IND vs AUS: ഇന്ത്യ 120നുള്ളില്‍ ഓള്‍ഔട്ട്, കൂടുതല്‍ തവണ നാണംകെട്ട ക്യാപ്റ്റനാര്? അറിയാം

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലൂടെ വലിയ നാണക്കേട് ഇന്ത്യയെ തേടിയെത്തിയിരിക്കുകയാണ്.
തട്ടകത്തിലെ വന്‍ ശക്തികളെന്ന് വീമ്പ് പറയുന്ന ഇന്ത്യയെ 10 വിക്കറ്റിന് തോല്‍പ്പിച്ചാണ് ഓസ്‌ട്രേലിയ നാണംകെടുത്തിയത്.
വിശാഖപട്ടണത്ത് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 117 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയ 11 ഓവറില്‍ വിജയലക്ഷ്യം മറികടന്നു.
വന്‍ താരസമ്പത്തുള്ള ഇന്ത്യ സ്വന്തം കാണികള്‍ക്ക് മുന്നില്‍ നാണംകെടുന്നതാണ് വിശാഖപട്ടണത്ത് കണ്ടത്. നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്കും വലിയ നാണക്കേടായി ഇത് മാറിയിട്ടുണ്ട്.
തോല്‍വിയുടെ നിരാശ മത്സരശേഷം രോഹിത് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇന്ത്യ ഇതിന് മുമ്പും ഇതിലും ചെറിയ സ്‌കോറില്‍ ഓള്‍ഔട്ടായതും ക്രിക്കറ്റ് ചരിത്രത്തില്‍ കാണാനാവും.
എന്നാല്‍ ഏറ്റവും കൂടുതല്‍ തവണ ഇന്ത്യ 120 റണ്‍സിനുള്ളില്‍ ഓള്‍ഔട്ടായത് ഏത് നായകന് കീഴിലാണെന്ന് അറിയാമോ? പരിശോധിക്കാം.

സൗരവ് ഗാംഗുലി
ഇന്ത്യയുടെ ഇതിഹാസ നായകന്‍ സൗരവ് ഗാംഗുലിയാണ് ഈ പട്ടികയില്‍ തലപ്പത്ത്. 2003ലെ ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലെത്തിച്ച നായകനാണ് ഗാംഗുലി.
എന്നാല്‍ ഇന്ത്യ കൂടുതല്‍ തവണ 120 റണ്‍സിനുള്ളില്‍ ഓള്‍ഔട്ടായത് സൗരവ് ഗാംഗുലിക്ക് കീഴിലാണ്. നാല് തവണയാണ് ഇന്ത്യ ഇത്തരത്തില്‍ നാണംകെട്ടത്.
ഏകദിനത്തിലും ടെസ്റ്റിലും ഇന്ത്യക്കായി മികച്ച റെക്കോഡ് സൃഷ്ടിച്ച നായകനും ബാറ്റ്‌സ്മാനുമാണ് ഗാംഗുലി.
1999-2005വരെ ഇന്ത്യയുടെ നായകനായിരുന്ന ഗാംഗുലി 146 ഏകദിന മത്സരത്തില്‍ നിന്ന് 76 ജയമാണ് ഇന്ത്യക്ക് നേടിക്കൊടുത്തത്. 65 മത്സരം തോറ്റപ്പോള്‍ 5 മത്സരത്തിന് ഫലമുണ്ടായില്ല.
ഇന്ത്യന്‍ ടീമിനെ ഇന്നത്തെ നിലയിലേക്ക് വളര്‍ത്തിയതിന് പിന്നില്‍ ഗാംഗുലിയുടെ മികവിന് വലിയ പങ്കുണ്ട്. ഗാംഗുലിയുടെ കീഴിലുള്ള ഇന്ത്യന്‍ ടീമില്‍ ഇതിഹാസങ്ങളുടെ നീണ്ടനിരയുണ്ടായിരുന്നു.
Also Read: IND vs AUS: ഡെക്ക്, ഡെക്ക്! ദുരന്തമായി സൂര്യ, നാണക്കേടിന്റെ പട്ടികയില്‍- അറിയാം

രോഹിത് ശര്‍മ
നിലവിലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്ക് കീഴില്‍ മൂന്ന് തവണയാണ് 120നുള്ളില്‍ ഇന്ത്യ ഓള്‍ഔട്ടായത്. വിരാട് കോലിക്ക് ശേഷം ഇന്ത്യയുടെ നായകസ്ഥാനത്തേക്കെത്തിയ താരമാണ് രോഹിത്.
രോഹിത്തിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യ വലിയ പ്രതീക്ഷ വെക്കുമ്പോഴും പ്രകടം മികവിനൊത്ത് ഉയരുന്നില്ലെന്നതാണ് വസ്തുത. ഏഷ്യാ കപ്പും ടി20 ലോകകപ്പുമെല്ലാം ഇന്ത്യക്ക് നഷ്ടപ്പെട്ടു.
2023ല്‍ നാട്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പിലാണ് രോഹിത്തിന്റെ അവസാന പ്രതീക്ഷ. ഇതിലും ടീമിനെ കിരീടത്തിലേക്കെത്തിക്കാന്‍ സാധിച്ചില്ലെങ്കില്‍ രോഹിത്തിന്റെ നായകസ്ഥാനം തെറിച്ചേക്കും.
വിശാഖപട്ടണത്ത് രോഹിത്തിന് ഒന്നും ചെയ്യാനാവാത്ത വിധം ഇന്ത്യ ബാറ്റിങ്ങിലും ബൗളിങ്ങിലും തകര്‍ന്നു. ലോകകപ്പ് അടുത്തുനില്‍ക്കെ ആശങ്കയുണ്ടാക്കുന്ന തോല്‍വിയാണിത്.

എംഎസ് ധോണി
ഇന്ത്യയെ മൂന്ന് ഐസിസി കിരീടം ചൂടിച്ച ഇതിഹാസ നായകനാണ് എംഎസ് ധോണി. 2007ലെ ടി20 ലോകകപ്പിലൂടെ വരവറിയിച്ച ധോണി 2011ലെ ഏകദിന ലോകകപ്പും ഇന്ത്യയുടെ അലമാരയിലെത്തിച്ചു.
2013ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയും അലമാരയിലെത്തിക്കാന്‍ ധോണിക്കാണ്. 2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ ധോണി നായകനെന്ന നിലയില്‍ ഇന്ത്യയുടെ ഏറ്റവും മികച്ചവനാണെന്ന് പറയാം.
എന്നാല്‍ മൂന്ന് തവണ ധോണിക്ക് കീഴിലും ഇന്ത്യ 120നുള്ളില്‍ ഓള്‍ഔട്ടായിട്ടുണ്ട്. ഇന്ത്യയെ 200 ഏകദിനത്തില്‍ നയിച്ച ധോണി 110 മത്സരത്തില്‍ വിജയത്തിലേക്കെത്തിച്ചപ്പോള്‍ 74 മത്സരമാണ് തോറ്റത്.
Also Read: ഇത് ഒത്തുകളി! ഷദാബും ബാബറും കുരുക്കില്‍, പണി കൊടുത്തത് സ്റ്റംപ് മൈക്ക്- അറിയാം

കപില്‍ ദേവ്
1983ലെ ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ച നായകനാണ് കപില്‍ ദേവ്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്മാരിലൊരാളും ഓള്‍റൗണ്ടര്‍മാരിലൊരാളുമാണ് കപില്‍ ദേവ്.
ക്യാപ്റ്റനെന്ന നിലയില്‍ മികച്ച നേട്ടങ്ങള്‍ അവകാശപ്പെടുമ്പോഴും രണ്ട് തവണ കപിലിന് കീഴിലും ഇന്ത്യ 120നുള്ളില്‍ ഓള്‍ഔട്ടായിട്ടുണ്ട്.
1982-87 കാലയളവില്‍ ഇന്ത്യയുടെ നായകനായ കപില്‍ 74 ഏകദിനത്തില്‍ ഇന്ത്യയെ നയിച്ചപ്പോള്‍ 39 ജയവും 33 തോല്‍വിയുമാണ് ഏറ്റുവാങ്ങിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications