IND vs AUS T20: വേണ്ടത് രണ്ട് സിക്‌സ്, ഹിറ്റ്മാനെ കാത്ത് വമ്പന്‍ റെക്കോഡ്, അറിയാം

മുംബൈ: ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരക്ക് ഇന്ന് തുടക്കമാവുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയെ വളരെ പ്രാധാന്യത്തോടെയാണ് രണ്ട് ടീമുകളും കാണുന്നത്. ഇത്തവണത്തെ ടി20 ലോകകപ്പിന് വേദിയാവുന്നത് ഓസ്‌ട്രേലിയയാണ്. അതുകൊണ്ട് തന്നെ അവര്‍ക്കെതിരേ ഇന്ത്യ ഇറങ്ങുമ്പോള്‍ മാനസിക മുന്‍തൂക്കം ഇന്ത്യക്ക് അവകാശപ്പെടാനാവും. രോഹിത് ശര്‍മയെന്ന ക്യാപ്റ്റനെ സംബന്ധിച്ച് അഭിമാന പരമ്പരയാണിത്. ഏഷ്യാ കപ്പില്‍ ഇന്ത്യ നാണംകെട്ടതിന്റെ ക്ഷീണം ഓസീസ് പരമ്പരയില്‍ കിരീടം നേടി ഇന്ത്യക്ക് തീര്‍ക്കേണ്ടതായുണ്ട്.
നായകന്‍ രോഹിത് ശര്‍മയെ സംബന്ധിച്ച് മറ്റൊരു വമ്പന്‍ റെക്കോഡും ഇന്നത്തെ മത്സരത്തില്‍ കാത്തിരിക്കുന്നുണ്ട്. രണ്ട് സിക്‌സുകള്‍ക്കൂടി നേടിയാല്‍ ന്യൂസീലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ മറികടന്ന് അന്താരാഷ്ട്ര ടി20യില്‍ കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരമെന്ന നേട്ടത്തിലേക്കെത്താനുള്ള അവസരമാണ് രോഹിത്തിന്റെ പേരിലുള്ളത്. കിവീസ് ഓപ്പണര്‍ ഗപ്റ്റില്‍ 172 സിക്‌സുകളാണ് നേടിയത്. രോഹിത്തിന്റെ പേരില്‍ 171 സിക്‌സാണുള്ളത്. ഇന്ന് രണ്ട് സിക്‌സര്‍ നേടിയാല്‍ രോഹിത്തിന് ഗപ്റ്റിലിനെ മറികടക്കാനാവും.

ഏഷ്യാ കപ്പില്‍ ഭേദപ്പെട്ട പ്രകടനമാണ് രോഹിത് നടത്തിയത്. വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്ല്‍ (124), മുന്‍ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ (120), ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് (117) എന്നിവരാണ് ഈ റെക്കോഡില്‍ പിന്നാലെയുള്ളത്. ഏഷ്യാ കപ്പില്‍ ഓപ്പണറെന്ന നിലയില്‍ വലിയൊരു പ്രകടനം കാഴ്ചവെക്കാത്ത രോഹിത്തിന് സാധിക്കാത്തതിനാല്‍ ഓസീസ് പരമ്പരയില്‍ തിളങ്ങേണ്ടതായുണ്ട്.
T20 World Cup: ഓസ്‌ട്രേലിയയില്‍ എങ്ങനെ കളി ജയിക്കാം?, വിജയ രഹസ്യമുണ്ട്, ഒന്നല്ല മൂന്നെണ്ണം

ഈ വര്‍ഷം തരക്കേടില്ലാത്ത പ്രകടനമാണ് രോഹിത് നടത്തിയത്. 17 മത്സരത്തില്‍ നിന്ന് 423 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ശരാശരി 26.43. രണ്ട് അര്‍ധ സെഞ്ച്വറികളാണ് അദ്ദേഹം നേടിയത്. സ്‌ട്രൈക്കറേറ്റ് 143.38. ഉയര്‍ന്ന സ്‌കോര്‍ 72. ഈ വര്‍ഷം 21 സിക്‌സുകളാണ് അദ്ദേഹം നേടിയത്. കരുത്തരായ ബൗളിങ് നിരയുള്ള ഓസ്‌ട്രേലിയക്കെതിരേ രോഹിത്തിന് എന്ത് അത്ഭുതം കാട്ടാനാവുമെന്നതാണ് കണ്ടറിയേണ്ടത്.
ടി20 റണ്‍വേട്ടക്കാരില്‍ ഒന്നാമനാവാന്‍ കോലിയും രോഹിത്തും തമ്മിലും വലിയ മത്സരം നടക്കുന്നു. 136 ടി20കളില്‍ നിന്നായി 3620 റണ്‍സാണ് രോഹിത്തിന്റെ പേരിലുള്ളത്. 31.75 ശരാശരിയും 140.64 സ്‌ട്രൈക്കറേറ്റും ഹിറ്റ്മാനുണ്ട്. നാല് സെഞ്ച്വറിയും 28 ഫിഫ്റ്റിയുമാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. 104 ടി20കളില്‍ നിന്ന് 3584 റണ്‍സാണ് കോലിയുടെ സമ്പാദ്യം. 51.94 ശരാശരിയിലും 138.38 സ്‌ട്രൈക്കറേറ്റിലും കളിക്കുന്ന കോലിക്ക് 1 സെഞ്ച്വറിയും 32 ഫിഫ്റ്റിയുമാണ് സ്വന്തമാക്കാനായത്. ഓസീസ് പരമ്പര പൂര്‍ത്തിയാവുമ്പോള്‍ കൂടുതല്‍ തിളങ്ങുന്നവര്‍ റണ്‍വേട്ടയില്‍ തലപ്പത്തെത്തും.
T20 World Cup 2022: ടി20യിലെ വമ്പന്മാര്‍, പക്ഷെ ഇത്തവണ ലോകകപ്പിനില്ല, നാല് പേരിതാ

വിരാട് കോലി ഏഷ്യാ കപ്പില്‍ മിന്നും ഫോമിലായിരുന്നു. രണ്ട് ഫിഫ്റ്റിയും ഒരു സെഞ്ച്വറിയുമടക്കം 276 റണ്‍സാണ് കോലി നേടിയത്. ഈ ഫോം കോലിക്ക് നിലനിര്‍ത്താനാവുമോയെന്നതാണ് കണ്ടറിയേണ്ടത്. കോലി, രോഹിത്, രാഹുല്‍, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ് എന്നിവരുടെ പ്രകടനം മികച്ചതാവാത്ത പക്ഷം ടി20 ലോകകപ്പിലേക്കെത്തുമ്പോള്‍ ഇന്ത്യ പാടുപെടുമെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications