For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഇന്ത്യ എന്താണ് കാട്ടിക്കൂട്ടുന്നത്!, ഉമേഷിനെ പരിഗണിച്ചതെന്തിന്?, വിമര്‍ശിച്ച് ആകാശ്

ഇന്ത്യ ഷമിക്ക് പകരക്കാരനായി ടീമിലേക്ക് പരിഗണിച്ചത് സീനിയര്‍ പേസര്‍ ഉമേഷ് യാദവിനെയാണ്

1

മുംബൈ: ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യ കളിക്കുന്ന നിര്‍ണ്ണായക പരമ്പരയാണ് ഓസ്‌ട്രേലിയക്കെതിരേ നടക്കാന്‍ പോകുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര 20നാണ് ആരംഭിക്കുന്നത്. പരമ്പരക്കായി ഒരുങ്ങുന്ന ഇന്ത്യന്‍ ടീമില്‍ സീനിയര്‍ പേസര്‍ മുഹമ്മദ് ഷമിയും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ പനിയെത്തുടര്‍ന്ന് അദ്ദേഹത്തിന് അവസാന നിമിഷം പിന്മാറേണ്ടി വന്നു.

ഇന്ത്യ ഷമിക്ക് പകരക്കാരനായി ടീമിലേക്ക് പരിഗണിച്ചത് സീനിയര്‍ പേസര്‍ ഉമേഷ് യാദവിനെയാണ്. മൂന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യ ഉമേഷിനെ ടി20 ടീമില്‍ ഉള്‍പ്പെടുത്തിയത്. ടി20 ലോകകപ്പ് വരാനിരിക്കെ 34കാരനായ ഉമേഷിനെ ഇന്ത്യ എന്തിന് പരിഗണിച്ചുവെന്നത് വലിയ ചോദ്യമാണ്. നല്ല വേഗത്തില്‍ പന്തെറിയുമെങ്കിലും ഇക്കോണമി വളരെ മോശമാണ്. അവസാന ഐപിഎല്ലില്‍ കെകെആറിനൊപ്പം തിളങ്ങിയതാണ് ഉമേഷിന് തിരിച്ചുവരാന്‍ സഹായിച്ചത്.

1

ഇപ്പോഴിതാ ഉമേഷിനെ ഇന്ത്യ ടി20 ടീമില്‍ തിരികെ എത്തിച്ചത് ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. 'അവസാന ടി20 ലോകകപ്പിന് ശേഷം ഇന്ത്യ നിരവധി ടി20 മത്സരങ്ങള്‍ കളിച്ചു. എന്നാല്‍ ഒരു മത്സരത്തില്‍ പോലും ഉമേഷ് യാദവിനും മുഹമ്മദ് ഷമിക്കും ഇന്ത്യ അവസരം നല്‍കിയില്ല. എന്നാല്‍ ലോകകപ്പിനായി നാല് ആഴ്ചകള്‍ മാത്രം ശേഷിക്കെ രണ്ട് പേരും ടീമിന്റെ ഭാഗമായി തിരിച്ചെത്തുന്നു. പദ്ധതികള്‍ ആശങ്കയുണ്ടാക്കുന്നതാണ്'-ആകാശ് ചോപ്ര ട്വിറ്ററില്‍ കുറിച്ചു.

രാഹുല്‍ ദ്രാവിഡ് എന്ന പരിശീലകന്റെ പല പദ്ധതികളും ഇതിനോടകം വിമര്‍ശനം നേരിടുന്നുണ്ട്. പരിശീലകസ്ഥാനത്തേക്ക് എത്തിയ ശേഷം ദ്രാവിഡ് നിരവധി പരീക്ഷണങ്ങളാണ് നടത്തിയത്. നിരവധി യുവതാരങ്ങള്‍ക്ക് അവസരം നല്‍കി. എന്നാല്‍ ഇവയില്‍ നിന്ന് വിശ്വസ്തരെ കണ്ടെത്താന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. മികച്ച ഇടം കൈയന്‍ പേസര്‍മാര്‍, ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍, ബാക്കപ്പ് ഓപ്പണര്‍മാര്‍ ഇവരൊന്നും ഇന്ത്യക്കില്ല.

സൂപ്പര്‍ താരങ്ങള്‍, പക്ഷെ ഇതുവരെ ഏകദിന ലോകകപ്പ് കളിച്ചിട്ടില്ല!, ഇന്ത്യയുടെ അഞ്ച് പേര്‍

2

ദ്രാവിഡിന് കീഴില്‍ ഇന്ത്യ നടത്തിയ പരീക്ഷണങ്ങളുടെ ഫലമാണ് ഏഷ്യാ കപ്പില്‍ കണ്ടത്. ആത്മവിശ്വാസമില്ലാത്ത ടീമായി ഇന്ത്യ മാറിയിരിക്കുകയാണ്. ദ്രാവിഡിന്റെ ഒട്ടുമിക്ക തീരുമാനങ്ങളേയും രോഹിത് ശര്‍മ പിന്തുണക്കുന്നുണ്ടെങ്കിലും ഇതൊന്നും ടീമിന് ഗുണമായി മാറുന്നില്ലെന്നതാണ് വസ്തുത. ടി20 ലോകകപ്പിലും ഇന്ത്യക്ക് വലിയ തിരിച്ചടികള്‍ നേരിടാനാണ് സാധ്യത. ടി20 ലോകകപ്പിലും ഇന്ത്യ നിരാശപ്പെടുത്തിയാല്‍ ദ്രാവിഡിന്റെ കസേരക്ക് ഇളക്കം തട്ടുമെന്നുറപ്പ്.

3

അതേ സമയം ഉമേഷിനെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചതിനെ അനുകൂലിച്ചാണ് നായകന്‍ രോഹിത് ശര്‍മ ഇന്ന് സംസാരിച്ചത്. 'ഉമേഷിനെപ്പോലെയും ഷമിയെപ്പോലുമുള്ള താരങ്ങള്‍ ദീര്‍ഘ നാളുകളായി പന്തെറിയുന്നവരാണ്. അവരെ ഒരു ഫോര്‍മാറ്റിലേക്ക് മാത്രമല്ല പരിഗണിക്കാനാവുക. അവര്‍ കളിച്ച ഫോര്‍മാറ്റുകളിലെല്ലാം താരമെന്ന നിലയില്‍ തെളിയിച്ചിട്ടുണ്ട്.

അവരുടെ ഗുണം ഞങ്ങള്‍ മനസിലാക്കിയിട്ടുണ്ട്. പുതിയ താരങ്ങളെ പരിഗണിക്കുമ്പോഴേ അവര്‍ ഈ ഫോര്‍മാറ്റ് കളിച്ചിട്ടുണ്ടോ ഇല്ലെയോ എന്ന് പരിശോധിക്കേണ്ടതായുള്ളൂ. എന്നാല്‍ ഉമേഷിനെപ്പോലെയുള്ള താരങ്ങള്‍ പൂര്‍ണ്ണ ഫിറ്റ്‌നസുള്ളവരും അനുഭവസമ്പത്തുള്ളവരുമാണ്. അതുകൊണ്ടാണ് തിരികെ വിളിച്ചത്'-രോഹിത് ശര്‍മ പറഞ്ഞു.

T20 World Cup: ഇന്ത്യ കാട്ടിയത് സാഹസം, ആ തെറ്റ് വലിയ തിരിച്ചടിയാവും, ചൂണ്ടിക്കാട്ടി ജോണ്‍സണ്‍

4

കരിയറില്‍ ഇന്ത്യക്കായി 7 ടി20 മാത്രമാണ് ഉമേഷ് കളിച്ചത്. 9 വിക്കറ്റ് വീഴ്ത്തിയ താരത്തിന്റെ ഇക്കോണമി 8.76 ആണ്. സ്വിങ് പിന്തുണയുള്ള പിച്ചില്‍ ന്യൂബോളില്‍ തിളങ്ങാനും വിക്കറ്റ് നേടാനും ഉമേഷിന് കഴിവുണ്ട്. എന്നാല്‍ ഡെത്ത് ഓവറിലൊന്നും വിശ്വസിക്കാനാവില്ല. തല്ലുകൊള്ളി ബൗളറാണെന്ന് പറയാം. 133 ഐപിഎല്ലില്‍ നിന്നായി 135 വിക്കറ്റും അദ്ദേഹം നേടി. എന്നാല്‍ ഇക്കോണമി 8.37. ടി20 ലോകകപ്പിന് തൊട്ടടുത്ത് നില്‍ക്കവെ ഇന്ത്യക്ക് പരിഗണിക്കാന്‍ യുവ ബൗളറില്ലെന്നത് നിരാശപ്പെടുത്തുന്ന കാര്യം തന്നെയാണ്.

Story first published: Sunday, September 18, 2022, 21:08 [IST]
Other articles published on Sep 18, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+