IND vs AUS: പുജാരയെ ഒഴിവാക്കി 11 ! ഇയാള്‍ എങ്ങനെ ഇന്ത്യന്‍ സെലക്ടറായി? ഫാന്‍സിന് ഞെട്ടല്‍

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്ത് കുരുക്കിലായിരിക്കുകയാണ് മുന്‍ സ്പിന്നറും ടീമിന്റെ സെലക്ടറുമായിരുന്ന സുനില്‍ ജോഷി. സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് അദ്ദേഹം നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതിനൊരു കാരണം കൂടിയുണ്ട്. ടെസ്റ്റ് സ്‌പെഷ്യലിസ്റ്റും ഈ ഫോര്‍മാറ്റില്‍ ടീമിന്റെ അവിഭാജ്യ ഘടകവുമായ ചേതേശ്വര്‍ പുജാരയെ ഒഴിവാക്കിയാണ് ജോഷി തന്റെ പ്ലെയിങ് ഇലവന്‍ പ്രഖ്യാപിച്ചത്.
പുജാരയ്ക്കു പകരം ഈ പൊസിഷനില്‍ അദ്ദേഹം ഉള്‍പ്പെടുത്തിയിരിക്കുന്നത് ടി20 സ്‌പെഷ്യലിസ്റ്റും പുതുമുഖവുമായ സൂര്യകുമാര്‍ യാദവിനെയാണ്. നാഗ്പൂരിലെ ആദ്യ ടെസ്റ്റില്‍ അദ്ദേഹം കളിപ്പിക്കാന്‍ സാധ്യത തീരെ കുറവാണെന്നിരിക്കെയാണ് ജോഷി ഒരു സര്‍പ്രൈസ് ഇലവനെ തിരഞ്ഞെടുത്തിരിക്കുന്നത്. ഇതു ആരാധകരെ ചൊടിപ്പിക്കുകയും സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുകയും ചെയ്തു.
ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ ശ്രേയസ് അയ്യരുടെ പകരക്കാരന്റെ കാര്യത്തിലാണ് സംശയമുള്ളത്. അഞ്ചാം നമ്പറില്‍ ശ്രേയസിനു പകരം വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍, യുവതാരം ശുഭ്മന്‍ ഗില്‍ എന്നിവരിലൊരാളായിരിക്കും കളിക്കുന്നത്. റിഷഭ് പന്തിന്റെ അഭാവത്തില്‍ പുതുമുഖ വിക്കറ്റ് കീപ്പര്‍ കെഎസ് ഭരതിനെ കളിപ്പിക്കാന്‍ ഇന്ത്യ തീരുമാനിച്ചുകഴിഞ്ഞു. ശ്രേയസിന്റെ പകരക്കാരന്‍ ആരെന്ന ചോദ്യത്തിനു മാത്രമേ ഉത്തരം കിട്ടാനുള്ളൂ.

ജോഷിയുടെ ട്വീറ്റ്
ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ ലൈനപ്പ് ഇങ്ങനെയായിരിക്കുമോ? പുജാരയ്ക്കും സൂര്യക്കുമിടയില്‍ ചര്‍ച്ച നടക്കുകയാണ്. ഇടംകൈയന്‍മാരായ കുല്‍ദീപ്, അക്ഷര്‍ എന്നിവരില്‍ ആരെന്നതും കടുപ്പമാണ്.
ഇതാണ് എന്റെ ഇലവന്‍-
രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (പ്രഥമ പരിഗണന ലഭിക്കണം), വിരാട് കോലി, കെഎല്‍ രാഹുല്‍, കെഎസ് ഭരത്, ആര്‍ അശ്വിന്‍, രവീന്ദര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
ഇങ്ങനെയായിരുന്നു സുനില്‍ ജോഷി ട്വീറ്റ് ചെയ്തത്. പക്ഷെ ചേതേശ്വര്‍ പുജാരയെ തഴഞ്ഞതില്‍ അദ്ദേഹത്തിന് ഏറെ വിമര്‍ശനങ്ങളാണ് നേരിട്ടത്.
Also Read: IND vs AUS: ഇന്ത്യക്കു രക്ഷയില്ല, ടെസ്റ്റ് പരമ്പര ഓസീസ് നേടും! നാലു കാരണങ്ങളറിയാം

ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യൂ
സുനില്‍ ജോഷി, നിങ്ങള്‍ ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യണം. ഇനിയൊരിക്കലും ക്രിക്കറ്റ് കാണുകയും ചെയ്യരുതെന്നായിരുന്നു ഒരു യൂസര്‍ ആഞ്ഞടിച്ചത്.
ഇന്ത്യയില്‍ ട്വിറ്ററിനു വിലക്കേര്‍പ്പെടുത്തുന്നത് ഒരു മോശം ഐഡിയ അല്ലെന്നായിരുന്നു ഒരു യൂസര്‍ പരിഹാസരൂപേണ പ്രതികരിച്ചത്.
Also Read: മാസ് 'ഡയലോഗ്', ഒപ്പം വീഡിയോയും, സഞ്ജുവിനെ ഇനി കാണുക ഐപിഎല്ലിലോ?

ഇയാള്‍ മുന്‍ സെലക്ടര്‍
ഇയാള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ സെലക്ടറായിരുന്നു. അന്നത്തം പലതും തലതിരിഞ്ഞ തീരുമാനങ്ങളായിരുന്നുവെന്നു ഇപ്പോള്‍ വ്യക്തമായിരിക്കുകയാണെന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
നിലവില്‍ മല്‍സരരംഗത്തുള്ളവരില്‍ ഓസ്‌ട്രേലിയക്കെതിരേ കൂടുതല്‍ റണ്‍സെടുത്ത രണ്ടാമത്തെ ക്രിക്കറ്ററാണ് ചേതേശ്വര്‍ പുജാര. 54.08 ശരാശരിയില്‍ അഞ്ചു സെഞ്ച്വറികളടക്കം 1893 റണ്‍സെടുത്തിട്ടുണ്ട്. എന്നിട്ടും ഇതുവരെ ടെസ്റ്റില്‍ അരങ്ങേറുക പോലും ചെയ്തിട്ടില്ലാത്ത സ്‌കൈയെ പുജാരയ്ക്കു പകരം ഉള്‍പ്പെടുത്തിയിരിക്കുന്നു. പുജാരയോടുള്ള അപമാനം തന്നെയാണിതെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

ഏറെ വേദനിപ്പിക്കുന്നു
ഇയാള്‍ നമ്മുടെ മുന്‍ സെലക്ടര്‍മാരില്‍ ഒരാള്‍ കൂടി ആയിരുന്നുവെന്ന് ചിന്തിക്കുമ്പോള്‍ ഏറെ വേദനയാണ് തോന്നുന്നത് എന്നായിരുന്നു മറ്റൊരു പ്രതികരണം.
ഓസ്‌ട്രേലിയന്‍ ആക്രമണത്തിനെതിരേ സൂര്യക്കു വേണ്ടി പുജാരയെ ഇന്ത്യ തഴഞ്ഞിരിക്കുകയാണെന്നു ഒരു യൂസര്‍ കുറിച്ചു.
മൂന്നാം നമ്പറില്‍ ചേതേശ്വര്‍ പുജാരയ്ക്കു പകരം സൂര്യകുമാര്‍ യാദവോ? എങ്ങനെയാണ് ഇയാള്‍ ഇന്ത്യന്‍ ടീമിന്റെ സെലക്ടറായതെന്നു ഒരു യൂസര്‍ ചോദിക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications