Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: സൂര്യയുടെ 'അഴിഞ്ഞാട്ടം', രോഹിത്തും ദ്രാവിഡും ഒറ്റക്കാര്യമേ കോലിയോടു പറഞ്ഞുള്ളൂ!

ഹൈദരാബാദ്: ലോക ചാംപ്യന്‍മാരായ ഓസ്‌ട്രേലിയക്കെതിരേയുള്ള ടി20 പരമ്പര പോക്കറ്റിലാക്കിയതിന്റെ ആവേശത്തിലാണ് രോഹിത് ശര്‍മയും സംഘവും. പരമ്പരയിലെ ആദ്യ കളിയില്‍ പരാജയമേറ്റു വാങ്ങിയപ്പോള്‍ വലിയ വിമര്‍ശനങ്ങള്‍ ഇന്ത്യക്കു നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള രണ്ടു കളികളും ജയിച്ച് പരമ്പര 2-1ന് പിടിച്ചെടുത്ത് ഇന്ത്യ വിമര്‍ശകര്‍ക്കു ശക്തമായ മറുപടി നല്‍കുകയായിരുന്നു.

1

കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നടന്ന ആവേശമിരമ്പിയ മൂന്നാമങ്കത്തില്‍ ആറു വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വിജയം. ഈ കളിയില്‍ ഇന്ത്യക്കു വേണ്ടി റണ്‍ചേസില്‍ ഹീറോസായത് സൂര്യകുമാര്‍ യാദവും (69) വിരാട് കോലിയുമായിരുന്നു (63). മൂന്നാം വിക്കറ്റില്‍ ഇവരുടെ സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യന്‍ ജയത്തിനു അടിത്തറയിട്ടത്. 62 ബോളില്‍ 104 റണ്‍സ് ഈ സഖ്യം അടിച്ചെടുത്തു. സ്വപ്‌നതുല്യമായ ഇന്നിങ്‌സായിരുന്നു സൂര്യയുടേത്.

2

36 ബോളില്‍ അഞ്ചു വീതം ബൗണ്ടറികളും സിക്‌സറുമടിച്ച അദ്ദേഹം ഓസീസ് താരങ്ങളെ ഗ്രൗണ്ടിന്റെ തലങ്ങും വിലങ്ങും ഓടിക്കുകയും ചെയ്തു. കോലിയെ ക്രീസിന്റെ മറുവശത്ത് ഭൂരിഭാഗം സമയവും കാഴ്ചക്കാരനാക്കി നിര്‍ത്തിയായിരുന്നു സൂര്യയുടെ ഈ അഴിഞ്ഞാട്ടം. സൂര്യയുടെ ഈ വെടിക്കെട്ടിനിടെ ഡഗൗട്ടില്‍ നിന്നും രോഹിത് ശര്‍മ, കോച്ച് രാഹുല്‍ ദ്രാവിഡ് എന്നിവരില്‍ നിന്നും തനിക്കു ലഭിച്ച സന്ദേശത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് കോലി. മല്‍സരശേഷം കമന്റേറ്റര്‍ ഹര്‍ഷ ഭോഗലെയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

IND vs AUS T20: മൂന്നാം ടി20യും ജയിച്ചു, പാകിസ്താന്റെ വമ്പന്‍ റെക്കോഡ് തകര്‍ത്ത് ഇന്ത്യ

3

സൂര്യ അങ്ങനെ അടിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ഡഗൗട്ടിലേക്കു നോക്കിയിരുന്നു. അപ്പോള്‍ രോഹിത് ശര്‍മയും രാഹുല്‍ ദ്രാവിഡും എനിക്കൊരു സന്ദേശം നല്‍കുകയും ചെയ്തു. നിങ്ങള്‍ ബാറ്റ് ചെയ്യുന്നത് തുടര്‍ന്നാല്‍ മാത്രം മതിയെന്നായിരുന്നു അത്. കാരണം അത്രയും നന്നായിട്ടാണ് സൂര്യ അപ്പോള്‍ ഷോട്ടുകള്‍ പായിച്ചുകൊണ്ടിരുന്നത്.

4

കൂട്ടുകെട്ട് ഉണ്ടാക്കുകയായിരുന്നു അപ്പോള്‍ ടീമിനു ആവശ്യം. ഞാന്‍ എന്റെ ഇതുവരെയുള്ള അനുഭവസമ്പത്ത് അല്‍പ്പം ഉപയോഗിക്കുകയും പിറകിലേക്കു വലിയുകയും ചെയ്തു. സൂര്യ പുറത്തായതിനു പിന്നാലെ ആദ്യത്തെ കുറച്ചു ബോളുകള്‍ ഞാന്‍ നേരിടാനും ശ്രമിച്ചു. പാറ്റ് കമ്മിന്‍സിനെതിരേ സിക്‌സറടിച്ചതോടെ താന്‍ വീണ്ടും സജ്ജനായി തീരുകയായിരുന്നുവെന്നും വിരാട് കോലി വിശദമാക്കി.

ആക്രോശിച്ചും 'കഴുത്തിന് പിടിച്ചും' കലിപ്പന്‍ രോഹിത്, തനിനിറം ഇതാ പുറത്ത്

5

ഇന്ത്യയെ വിജയത്തിന്റെ പടിവാതില്‍ക്കെ എത്തിച്ച ശേഷം 20ാം ഓവറിലെ രണ്ടാമത്തെ ബോളിലായിരുന്നു വിരാട് കോലി ക്രീസ് വിട്ടത്. ചേസ് മാസ്റ്ററെന്ന തന്റെ വിളിപ്പേര് ശരിവയ്ക്കുന്ന ഇന്നിങ്‌സായിരുന്നു അദ്ദേഹം കളിച്ചത്. 48 ബോളുകള്‍ നേരിട്ട കോലി മൂന്നു ബൗണ്ടറികളും നാലു സിക്‌സറുമടക്കമായിരുന്നു 63 റണ്‍സ് നേടിയത്.

6

കോലി പുറത്താവുമ്പോള്‍ അഞ്ച് റണ്‍സായിരുന്നു നാലു ബോളില്‍ ഇന്ത്യക്കു വേണ്ടിയിരുന്നത്. മൂന്നാമത്തെ ബോളില്‍ ദിനേശ് കാര്‍ത്തിക് സിംഗിളെടുത്തു. പക്ഷെ നാലാമത്തെ ബോളില്‍ ഹാര്‍ദിക് പാണ്ഡ്യക്കു റണ്ണെടുക്കാനായില്ല. എന്നാല്‍ അടുത്ത ബോള്‍ ബൗണ്ടറി കടത്തിയ ഹാര്‍ദിക് ടീമിനു ത്രില്ലിങ് ജയം സമ്മാനിക്കുകയായിരുന്നു.

Story first published: Monday, September 26, 2022, 14:42 [IST]
Other articles published on Sep 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+