Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS T20: ഇന്ത്യക്ക് പരമ്പര നേടണം, ഹര്‍ഷല്‍ വേണ്ട!, മൂന്ന് മാറ്റം, ബെസ്റ്റ് 11 ഇതാ

1

ഹൈദരാബാദ്: ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ മൂന്നാം മത്സരം നാളെ നടക്കാന്‍ പോവുകയാണ്. ആദ്യ മത്സരം ഓസ്‌ട്രേലിയ ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ജയം ഇന്ത്യക്കൊപ്പമായിരുന്നു. മൂന്നാം മത്സരത്തില്‍ ജയിക്കുന്ന ടീമാവും പരമ്പര നേടുക. ഇന്ത്യക്ക് തട്ടകത്തില്‍ പരമ്പര കൈവിട്ടാല്‍ ടി20 ലോകകപ്പിന് മുമ്പ് അത് വലിയ നാണക്കേടായി മാറുമെന്നുറപ്പ്. കരുത്തരായ എതിരാളികളാണ് ഓസ്‌ട്രേലിയ. നിലവിലെ ലോക ജേതാക്കളായ ഓസ്‌ട്രേലിയക്കെതിരേ പരമ്പര നേടാന്‍ ഇന്ത്യക്ക് കരുത്തുറ്റ താരനിരയെ കളത്തിലിറക്കേണ്ടതായി വരും.

ആദ്യ രണ്ട് മത്സരത്തിലേയും ഇന്ത്യയുടെ പ്രകടനം വിലയിരുത്തുമ്പോള്‍ നിരവധി ദൗര്‍ബല്യങ്ങള്‍ ടീമിലുണ്ടെന്ന് വ്യക്തം. നിലവിലെ ഇന്ത്യയുടെ പ്രകടനത്തെക്കാള്‍ ഒരുപടി മുകളിലാണ് സന്ദര്‍ശകരായ കംഗാരുക്കള്‍. അതുകൊണ്ട് തന്നെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് ബെസ്റ്റ് പ്ലേയിങ് 11 കളത്തിലിറക്കേണ്ടതായുണ്ട്. ഇന്ത്യക്ക് കളത്തിലിറക്കാന്‍ സാധിക്കുന്ന ബെസ്റ്റ് പ്ലേയിങ് 11 ഇതാ.

1

ഓപ്പണര്‍മാരായി കെ എല്‍ രാഹുലും രോഹിത് ശര്‍മയും തുടരണം. രോഹിത് മിന്നും ഫോമിലാണ്. രാഹുലും ഭേദപ്പെട്ട പ്രകടനം നടത്തുന്നു. എന്നാല്‍ രണ്ട് പേരും തമ്മിലുള്ള കൂട്ടുകെട്ട് മെച്ചപ്പെടേണ്ടതായുണ്ട്. പവര്‍പ്ലേയില്‍ ഇവര്‍ നടത്തുന്ന പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവുമെന്നതില്‍ തര്‍ക്കമില്ല. മൂന്നാം നമ്പറില്‍ വിരാട് കോലി തുടരും. കോലിക്ക് ആദ്യ രണ്ട് മത്സരത്തിലും തിളങ്ങാനായില്ലെങ്കിലും ഇന്ത്യയുടെ നിര്‍ണ്ണായക താരങ്ങളിലൊരാളായി കോലി തുടരും.

നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് തുടരും. രണ്ടാം മത്സരത്തില്‍ സൂര്യകുമാര്‍ ഗോള്‍ഡന്‍ ഡെക്കായിരുന്നെങ്കിലും ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കഴിവുള്ളവനാണ് സൂര്യകുമാര്‍. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ കഴിവുള്ള താരമാണ് സൂര്യ. അഞ്ചാം നമ്പറില്‍ ആര് വേണമെന്നതാണ് പ്രധാന ആശയക്കുഴപ്പം. റിഷഭ് പന്തിനെ ഇന്ത്യ പ്ലേയിങ് 11 ഉള്‍പ്പെടുത്തിയാല്‍ കാര്‍ത്തികിനെ പുറത്തിരുത്തേണ്ടി വരും. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യ അത് ചെയ്യില്ല.

രോഹിത്ത് അരങ്ങേറിയതിന് ശേഷം ടി20 അരങ്ങേറ്റം, ഇപ്പോള്‍ പരിശീലകര്‍, അഞ്ച് ഇന്ത്യക്കാരിതാ

2

അതുകൊണ്ട് തന്നെ റിഷഭ് പുറത്തിരുന്ന് അഞ്ചാം നമ്പറില്‍ ഹര്‍ദിക് പാണ്ഡ്യ കളിക്കും. ആറാം നമ്പറില്‍ വിക്കറ്റ് കീപ്പറായി ദിനേഷ് കാര്‍ത്തികാവും ഉണ്ടാവുക. രണ്ടാം ടി20യില്‍ ഇന്ത്യക്കായി വെടിക്കെട്ട് ഫിനിഷിങ്ങാണ് കാര്‍ത്തിക് കാഴ്ചവെച്ചത്. ടി20 ലോകകപ്പിലും കാര്‍ത്തികിനെ ഫിനിഷര്‍ റോളില്‍ ഇന്ത്യ പരിഗണിക്കുന്നതിനാല്‍ കാര്‍ത്തിക് പ്ലേയിങ് 11 തുടരുമെന്നുറപ്പ്.

ഏഴാം നമ്പറില്‍ അക്ഷര്‍ പട്ടേലിന് സീറ്റുറപ്പ്. പവര്‍പ്ലേയിലടക്കം മികച്ച ബൗളിങ് പ്രകടനമാണ് അക്ഷര്‍ നടത്തുന്നത്. ഇക്കോണമി കാത്ത് സൂക്ഷിച്ചാണ് അക്ഷറിന്റെ ബൗളിങ്ങെന്നതാണ് എടുത്തു പറയേണ്ടത്. എട്ടാം നമ്പറില്‍ ഹര്‍ഷല്‍ പട്ടേലിനെയാണ് ഇന്ത്യ പരിഗണിക്കുന്നത്. എന്നാല്‍ ആദ്യ രണ്ട് മത്സരത്തിലും നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ചവെച്ച ഹര്‍ഷലിനെ ഇന്ത്യ മൂന്നാം മത്സരത്തിലേക്ക് പരിഗണിച്ചേക്കില്ല. പകരം ദീപക് ചഹാറിനെ ഇന്ത്യ പരിഗണിക്കാനാണ് സാധ്യത.

IND vs AUS: സൂര്യകുമാര്‍ വലിയ താരം, പക്ഷെ അവനൊരു പ്രശ്‌നമുണ്ട്!, ചൂണ്ടിക്കാട്ടി മുന്‍ സെലക്ടര്‍

3

ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്താന്‍ കഴിവുള്ള താരമാണ് ദീപക്. എന്നാല്‍ പരിക്കിന്റെ ഇടവേളക്ക് ശേഷം മടങ്ങിയെത്തിയ ദീപക്കിന് കൂടുതല്‍ അവസരം നല്‍കേണ്ടതായുണ്ട്. ഒമ്പതാം നമ്പറില്‍ ഇന്ത്യ ഭുവനേശ്വര്‍ കുമാറിനെത്തന്നെ പരിഗണിച്ചേക്കും. സീനിയര്‍ പേസര്‍ ഡെത്ത് ഓവറില്‍ തല്ലുകൊള്ളിയാവുന്നുണ്ടെങ്കിലും ഇന്ത്യ അദ്ദേഹത്തെ പെട്ടെന്ന് തഴയില്ല. 10ാം നമ്പറില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയേയും 11ാം നമ്പറില്‍ സ്പിന്നറായി യുസ് വേന്ദ്ര ചഹാലിനേയും ഇന്ത്യ പരിഗണിക്കാനാണ് സാധ്യത.

4

സ്പിന്നര്‍ ചഹാലിന് വലിയ പ്രകടനം കാഴ്ചവെക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. എന്നാല്‍ ടി20 ലോകകപ്പിന് ചഹാലില്‍ ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്നതിനാല്‍ നിര്‍ണ്ണായകമായ മൂന്നാം മത്സരത്തിലും ചഹാലിനെത്തന്നെ ഇന്ത്യ പരിഗണിച്ചേക്കും. ആര്‍ അശ്വിനെ ഇന്ത്യ പരിഗണിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ഇന്ത്യയുടെ ബെസ്റ്റ് 11-രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍/ദീപക് ചഹാര്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, യുസ്‌വേന്ദ്ര ചഹാല്‍

Story first published: Saturday, September 24, 2022, 16:26 [IST]
Other articles published on Sep 24, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+