IND vs AUS: അക്ഷര്‍ ഒമ്പതാം നമ്പറില്‍! ഇന്ത്യ കാട്ടിയത് വലിയ മണ്ടത്തരം, മൂന്ന് കാരണങ്ങളിതാ

ഇന്‍ഡോര്‍: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ തോല്‍വിയിലേക്ക് നീങ്ങുമ്പോള്‍ ആരാധകര്‍ ഏറ്റവും ചര്‍ച്ച ചെയ്യുന്നത് അക്ഷര്‍ പട്ടേലിന്റെ ബാറ്റിങ് പൊസിഷനാണ്. നിലവില്‍ ഇന്ത്യയുടെ ഏറ്റവും ഫോമിലുള്ള ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് സ്പിന്‍ ഓള്‍റൗണ്ടറായ അക്ഷര്‍.
ആദ്യ രണ്ട് മത്സരത്തിലും നിര്‍ണ്ണായക അര്‍ധ സെഞ്ച്വറികളുമായി ഇന്ത്യക്ക് കരുത്ത് പകര്‍ന്ന അക്ഷര്‍ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ 15 റണ്‍സുമായി പുറത്താവാതെ നില്‍ക്കുകയായിരുന്നു. ഒമ്പതാം നമ്പറിലാണ് ഇന്ത്യ അക്ഷറിനെ ബാറ്റിങ്ങിനിറക്കിയതെന്നതാണ് എടുത്തു പറയേണ്ടത്.
ഇന്ത്യ കൂട്ടത്തകര്‍ച്ച നേരിട്ടതിന് പിന്നാലെ അക്ഷറിനെ ഒമ്പതാം നമ്പറില്‍ കളിപ്പിച്ച തീരുമാനത്തിനെതിരേ വ്യാപക വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്. 2021ല്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ അക്ഷര്‍ 33.38 ശരാശരിയില്‍ 434 റണ്‍സാണ് നേടിയത്. അതുകൊണ്ട് തന്നെ അക്ഷറിനെ നേരത്തെ ബാറ്റിങ്ങിന് ഇറക്കണമായിരുന്നുവെന്നും ആരാധകര്‍ പറയുന്നു.
അക്ഷറിനെ ഇന്ത്യ ബാറ്റിങ്ങില്‍ അല്‍പ്പം കൂടി നേരത്തെ ഇറക്കുന്നതായിരുന്നു നല്ലതെന്ന് പറയാനുള്ള മൂന്ന് കാരണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

സമീപകാലത്തെ അക്ഷറിന്റെ മിന്നും ഫോം
സമീപകാലത്തായി ഏറ്റവും ഫോമില്‍ കളിക്കുന്ന ഇന്ത്യന്‍ താരങ്ങളിലൊരാളാണ് അക്ഷര്‍ പട്ടേല്‍. ബാറ്റിങ്ങില്‍ വളരെയധികം മെച്ചപ്പെട്ട അക്ഷര്‍ ഇന്ത്യയുടെ വിശ്വസ്തനായി മാറിയെന്ന് തന്നെ പറയാം. ഈ പരമ്പരയില്‍ നാല് ഇന്നിങ്‌സില്‍ നിന്ന് 185 റണ്‍സാണ് അക്ഷര്‍ നേടിയത്.
ശരാശരി 92.50. ഇന്‍ഡോറില്‍ രണ്ട് ഇന്നിങ്‌സിലും അദ്ദേഹം പുറത്താവാതെ നിന്നു എന്നതാണ് എടുത്തു പറയേണ്ടത്. ആദ്യ ഇന്നിങ്‌സില്‍ 12, രണ്ടാം ഇന്നിങ്‌സില്‍ 15 എന്നിങ്ങനെയായിരുന്നു അക്ഷറിന്റെ സ്‌കോര്‍. ഇത്രയും മികവ് കാട്ടിയിട്ടും ഇന്ത്യ താരത്തെ വേണ്ടവിധം ഉപയോഗിക്കുന്നില്ല.
ഇത്രയും മികച്ച ഫോമിലുള്ള താരത്തെ എട്ടാം നമ്പറിലും ഒമ്പതാം നമ്പറിലുമെല്ലാം ഉപയോഗിക്കുന്നത് അദ്ദേഹത്തോട് കാട്ടുന്ന അനീതിയാണെന്ന് പറയാം. കെ എസ് ഭരത്തിനെക്കാളും മുമ്പ് ബാറ്റ് ചെയ്യാന്‍ അക്ഷറിന് അവസരം നല്‍കേണ്ടിയിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.
അക്ഷറിന് മികച്ച പിന്തുണ ലഭിച്ചിരുന്നെങ്കില്‍ ഇന്ത്യക്ക് വിജയലക്ഷ്യം 76ല്‍ നിന്ന് 100ന് മുകളിലേക്ക് എത്തിക്കാന്‍ സാധിക്കുമായിരുന്നുവെന്ന് പറയാം. പക്ഷെ ഉമേഷ് യാദവും മുഹമ്മദ് സിറാജും പെട്ടെന്ന് വിക്കറ്റ് വലിച്ചെറിഞ്ഞ് അക്ഷറിനെ നിരാശപ്പെടുത്തുകയായിരുന്നു.

നതാന്‍ ലിയോണെതിരേ മികവ് കാട്ടും
ഇന്ത്യയെ രണ്ടാം ഇന്നിങ്‌സില്‍ തകര്‍ത്തത് ഓസ്‌ട്രേലിയയുടെ സീനിയര്‍ സ്പിന്നര്‍ നതാന്‍ ലിയോണായിരുന്നു. 23.3 ഓവര്‍ പന്തെറിഞ്ഞ് 64 റണ്‍സ് വഴങ്ങി എട്ട് വിക്കറ്റാണ് ലിയോണ്‍ വീഴ്ത്തിയത്. ഇൗ പ്രകടനത്തിന് മുന്നിലാണ് ഇന്ത്യയുടെ ബാറ്റിങ് നിര കറങ്ങിവീണത്.
എന്നാല്‍ ഈ പരമ്പരയില്‍ ഇതുവരെ നതാന്‍ ലിയോണ് പുറത്താക്കാന്‍ സാധിക്കാത്ത താരങ്ങള്‍ വിരാട് കോലിയും അക്ഷര്‍ പട്ടേലുമാണ്. ലിയോണിന്റെ ടേണ്‍ അക്ഷറിനെ പ്രയാസപ്പെടുത്തുന്നില്ലെന്ന് ചുരുക്കം. ലിയോണ്‍ ഇന്ത്യക്ക് മുകളില്‍ ആധിപത്യം സ്ഥാപിക്കുന്ന സാഹചര്യത്തില്‍ അക്ഷര്‍ ഇറങ്ങിയിരുന്നെങ്കില്‍ അല്‍പ്പം കൂടി ചെറുത്ത് നടത്താന്‍ സാധിക്കുമായിരുന്നു.
ലിയോണ് വിക്കറ്റ് നല്‍കാതെ അക്ഷറിന് റണ്‍സുയര്‍ത്താന്‍ സാധിച്ചിരുന്നെങ്കില്‍ മറ്റ് താരങ്ങള്‍ക്ക് കൂടി അത് ആത്മവിശ്വാസം നല്‍കുമായിരുന്നു. എന്നാല്‍ ഇതിനുള്ള അവസരം ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് നല്‍കിയില്ലെന്നതാണ് വസ്തുത. ഇത് ഇന്ത്യക്ക് തിരിച്ചടിയായി മാറുകയും ചെയ്തു.
Also Read: IND vs AUS: വമ്പന്‍ നാഴികക്കല്ലുമായി ജഡേജ, ഇതിഹാസത്തോടൊപ്പം! ഇന്ത്യക്കാരില്‍ രണ്ടാമന്‍

മധ്യനിരയില്‍ അല്‍പ്പം കൂടി റണ്‍സ് നേടാമായിരുന്നു
മധ്യനിരയില്‍ അക്ഷര്‍ കളിച്ചിരുന്നെങ്കില്‍ അല്‍പ്പം കൂടി റണ്‍സുയര്‍ത്താന്‍ ഇന്ത്യക്ക് സാധിക്കുമായിരുന്നു. ആദ്യ രണ്ട് മത്സരത്തിലും അശ്വിന്‍, ജഡേജ, അക്ഷര്‍ എന്നിവരുടെ ബാറ്റിങ് മികവ് ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമായിരുന്നു.
എന്നാല്‍ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ബാറ്റിങ് ഓഡറില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയതോടെ ടീം തകര്‍ച്ച നേരിട്ടു. അക്ഷര്‍ മധ്യനിരയില്‍ കളിച്ചിരുന്നെങ്കില്‍ അല്‍പ്പം കൂടി മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കാനും ഭേദപ്പെട്ട സ്‌കോറിലേക്കെത്തിക്കാനും സാധിക്കുമായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications