടി20 സ്‌പെഷ്യലിസ്റ്റും വെടിക്കെട്ട് ബാറ്ററുമായ സൂര്യകുമാര്‍ യാദവിനെ വസീം ജാഫര്‍ തന്റെ പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തിയില്ല. ശ്രേയസ് അയ്യരുടെ പകരക്കാരനായി അഞ്ചാം നമ്പറില്‍ ജാഫര്‍ ടീമിലെടുത്തിരിക്കുന്നത് ബാറ്റിങ് സെന്‍സേഷന്‍ ശുഭ്മന്‍ ഗില്ലിനെയാണ്.

അവസാനമായി ബംഗ്ലാദേശിനെതിരേ ഡിസംബര്‍ അവസാനമാണ് ഇന്ത്യ ടെസ്റ്റ് പരമ്പരയില്‍ കളിച്ചത്. ഈ പരമ്പരയില്‍ ഓപ്പണറായി ഇറങ്ങിയ ഗില്‍ കന്നി സെഞ്ച്വറി കുറിച്ചിരുന്നു.

മാത്രമല്ല അതിനു ശേഷം ശ്രീലങ്കയ്‌ക്കെതിരേ കന്നി ഏകദിന സെഞ്ച്വറിയും ന്യൂസിലാന്‍ഡിനെതിരേ കന്നി ടി20 സെഞ്ച്വറിയും നേടാന്‍ താരത്തിനായിരുന്നു.

വിക്കറ്റ് കീപ്പറായി ഭരത്

വിക്കറ്റ് കീപ്പറായി ഭരത്

റിഷഭ് പന്തിന്റെ അഭാവത്തില്‍ വിക്കറ്റ് കീപ്പറായി വസീം ജാഫര്‍ ചൂണ്ടിക്കാട്ടിയത് പുതുമുഖം കെഎസ് ഭരതിനെയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ടെസ്റ്റില്‍ അദ്ദേഹം ബാക്കപ്പ് വിക്കറ്റ് കീപ്പറായുണ്ട്. പക്ഷെ ഇനിയും അരങ്ങേറാന്‍ അവസരം ലഭിച്ചിട്ടില്ല.

ഭരതിനെക്കൂടാതെ ഇഷാന്‍ കിഷനാണ് ഇന്ത്യന്‍ സംഘത്തിലെ മറ്റൊരു സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍. പക്ഷെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കൂടുതല്‍ മികച്ച റെക്കോര്‍ഡുള്ള ഭരതിനെ ചുമതല ഏല്‍പ്പിക്കാന്‍ ജാഫര്‍ തീരുമാനിക്കുകയായിരുന്നു.

അതേസമയം, ഓപ്പണിങില്‍ സ്ഥിരം ജോടികളായ നായകന്‍ രോഹിത് ശര്‍മയും വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലും തന്നെയാണ് ബെസ്റ്റെന്നാണ് ജാഫറുടെ അഭിപ്രായം. ബംഗ്ലാദേശുമായുള്ള കഴിഞ്ഞ രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ വെറും 57 റണ്‍സ് മാത്രമേ രാഹുല്‍ നേടിയിരുന്നുള്ളൂ.

Also Read: ഹാര്‍ദിക് പൊളിയല്ലേ? രോഹിത്തിന്റെ ക്യാപ്റ്റന്‍സി റെക്കോര്‍ഡ് തകര്‍ന്നു! ധോണിയും പിന്നില്‍

അക്ഷറില്ല, കുല്‍ദീപ് കളിക്കും

അക്ഷറില്ല, കുല്‍ദീപ് കളിക്കും

ബൗളിങില്‍ മൂന്നു സ്പിന്നര്‍മാരും രണ്ടു പേസര്‍മാരുമുള്‍പ്പെട്ട കോമ്പിനേഷമാണ് വസീം ജാഫര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ചേര്‍ന്നാണ് പേസ് ബൗളിങ് കൈകാര്യം ചെയ്യുക.

സ്പിന്‍ ബൗളിങില്‍ ഓള്‍റൗണ്ടര്‍മാര്‍ കൂടിയായ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരെക്കൂടാതെ കുല്‍ദീപ് യാദവുമാണുള്ളത്. ബംഗ്ലാദേശിനെതിരായ കഴിഞ്ഞ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ എട്ടു വിക്കറ്റുകള്‍ കുല്‍ദീപ് വീഴ്ത്തിയിരുന്നു.

സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെ ജാഫര്‍ പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തിയില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. ജഡേജയുടെ മടങ്ങിവരവാണ് താരത്തിന്റെ വഴിയടച്ചത്. പരിക്കില്‍ നിന്നും മോചിതനായി അഞ്ചു മാസത്തിനു ശേഷം ജഡേജ കളിക്കുന്ന മല്‍സരം കൂടിയായിരിക്കും ഈ ടെസ്റ്റ്.

Also Read: ആസ്തിയില്‍ രാഹുലിനെ കടത്തി വെട്ടുമോ സഞ്ജു? കണക്കുകള്‍ പറയുന്നത് ഇങ്ങനെ...

വസീം ജാഫറുടെ ഇന്ത്യന്‍ ഇലവന്‍

വസീം ജാഫറുടെ ഇന്ത്യന്‍ ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, ശുഭ്മന്‍ ഗില്‍, കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

Story first published: Monday, February 6, 2023, 23:36 [IST]
Other articles published on Feb 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+