Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS T20: ഈ അഞ്ച് പേരെ കരുതിയിരുന്നോളൂ, ഇവരാവും താരങ്ങള്‍!, ആരൊക്കെയെന്നറിയാം

1

മുംബൈ: ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പര 20ന് ആരംഭിക്കാന്‍ പോവുകയാണ്. ടി20 ലോകകപ്പിന് മുന്നോടിയായി നടക്കുന്ന പ്രധാന പരമ്പരയെന്ന നിലയില്‍ വലിയ പ്രാധാന്യത്തോടെയാണ് രണ്ട് ടീമുകളും പരമ്പരയെ കാണുന്നത്. ഇന്ത്യ ഏഷ്യാ കപ്പില്‍ നാണംകെട്ട ക്ഷീണത്തിലിറങ്ങുമ്പോള്‍ ന്യൂസീലന്‍ഡിനെ 3-0ന് തകര്‍ത്ത ആത്മവിശ്വാസത്തിലാണ് ഓസ്‌ട്രേലിയയുടെ വരവ്.

ആരോണ്‍ ഫിഞ്ച് നയിക്കുന്ന ടീമില്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ മാര്‍ഷ് എന്നിവരുടെ അഭാവമുണ്ടെങ്കിലും കരുത്തുറ്റ നിരയാണെന്ന് തന്നെ പറയാം. പരമ്പര രണ്ട് പേര്‍ക്കും അഭിമാന പോരാട്ടമായതിനാല്‍ വാശിക്ക് ഒട്ടും കുറവുണ്ടാകില്ല. മത്സരഫലത്തെ ഒറ്റക്ക് മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരങ്ങള്‍ രണ്ട് ടീമിലും നിരവധിയാണ്. ഇതില്‍ നിന്ന് കരുതിയിരിക്കേണ്ട അഞ്ച് പേര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

വിരാട് കോലി

വിരാട് കോലി

ഏഷ്യാ കപ്പിലൂടെ ഗംഭീര ഫോമിലേക്ക് മടങ്ങിയെത്തിയ കോലി പരമ്പരയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നവരാണ്. അഞ്ച് മത്സരത്തില്‍ നിന്ന് 92 ശരാശരിയില്‍ 276 റണ്‍സാണ് അദ്ദേഹം ഏഷ്യാ കപ്പില്‍ നേടിയത്. രണ്ട് ഫിഫ്റ്റിയും ഒരു സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. ഓസ്‌ട്രേലിയക്കെതിരേ മികച്ച ടി20 റെക്കോഡും കോലിക്കുണ്ട്. ഓസ്ട്രേലിയക്കെതിരായ ടി20യില്‍ 19 മത്സരത്തില്‍ നിന്ന് 59.83 ശരാശരിയില്‍ 718 റണ്‍സാണ് കോലി നേടിയത്. സ്ട്രൈക്കറേറ്റ് 146.23 ആണ്. കോലി ഏഷ്യാ കപ്പിലെ ഫോം കോലി നിലനിര്‍ത്തിയാല്‍ ഇന്ത്യക്കത് വലിയ നേട്ടമാവും.

ഇന്ത്യ അവനെ തള്ളിപ്പറയരുത്!, ഇന്ത്യയുടെ ടി20 നായകനാവും, യുവതാരത്തെ പിന്തുണച്ച് ആകാശ്

സ്റ്റീവ് സ്മിത്ത്

സ്റ്റീവ് സ്മിത്ത്


ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഭയപ്പെടേണ്ട താരമാണ് സ്റ്റീവ് സ്മിത്ത്. ഇന്ത്യന്‍ പിച്ചില്‍ വലിയ അനുഭവസമ്പത്തുള്ള സ്മിത്തിന് തകര്‍പ്പന്‍ പ്രകടനം തന്നെ അവകാശപ്പെടാന്‍ സാധിക്കും. വലിയ സ്‌ട്രൈക്കറേറ്റില്‍ അതിവേഗം റണ്‍സുയര്‍ത്തുന്നവനല്ല സ്മിത്ത്. പക്ഷെ സ്‌ട്രൈക്ക് കൈമാറി മത്സരത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ അസാധ്യ കഴിവുണ്ട്. പേസിനെയും സ്പിന്നിനെയും ഒരുപോലെ നേരിടാനും മികവുണ്ട്. അതുകൊണ്ട് തന്നെ സ്മിത്തിനെ ഇന്ത്യ കരുതിയാവും ഇറങ്ങുക.

റിഷഭ് പന്ത്

റിഷഭ് പന്ത്

ഏഷ്യാ കപ്പില്‍ മോശം പ്രകടനം നടത്തി വലിയ വിമര്‍ശനം നേരിടുന്ന സാഹചര്യത്തിലാണ് റിഷഭ് പന്തുള്ളത്. സഞ്ജു സാംസണെയടക്കം മറികടന്ന് ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ട റിഷഭിന് ഓസ്‌ട്രേലിയന്‍ പരമ്പര നിലനില്‍പ്പിന്റെ പോരാട്ടമാണ്. ഇടം കൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന് തിളങ്ങാനാവാത്ത പക്ഷം ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. മധ്യനിരയില്‍ ഇപ്പോഴും ഇന്ത്യ നിര്‍ണ്ണായക സ്ഥാനം റിഷഭിന് നല്‍കുന്നു. അതുകൊണ്ട് തന്നെ അതിനോട് നീതി പുലര്‍ത്താത്ത പക്ഷം റിഷഭിന്റെ മുന്നോട്ടുള്ള യാത്ര ദുഷ്‌കരമായിരിക്കും.

ടിം ഡേവിഡ്

ടിം ഡേവിഡ്

ഓസ്‌ട്രേലിയക്കായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ടിം ഡേവിഡ്. വെടിക്കെട്ട് ബാറ്റ്‌സ്മാനെ ഫിനിഷര്‍ റോളില്‍ ഓസീസ് കളത്തിലിറക്കാനാണ് സാധ്യത. ടി20 ലോകകപ്പിന് മുമ്പ് ടിം ഡേവിഡിന് തന്റെ കരുത്ത് കാട്ടിക്കൊടുക്കാനുള്ള സുവര്‍ണ്ണാവസരമാണിത്. ഐപിഎല്ലിലൂടെ ഡേവിഡ് തന്റെ മികവ് എല്ലാവര്‍ക്കും കാട്ടിക്കൊടുത്തിട്ടുണ്ട്. ബിബിഎല്ലിലും തിളങ്ങിയ ഡേവിഡിനെ തളക്കാന്‍ ഇന്ത്യ പാടുപെടുമെന്നുറപ്പ്. അസാമാന്യ പ്രഹരശേഷിയുള്ള താരം ആദ്യ പന്ത് മുതല്‍ ആക്രമിക്കുമെന്നതാണ് സവിശേഷത.

2022 ടി20 ലോകകപ്പിനായി കാത്തുനിന്നില്ല, അതിന് മുമ്പ് വിരമിച്ചു!, അഞ്ച് വമ്പന്‍ താരങ്ങളിതാ

ജസ്പ്രീത് ബുംറ

ജസ്പ്രീത് ബുംറ

ഇന്ത്യയുടെ ജസ്പ്രീത് ബുംറയാണ് മറ്റൊരു പ്രധാന താരം. ഇന്ത്യയുടെ നിര്‍ണ്ണായക പേസറായ ബുംറ പരിക്കിന്റെ ഇടവേളക്ക് ശേഷമാണ് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയത്. ടി20 ലോകകപ്പിന് മുമ്പ് ബുംറക്ക് ഫോമിലേക്കെത്തേണ്ടതായുണ്ട്. അതുകൊണ്ട് തന്നെ ഓസീസ് പരമ്പര അദ്ദേഹം മുതലാക്കേണ്ടതായുണ്ട്. ബുംറയുടെ മിന്നല്‍ യോര്‍ക്കറുകള്‍ ഓസീസ് ബാറ്റ്‌സ്മാന്‍മാരെ ഭയപ്പെടുത്തുമെന്നുറപ്പ്. ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായക സ്വാധീനമുള്ള താരമാണ് ബുംറ.

Story first published: Saturday, September 17, 2022, 15:34 [IST]
Other articles published on Sep 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+