Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS T20: ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുത്ത് വസിം ജാഫര്‍, റിഷഭില്ല, രണ്ട് സ്പിന്നര്‍മാര്‍

1

ഇന്ത്യ-ഓസീസ് ടി20 പരമ്പര നാളെ ആരംഭിക്കാന്‍ പോവുകയാണ്. മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ത്യ ഇറങ്ങുമ്പോള്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ടീമിന്റെ പ്ലേയിങ് 11 എങ്ങനെയാവുമെന്നതാണ്. കരുത്തുറ്റ താരനിരയുള്ള ഇന്ത്യ ടി20 ലോകകപ്പില്‍ ഇറക്കുന്ന പ്ലേയിങ് 11 എങ്ങനെയാവുമെന്നത് ഓസീസ് പരമ്പരയിലൂടെ വ്യക്തമാവും. ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് എങ്ങനെയാവും, റിഷഭ് പന്ത്-ദിനേഷ് കാര്‍ത്തിക് എന്നിവരില്‍ ആരെ പരിഗണിക്കും എന്നതും പ്രസക്തമായ ചോദ്യമാണ്.

ഇപ്പോഴിതാ ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വസിം ജാഫര്‍. റിഷഭ് പന്തിനെ തഴഞ്ഞുകൊണ്ടുള്ള ടീമിനെയാണ് ജാഫര്‍ തിരഞ്ഞെടുത്തത്. ഓപ്പണര്‍മാരായി കെ എല്‍ രാഹുലും രോഹിത് ശര്‍മയും തന്നെയാണുള്ളത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം വിരാട് കോലിയെ ഓപ്പണറാക്കിയേക്കുമെന്ന സൂചനകളും റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. രാഹുല്‍ പരിക്കിന് ശേഷം മടങ്ങിയെത്തിയപ്പോള്‍ പഴയ മികവ് കാട്ടാന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ രാഹുലിന് ഓസീസ് പരമ്പരയില്‍ കളിച്ച് മികവ് കാട്ടേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്.

1

മൂന്നാം നമ്പറില്‍ വിരാട് കോലി തുടരണമെന്നാണ് വസിം ജാഫര്‍ പറയുന്നത്. കോലി ഏഷ്യാ കപ്പില്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. രണ്ട് ഫിഫ്റ്റിയും ഒരു സെഞ്ച്വറിയുമടക്കം 276 റണ്‍സാണ് അദ്ദേഹം നേടിയത്. കോലിയുടെ ഫോം ഓസീസ് പരമ്പരയിലും ടി20 ലോകകപ്പിലും ഇന്ത്യക്ക് നിര്‍ണ്ണായകമാവുമെന്നതില്‍ തര്‍ക്കമില്ല. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനെയാണ് ജാഫര്‍ നിര്‍ദേശിച്ചത്.

നിലയുറപ്പിച്ചാല്‍ മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് കളിക്കാന്‍ കെല്‍പ്പുള്ള താരമാണെങ്കിലും സൂര്യയുടെ സ്ഥിരത പ്രശ്‌നമാണ്. ടി20 ലോകകപ്പില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷ സൂര്യ നല്‍കുന്നു. അഞ്ചാം നമ്പറില്‍ റിഷഭ് പന്തിനെ ജാഫര്‍ പരിഗണിച്ചില്ല. ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന ഏക ഇടം കൈയന്‍ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനാണ് റിഷഭ്. എന്നാല്‍ ഏഷ്യാ കപ്പിലടക്കം റിഷഭ് നിരാശപ്പെടുത്തിയിരുന്നു.

'അവനെ ഔട്ട് ഓഫ് ഫോമായി കണ്ടിട്ടില്ല', ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാനെ പ്രശംസിച്ച് നരെയ്ന്‍

2

അഞ്ചാം നമ്പറില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെയാണ് ജാഫര്‍ നിര്‍ദേശിച്ചത്. ഹര്‍ദിക് ബാറ്റുകൊണ്ടും പന്തുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കുന്ന താരമാണ്. വിക്കറ്റ് കീപ്പറായും ഫിനിഷര്‍ റോളില്‍ ആറാം നമ്പറില്‍ ദിനേഷ് കാര്‍ത്തികിനെ പരിഗണിച്ച ജാഫര്‍ ഏഴാം നമ്പറില്‍ അക്ഷര്‍ പട്ടേലിനെയാണ് നിര്‍ദേശിച്ചത്. രവീന്ദ്ര ജഡേജയുടെ അഭാവം നികത്താന്‍ അക്ഷറിനെ ഇന്ത്യ പരിഗണിക്കേണ്ടത് അത്യാവശ്യമാണെന്ന് പറയാം.

3

എട്ടാം നമ്പറില്‍ ഹര്‍ഷല്‍ പട്ടേലിനെയാണ് ജാഫര്‍ നിര്‍ദേശിച്ചത്. പേസ് ഓള്‍റൗണ്ടറായ ഹര്‍ഷല്‍ പരിക്കിന്റെ ഇടവേളക്ക് ശേഷമാണ് തിരിച്ചെത്തുന്നത്. ടി20 ലോകകപ്പില്‍ ഇന്ത്യ വലിയ പ്രതീക്ഷ വെക്കുന്ന താരമാണ് ഹര്‍ഷല്‍. ഒമ്പതാം നമ്പറില്‍ പേസര്‍ ഭുവനേശ്വര്‍ കുമാറെത്തുമ്പോള്‍ 10ാം നമ്പറില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറക്കാവും ഇടം. 11ാമനായി സ്പിന്നര്‍ യുസ് വേന്ദ്ര ചഹാലിനെയും ജാഫര്‍ നിര്‍ദേശിച്ചു.

IND vs AUS: ഹിറ്റ്മാനെ മറികടക്കാന്‍ കോലി, കാത്തിരിക്കുന്നത് വമ്പന്‍ നേട്ടം!, ആര് നേടും?

4

ജാഫറിന്റെ ടീം മികച്ചതാണെങ്കിലും സ്‌പെഷ്യലിസ്റ്റ് ഇടം കൈയനില്ലാത്തതാണ് പ്രശ്‌നം. അക്ഷര്‍ പട്ടേല്‍ ഇടം കൈയനാണെങ്കിലും വിശ്വസ്തനായ ബാറ്റ്‌സ്മാനെന്ന് വിളിക്കാനാവില്ല. അതുകൊണ്ട് തന്നെ ഇന്ത്യക്ക് റിഷഭിനെ പ്ലേയിങ് 11 ഉള്‍പ്പെടുത്താതെ മറ്റ് വഴികളില്ലെന്ന് പറയാം. റിഷഭിനെ ടീമിലെത്തിച്ചാല്‍ ഇന്ത്യ കാര്‍ത്തികിനെ പുറത്തിരുത്താനാണ് സാധ്യത.

വസിം ജാഫര്‍ തിരഞ്ഞെടുത്ത പ്ലേയിങ് 11: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, യുസ് വേന്ദ്ര ചഹാല്‍.

Story first published: Monday, September 19, 2022, 19:34 [IST]
Other articles published on Sep 19, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+