Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS T20: രാഹുല്‍ വീണ്ടും ഫ്‌ളോപ്പ്, പുതിയ ഓപ്പണര്‍ വേണം!, വിമര്‍ശിച്ച് ഫാന്‍സ്

1

ഹൈദരാബാദ്: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20യില്‍ മോശം ബാറ്റിങ് കാഴ്ചവെച്ച കെ എല്‍ രാഹുലിനെതിരേ വിമര്‍ശനം ശക്തം. നാല് പന്തില്‍ 1 റണ്‍സ് മാത്രമാണ് രാഹുലിന് നേടാനായത്. ഡാനിയല്‍ സാംസിന്റെ പന്തില്‍ വലിയ ഷോട്ടിന് ശ്രമിച്ച രാഹുല്‍ മാത്യു വേഡിന് ക്യാച്ച് നല്‍കിയാണ് പുറത്തായത്. പരമ്പര വിജയിയെ തീരുമാനിക്കുന്ന നിര്‍ണ്ണായക മത്സരത്തിലാണ് രാഹുലിന്റെ മോശം പ്രകടനം.

പരിക്കിന്റെ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ രാഹുലിന്റെ മോശം പ്രകടനത്തിനെതിരേ നേരത്തെ തന്നെ വിമര്‍ശനങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ അത് കൂടുതല്‍ ശക്തമായിരിക്കുകയാണ്. രാഹുല്‍-രോഹിത് ഓപ്പണിങ് കൂട്ടുകെട്ട് ക്ലിക്കാവുന്നില്ലെന്നതാണ് സത്യം. 2021ലെ ടി20 ലോകകപ്പ് മുതല്‍ ഇരുവരുമാണ് ടി20യിലെ ഇന്ത്യയുടെ പ്രധാന ഓപ്പണര്‍മാര്‍. വ്യക്തിഗത പ്രകടനം പരിശോധിക്കുമ്പോള്‍ മോശം പറയാനാവില്ല. എന്നാല്‍ ഓപ്പണിങ്ങില്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കുന്നതില്‍ ഇരുവരും പരാജയമാണെന്ന് തന്നെ പറയാം.

1


വലിയ വിമര്‍ശനം ഇതിനോടകം രാഹുലിനെതിരേ ഉയര്‍ന്നിട്ടുണ്ട്. രാഹുലിനെ ടി20 ലോകകപ്പില്‍ ഓപ്പണറാക്കേണ്ടന്നും കോലി-രോഹിത് ഓപ്പണിങ് കൂട്ടുകെട്ട് വരണമെന്നുമാണ് കൂടുതല്‍ ആരാധകരും അഭിപ്രായപ്പെടുന്നത്. രാഹുല്‍-രോഹിത് കൂട്ടുകെട്ടില്‍ ഇനിയും വിശ്വസിക്കുന്നത് മണ്ടത്തരമാണെന്നും ഇടം കൈയന്‍ ഇഷാന്‍ കിഷനെ തിരികെ എത്തിക്കണമെന്ന് പറയുന്നവരുമുണ്ട്.

പരിക്കിന് ശേഷം തിരികെ എത്തിയ രാഹുലിന് വലിയ ആത്മവിശ്വാസമില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. അവന്റെ ശരീര ഭാഷയില്‍ നിന്ന് തന്നെ അത് വ്യക്തമാകുന്നുണ്ടെന്നാണ് ആരാധക പക്ഷം. ഇന്ത്യ തോല്‍വികളില്‍ നിന്ന് പഠിക്കണമെന്നും ഭുവനേശ്വര്‍ കുമാറിനെയും കെ എല്‍ രാഹുലിനെയും ടീമിന് പുറത്തിരുത്തണമെന്നാണ് ചില ആരാധകര്‍ പറയുന്നത്. സീനിയര്‍ താരങ്ങളുടെ മോശം ഫോം കണ്ടില്ലെന്ന് നടിക്കാതെ പുറത്തിരുത്തി പ്രതിഭക്കും ഫോമിനും പ്രാധാന്യം നല്‍കണമെന്നും ആരാധകര്‍ പറയുന്നു.

T20 World Cup: തലവേദന ഒഴിയാതെ ഇന്ത്യ, അഞ്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വേണം!, അറിയാം

2


രാഹുലിനെക്കാള്‍ നന്നായി ഇപ്പോഴും ശിഖര്‍ ധവാന് ബാറ്റ് ചെയ്യാന്‍ സാധിക്കുമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ഓപ്പണറെന്ന നിലയില്‍ രാഹുലിന്റെ റെക്കോഡ് വളരെ മികച്ചതാണെങ്കിലും ഇന്ത്യക്കൊപ്പം സ്ഥിരതയോടെ കളിക്കാനാവുന്നില്ല. ഐപിഎല്ലില്‍ മാത്രമാണ് രാഹുല്‍ പുലിയെന്നും വലിയ സ്‌ട്രൈക്കറേറ്റില്‍ കളിക്കാനറിയാത്ത താരമാണെന്നുമെല്ലാം വിമര്‍ശനങ്ങള്‍ ഉയരുന്നു.

T20 World Cup: 'അവന്‍ പ്ലേയിങ് 11 വേണം', ഡികെ-റിഷഭ് എന്നിവരിലെ ബെസ്റ്റ് ആരെന്ന് ഗില്‍ക്രിസ്റ്റ്

3

ഇന്ത്യ ടി20 ലോകകപ്പില്‍ രോഹിത്തിനൊപ്പം കോലിയെ ഓപ്പണറാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. നേരത്തെ രാഹുല്‍ തന്നെയാവും ലോകകപ്പില്‍ ഓപ്പണിങ് പങ്കാളിയെന്ന് രോഹിത് വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ മാറി ചിന്തിക്കാന്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് നിര്‍ബന്ധിതരായേക്കും. ദക്ഷിണാഫ്രിക്കന്‍ പരമ്പര രാഹുലിനെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാവുമെന്നുറപ്പ്.

Story first published: Sunday, September 25, 2022, 21:46 [IST]
Other articles published on Sep 25, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+