IND vs AUS: ഇന്ത്യയുടെ സ്പിന്‍ കെണി ഇത്തവണ ഏല്‍ക്കില്ല! ഓസീസിന്റെ മാസ്റ്റര്‍പ്ലാന്‍-അറിയാം

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കുള്ള അവസാന ഘട്ട മുന്നൊരുക്കത്തിലാണ് രണ്ട് ടീമുകളും. ഇന്ത്യയെ സംബന്ധിച്ച് തട്ടകത്തില്‍ നടക്കുന്ന പരമ്പര നേടേണ്ടത് അഭിമാന പ്രശ്‌നമാണ്. ഓസ്‌ട്രേലിയയില്‍ അവസാന രണ്ട് തവണയും പരമ്പര നേടിയ ഇന്ത്യക്ക് നാട്ടില്‍ പരമ്പര കാക്കേണ്ടതായുണ്ട്.
ഇത്തവണ ഓസ്‌ട്രേലിയ മികച്ച മുന്നൊരുക്കത്തിലാണ്. ഇതിനോടകം ബാംഗ്ലൂരിലെത്തി പരിശീലനം ആരംഭിച്ച് കഴിഞ്ഞു. എല്ലാത്തവണയും ഓസ്‌ട്രേലിയക്ക് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ വലിയ ഭീഷണിയാവാറുണ്ട്. ഇന്ത്യന്‍ പിച്ചുകളില്‍ സ്പിന്നര്‍മാര്‍ക്ക് വലിയ മുന്‍തൂക്കമുണ്ട്.
ഇന്ത്യയുടെ സ്പിന്‍ കരുത്തും വളരെ മികച്ചതാണ്. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നീ സൂപ്പര്‍ സ്പിന്നര്‍മാരാണ് ഇത്തവണ ഇന്ത്യക്കൊപ്പമുള്ളത്. അതുകൊണ്ട് തന്നെ ഇത്തവണയും ഓസ്‌ട്രേലിയക്ക് ഇന്ത്യയുടെ സ്പിന്നര്‍മാര്‍ ഭീഷണിയാണ്.
എന്നാല്‍ ഇത്തവണ ഇന്ത്യയുടെ സ്പിന്‍ കെണിയെ മറികടക്കാന്‍ വ്യത്യസ്തമായ മുന്നൊരുക്കം നടത്തുകയാണ് ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയയുടെ പ്രധാന ബാറ്റ്‌സ്മാന്‍മാരായ സ്റ്റീവ് സ്മിത്തും മാര്‍നസ് ലബ്യുഷെയ്‌നുമാണ് ഇന്ത്യയുടെ സ്പിന്‍ കെണി മറികടക്കാന്‍ പ്രധാനമായും തീവ്ര പരിശീലനം നടത്തുന്നത്. ഓസീസിന്റെ പുതിയ തന്ത്രത്തെക്കുറിച്ചറിയാം.

അശ്വിന്റെ ബൗളിങ് ആക്ഷനില്‍ പരിശീലിക്കുന്നു
ഇന്ത്യയുടെ സ്പിന്‍ നിരയില്‍ ഓസീസിന് വലിയ ഭീഷണി ഉയര്‍ത്തുന്ന താരം ആര്‍ അശ്വിനാണെന്നതില്‍ സംശയമില്ല. ഇന്ത്യന്‍ പിച്ചില്‍ അശ്വിനോളം അപകടകാരിയായ മറ്റൊരു സ്പിന്നറില്ല. അതുകൊണ്ട് തന്നെ അശ്വിനെ പൂട്ടുകയെന്നതാണ് ഓസീസ് പ്രധാനമായും ലക്ഷ്യമിടുന്നത്.
ഇതിന്റെ ഭാഗമായി അശ്വിന്റെ ബൗളിങ് ആക്ഷനുള്ള ഇന്ത്യക്കാരനെ ഉപയോഗിച്ചാണ് സ്റ്റീവ് സ്മിത്തും ലബ്യുഷെയ്‌നും പരിശീലനം നടത്തുന്നത്. മഹേഷ് പിതിയയെന്ന താരത്തെ ഉപയോഗിച്ചാണ് ഓസീസ് പരിശീലനം നടത്തുന്നത്.
അശ്വിന്റെ ബൗളിങ് ആക്ഷനുമായി വലിയ സാമ്യത മഹേഷിനുണ്ട്. അതുകൊണ്ട് തന്നെ താരത്തെ ഉപയോഗിച്ച് പരിശീലനം നടത്തുന്നതില്‍ സ്മിത്തും ഓസീസ് ടീം മാനേജ്‌മെന്റും സന്തുഷ്ടരാണെന്നാണ് പുറത്തുവരുന്ന വിവരം. സ്മിത്ത് മഹേഷിന്റെ സ്പിന്‍ ബൗളിങ്ങിനെ പ്രശംസിക്കുകയും ചെയ്തു.

അശ്വിന്റെ ബൗളിങ്ങിനോട് വലിയ സാമ്യത
അശ്വിന്റെ ബൗളിങ് ശൈലിയോട് വലിയ സാമ്യത മഹേഷിനുണ്ട്. പന്തെറിയുന്നത് കണ്ടാല്‍ അശ്വിനല്ലെന്ന് പെട്ടെന്ന് തോന്നില്ല. അത്രത്തോളം സാമ്യത അവകാശപ്പെടാനാവും. അശ്വിനെ റോള്‍ മോഡലായി കാണുന്നയാളാണ് മഹേഷ്.
അതുകൊണ്ട് തന്നെ അശ്വിന്റെ ക്യാരംബോളടക്കം നന്നായി ചെയ്യാന്‍ മഹേഷിന് സാധിക്കുണ്ട്. മഹേഷിന്റെ ബൗളിങ്ങിനെ ഫലപ്രദമായി നേരിടുന്നതിലൂടെ അശ്വിന്റെ വെല്ലുവിളി മറികടക്കാമെന്ന പ്രതീക്ഷയിലാണ് ഓസീസുള്ളത്.
നേരത്തെ അക്ഷര്‍ പട്ടേലിന്റെ ബൗളിങ് വീഡിയോ കണ്ട് നേരിടാന്‍ ഓസ്‌ട്രേലിയന്‍ ടീം പരിശീലിച്ചിരുന്നു. അക്ഷറിന്റെ ഫുട് സ്റ്റെപ് മനസിലാക്കുന്നതിനായാണ് ഇത്തരത്തില്‍ വീഡിയോ റഫറന്‍സ് ചെയ്യുന്നത്. ഇന്ത്യയുടെ സ്പിന്നര്‍മാരെ ഫലപ്രദമായി നേരിടാന്‍ ഓസീസിനാവുമോയെന്നത് കണ്ടറിയാം.

സ്മിത്തിനെ രണ്ട് തവണ ക്ലീന്‍ബൗള്‍ഡാക്കി
പരിശീലനത്തിനിടെ മഹേഷിന്റെ പന്ത് നേരിടാന്‍ ഓസീസ് ടീം നന്നായി പ്രയാസപ്പെട്ടുവെന്നാണ് ക്രിക് ബസിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സ്റ്റീവ് സ്മിത്തിനെ രണ്ട് തവണ ക്ലീന്‍ബൗള്‍ഡ് ചെയ്യാന്‍ മഹേഷിനായെന്നും റിപ്പോര്‍ട്ടിലുണ്ട്.
മഹേഷിനെ സ്വീപ് ഷോട്ടിന് ശ്രമിച്ചപ്പോള്‍ പല തവണ കൃത്യമായി കണക്ട് ചെയ്യാന്‍ സാധിച്ചില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നാഗ്പൂരിലെ പിച്ച് സ്പിന്നിന് അനുകൂലമാണ്. അതുകൊണ്ട് തന്നെ ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെ പ്ലേയിങ് 11 പരിഗണിച്ച് മുന്നോട്ട് പോയേക്കും.
അതേ സമയം ഇന്ത്യ പരിശീലനത്തിനായി സ്പിന്‍ പിച്ചല്ല ഓസീസിന് ഒരുക്കി നല്‍കിയത്. കൂടുതല്‍ പുല്ലിന്റെ സാന്നിധ്യം പിച്ചിലുണ്ട്. അതുകൊണ്ട് തന്നെ സ്പിന്നര്‍മാര്‍ക്ക് വലിയ ടേണ്‍ ഈ സാഹചര്യത്തില്‍ ലഭിക്കില്ല. ഇന്ത്യയുടെ സ്പിന്നര്‍മാരുടെ പ്രകടനം പരമ്പര നേട്ടത്തില്‍ നിര്‍ണ്ണായകമാവുമെന്നുറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications