For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആക്രോശിച്ചും 'കഴുത്തിന് പിടിച്ചും' കലിപ്പന്‍ രോഹിത്, തനിനിറം ഇതാ പുറത്ത്

ഗ്രൗണ്ടില്‍ ചൂടായ സംഭവങ്ങളറിയാം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്ഥിരം നായകനാവുന്നതു വരെ ക്യാപ്റ്റന്‍ കൂളെന്ന വിശേഷണമായിരുന്നു രോഹിത് ശര്‍മയ്ക്കുണ്ടായിരുന്നത്. എത്ര വലിയ സമ്മര്‍ദ്ദഘട്ടത്തെയും കൂളായി നേരിടാനുള്ള അദ്ദേഹത്തിന്റെ കഴിവായിരുന്നു ഇതിനു കാരണം. മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയോടു പോലും രോഹിത് താരതമ്യം ചെയ്യപ്പെട്ടിരുന്നു. പക്ഷെ ഇന്ത്യയുടെ സ്ഥിരം നായകനായ ശേഷം രോഹിത്തിന്റെ 'തനിനിറം' ലോകമറിഞ്ഞിരിക്കുകയാണ്.

1

മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയേക്കാളും അതിരുവിട്ടാണ് രോഹിത് പലപ്പോഴും സ്വന്തം ടീമംഗങ്ങള്‍ക്കു നേരെ പോലും പെരുമാറുന്നത്. അദ്ദേഹത്തിന്റെ പെരുമാറ്റത്തിലെ ഈ അപ്രതീക്ഷിത മാറ്റം ആരാകരെയും ഞെട്ടിച്ചിരിക്കുകയാണ്. ക്യാപ്റ്റന്‍ കൂളെന്ന പഴയ വിളിപ്പേരും ഇപ്പോള്‍ രോഹിത്തിന് ആരും നല്‍കുന്നുമില്ല. സ്ഥിരം നായകനായ ശേഷം ടീമംഗങ്ങളോടു രോഹിത് മോശമായി പെരുമാറിയ ചില സംഭവങ്ങള്‍ പരിശോധിക്കാം.

ചഹലിനെ ശകാരിച്ചു

ചഹലിനെ ശകാരിച്ചു

വെസ്റ്റ് ഇന്‍ഡീസുമായി അഹമ്മദാബാദില്‍ നടന്ന ഏകദിനത്തിനിടെ യുസ്വേന്ദ്ര ചഹലിനെ രോഹിത് ശര്‍മ ശകാരിച്ചിരുന്നു. 237 റണ്‍സിന്റെ ലക്ഷ്യമായിരുന്നു വിന്‍ഡീസിന് ഇന്ത്യ നല്‍കിയത്. ഒഡഡെയ്ന്‍ സ്മിത്തിന്റെ വെടിക്കെട്ട് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയപ്പോള്‍ 45ാം ഓവര്‍ വാഷിങ്ടണ്‍ സുന്ദറിനു രോഹിത് നല്‍കി.
തുടര്‍ന്ന് ഫീല്‍ഡിങില്‍ ചില മാറ്റങ്ങളും രോഹിത് വരുത്തി. ഇതിനിടെയാണ് ഫീല്‍ഡിങില്‍ അലസത കാണിച്ചതിനു ചഹലിനെ രോഹിത് ശകാരിച്ചത്. നിനക്കെന്താണ് പറ്റിയത്? ശരിക്കും ഓടാത്തത് എന്താണ്? പോയി അവിടെ ഫീല്‍ഡ് ചെയ്യ് എന്നായിരുന്നു അദ്ദേഹം രോഷത്തോടെ പറഞ്ഞത്.

കുല്‍ദീപിനും ചീത്തവിളി

കുല്‍ദീപിനും ചീത്തവിളി

വെസ്റ്റ് ഇന്‍ഡീസിനെതിരേ തന്നെ നടന്ന പരമ്പരയില്‍ മറ്റൊരു സ്പിന്നറായ കുല്‍ദീപ് യാദവിനോടും രോഹിത് ശര്‍മ ചൂടായിരുന്നു. വലിയ ഇടവേളയ്ക്കു ശേഷം കുല്‍ദീപ് ടീമിലേക്കു മടങ്ങിയെത്തിയ പരമ്പരയായിരുന്നു ഇത്.
അഹമ്മദാബാദിലെ മൂന്നാം ഏകദിനത്തില്‍ കളിക്കവെ കുല്‍ദീപ് വേഗമേറിയ ഒരു ബോള്‍ പരീക്ഷിച്ചിരുന്നു. ഇതോടെ കുപിതായ രോഹിത് നീ ഇങ്ങനെ തന്നെ ബൗള്‍ ചെയ്യുകയാണെങ്കില്‍ ബൗളിങില്‍ നിന്നം പിന്‍വലിക്കുമെന്നായിരുന്നു രോഹിത് ദേഷ്യത്തോടെ പറഞ്ഞത്.

'അന്ന് ധോണി ഫൈനല്‍ കളിക്കില്ലായിരുന്നു', ആരും പിന്തുണച്ചില്ല!, വെളിപ്പെടുത്തി മുന്‍ സെലക്ടര്‍

അര്‍ഷ്ദീപിനെതിരേ ആക്രോശിച്ചു

അര്‍ഷ്ദീപിനെതിരേ ആക്രോശിച്ചു

ഏഷ്യാ കപ്പില്‍ ചിരവൈരികളായ പാകിസ്താനുമായുള്ള സൂപ്പര്‍ ഫോര്‍ മാച്ചിലും രോഹിത് ശര്‍മ നിയന്ത്രണം വിട്ട് പെരുമാറിയിരുന്നു. പാക് ടീം റണ്‍ചേസ് നടത്തവെ അവസാന ഓവറുകളിലായിരുന്നു സംഭവം. ആസിഫ് അലിയുടെ ഒരു സിംപിള്‍ ക്യാച്ച് അര്‍ഷ്ദീപ് സിങ് കൈവിടുകയായിരുന്നു. ഇതോടെ രോഷാകുലനായ രോഹിത് യുവതാരത്തിനെതിരേ ആക്രോശിച്ചത് വലിയ വാര്‍ത്തയായി മാറിയുരുന്നു. പലരും ഇതിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇന്ത്യ തോല്‍വിയുറപ്പിച്ച് നില്‍ക്കവെയായിരുന്നു ക്യാച്ച് നഷ്ടം. അര്‍ഷ്ദീപ് അതു മിസ്സാക്കിയില്ലെങ്കിലും മല്‍സരഫലത്തില്‍ വലിയ മാറ്റം സംഭവിക്കില്ലായിരുന്നു.

ഭുവിക്കു മുന്നില്‍ ബോള്‍ തട്ടിയകറ്റി

ഭുവിക്കു മുന്നില്‍ ബോള്‍ തട്ടിയകറ്റി

വെസ്റ്റ് ഇന്‍ഡീസിനെതിരേ ഈ വര്‍ഷമാദ്യം നടന്ന മല്‍സരത്തിനിടെ ഭുവനേശ്വര്‍ കുമാറിനോടും രോഹിത് ശര്‍മ തന്റെ അതൃപ്തി കാണിച്ചിരുന്നു. ഭുവി ഒരു ക്യാച്ച് കൈവിട്ടതാണ് അദ്ദേഹത്തെ ക്ഷുഭിതനാക്കിയത്. ക്യാച്ച് കൈവിട്ട് രോഹിത്തിന് അടുത്താണ് ഭുവി വീണത്. പക്ഷെ കൈപിടിച്ച് എഴുന്നേല്‍പ്പിക്കാന്‍ തയ്യാറാവാതിരുന്ന അദ്ദേഹം ദേഷ്യത്തോടെ നിലത്തുകിടന്ന ബോളിനെ കാല്‍ കൊണ്ട് തട്ടിത്തെറിപ്പിക്കുകയുമായിരുന്നു.

T20 World Cup: രാഹുല്‍-വിരാട്, ആരാവണം രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി?, ശാസ്ത്രി പറയുന്നു

ഡിക്കെയുടെ കഴുത്തിന് പിടിച്ചു

ഡിക്കെയുടെ കഴുത്തിന് പിടിച്ചു

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ കളിയില്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിന്റെ കഴുത്തിന് രോഹിത് ശര്‍മ പിടിച്ചത് വലിയ വാര്‍ത്തയായിരുന്നു. കളിയില്‍ വിക്കറ്റ് കാത്ത ഡിക്കെ ഒരു എഡ്ജ് കേള്‍ക്കാതെ പോയിരുന്നു. വിക്കറ്റിനായി അദ്ദേഹം അപ്പീല്‍ ചെയ്തതുമില്ല.
തുടര്‍ന്ന് രോഹിത് റിവ്യു എടുക്കുകയും ഇന്ത്യക്കു വിക്കറ്റ് ലഭിക്കുകയും ചെയ്തു. പിന്നാലെയായിരുന്നു അദ്ദേഹം ഡിക്കെയുടെ കഴുത്തിനു തമാശരൂപേണ പിടിച്ചത്. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ പേരിലായിരുന്നു രോഹിത് ഇങ്ങനെ പെരുമാറിയതെന്നായിരുന്നു ടീമംഗമായ സൂര്യകുമാര്‍ യാദവ് പിന്നീട് പറഞ്ഞത്. പക്ഷെ രോഹിത്തിന്റെ ഈ പെരുമാറ്റം പലര്‍ക്കും അത്ര രസിച്ചിരുന്നില്ല.

Story first published: Sunday, September 25, 2022, 11:34 [IST]
Other articles published on Sep 25, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+