IND vs AUS T20: ഇന്ത്യയെ തല്ലിപ്പറത്തി ഗ്രീന്‍, വമ്പന്‍ റെക്കോഡ്, മറ്റാര്‍ക്കും നേടാനായിട്ടില്ല

ഹൈദരാബാദ്: ഇന്ത്യക്കെതിരായ മൂന്നാം ടി20യില്‍ ടോസ് നഷ്ടപ്പെട്ട ഓസീസ് ആദ്യം ബാറ്റ് ചെയ്യുകയാണ്. പരമ്പര വിജയികളെ തീരുമാനിക്കുന്ന നിര്‍ണ്ണായക മത്സരത്തില്‍ ഗംഭീര ബാറ്റിങ് പ്രകടനമാണ് ഓസീസ് ഓപ്പണര്‍ കാമറൂണ്‍ ഗ്രീന്‍ കാഴ്ചവെച്ചത്. ആദ്യ പന്ത് മുതല്‍ ആക്രമണം അഴിച്ചുവിട്ട ഗ്രീന്‍ 19 പന്തിലാണ് ഫിഫ്റ്റി നേടിയത്. ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ കെ എല്‍ രാഹുലിന് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ 21 പന്തില്‍ 7 ഫോറും 3 സിക്‌സുമടക്കം 52 റണ്‍സ് നേടാന്‍ ഗ്രീനിന് സാധിച്ചു.
വെടിക്കെട്ട് പ്രകടനത്തോടെ ഗ്രീന്‍ മടങ്ങിയതിനൊപ്പം വമ്പനൊരു റെക്കോഡും താരത്തെ തേടിയെത്തിയിരിക്കുന്നു. ഇന്ത്യക്കെതിരേ അതിവേഗ ടി20 ഫിഫ്റ്റി നേടുന്ന താരമെന്ന റെക്കോഡാണ് ഗ്രീന്‍ സ്വന്തം പേരിലാക്കിയത്. ഇതിന് മുമ്പ് 2016ല്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ജോണ്‍സന്‍ ചാള്‍സ് നേടിയ 20 പന്ത് ഫിഫ്റ്റിയായിരുന്നു ഈ റെക്കോഡില്‍ തലപ്പത്ത്. 2009ല്‍ മുന്‍ ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാര 21 പന്തിലും 2018ല്‍ ദക്ഷിണാഫ്രിക്കയുടെ ഹെന്‍ റിച്ച് ക്ലാസനും ശ്രീലങ്കയുടെ കുശാല്‍ പെരേരയും 22 പന്തിലും ഫിഫ്റ്റി നേടിയിരുന്നു.

എന്നാല്‍ മത്സരത്തില്‍ മികച്ച തുടക്കം മുതലാക്കാന്‍ ഓസീസ് മധ്യനിരക്കായില്ലെന്ന് പറയാം. മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് 10 പന്തില്‍ 9 റണ്‍സെടുത്താണ് പുറത്തായത്. യുസ് വേന്ദ്ര ചഹാലിന്റെ പന്തില്‍ ക്രീസില്‍ നിന്ന് കയറിക്കളിച്ച സ്മിത്തിനെ ദിനേഷ് കാര്‍ത്തിക് സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. ഇതോടെ വലിയൊരു നാണക്കേടില്‍ സ്മിത്ത് രണ്ടാം സ്ഥാനത്തേക്കെത്തിയിരിക്കുകയാണ്
T20 World Cup: തലവേദന ഒഴിയാതെ ഇന്ത്യ, അഞ്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വേണം!, അറിയാം

ടി20യില്‍ കൂടുതല്‍ തവണ സ്റ്റംപിങ്ങിലൂടെ പുറത്താക്കപ്പെടുന്ന താരമായി സ്മിത്ത് മാറി. സ്മിത്തും സീന്‍ വില്യംസും 6 തവണ വീതമാണ് സ്റ്റംപിങ്ങിലൂടെ പുറത്തായത്. 7 തവണ പുറത്തായ ഷുഹൈബ് മാലിക്കാണ് ഈ റെക്കോഡില്‍ തലപ്പത്ത്. നിലവിലെ ലോകകപ്പ് ജേതാക്കളായ ഓസ്‌ട്രേലിയക്ക് ഇന്ത്യയില്‍ ടി20 പരമ്പര നേടാനായാല്‍ അത് വലിയ ആത്മവിശ്വാസം നല്‍കുമെന്നതില്‍ സംശയമില്ല. എന്നാല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അച്ചടക്കത്തോടെയാണ് പന്തെറിയുന്നതിനാല്‍ കാര്യങ്ങള്‍ എളുപ്പമല്ല.
T20 World Cup: 'അവന്‍ പ്ലേയിങ് 11 വേണം', ഡികെ-റിഷഭ് എന്നിവരിലെ ബെസ്റ്റ് ആരെന്ന് ഗില്‍ക്രിസ്റ്റ്

ആദ്യ മത്സരത്തില്‍ ഇന്ത്യ നാല് വിക്കറ്റിന് തോറ്റപ്പോള്‍ രണ്ടാം മത്സരത്തില്‍ 6 വിക്കറ്റിന്റെ വിജയവുമായി ഇന്ത്യ ശക്തമായി തിരിച്ചെത്തുകയായിരുന്നു. ഏഷ്യാ കപ്പില്‍ നാണംകെട്ട ഇന്ത്യക്ക് ലോകകപ്പിന് മുമ്പ് തലയുയര്‍ത്തി നില്‍ക്കാന്‍ ഓസീസിനെതിരേ പരമ്പര നേടേണ്ടത് അത്യാവശ്യമാണ്. ക്യാപ്റ്റന്‍ രോഹിത്തിനും പരിശീലകന്‍ ദ്രാവിഡിനും പരമ്പര നിര്‍ണ്ണായകമാണെന്ന് തന്നെ പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications