Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS T20: ചെണ്ടയായി ബുംറ, നാണംകെട്ട നേട്ടം, ട്രോളുമായി ഫാന്‍സ്, ഇന്ത്യക്ക് ചങ്കിടിപ്പ്

1

ഹൈദരാബാദ്: ഏഷ്യാ കപ്പിലെ നാണംകെട്ട തോല്‍വികളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഇന്ത്യ ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ നാല് വിക്കറ്റിന് തോറ്റ് തുടങ്ങിയ ഇന്ത്യ പിന്നീടുള്ള രണ്ട് മത്സരത്തിലും ആറ് വിക്കറ്റിന്റെ ജയം നേടി 2-1ന് പരമ്പര സ്വന്തമാക്കുകയായിരുന്നു. ഇന്ത്യയെ സംബന്ധിച്ച് അഭിമാനിക്കാവുന്ന നേട്ടമാണിതെങ്കിലും ചില ആശങ്കകള്‍ ഇപ്പോഴും ബാക്കി.

അതില്‍ പ്രധാനപ്പെട്ടത് ബൗളര്‍മാരുടെ മോശം പ്രകടനമാണ്. ഇന്ത്യയുടെ പേസ് നിര ലോകകപ്പിലേക്കടുക്കുമ്പോള്‍ ദുരന്തമായി മാറുകയാണെന്ന് പറയാം. എല്ലാ പ്രതീക്ഷകളും ജസ്പ്രീത് ബുംറയിലായിരുന്നു. പരിക്കിന്റെ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ ബുംറ രണ്ടാം ടി20യില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും മൂന്നാം മത്സരത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തി. കരിയറിലെ ഏറ്റവും നാണംകെട്ട പ്രകടനമാണ് ബുംറക്ക് കാഴ്ചവെക്കേണ്ടി വന്നത്.

1

നാല് ഓവര്‍ പന്തെറിഞ്ഞ് 50 റണ്‍സാണ് വിട്ടുകൊടുത്തത്. ഒരു വിക്കറ്റ് പോലും നേടാനായിട്ടില്ല. മൂന്ന് ഫോറും സിക്‌സും ബുംറ വഴങ്ങി. 12.50 ഇക്കോണമിയിലാണ് ബുംറയുടെ പ്രകടനം. ടി20യില്‍ ആദ്യമായാണ് ബുംറ 50 റണ്‍സ് വഴങ്ങുന്നത്. പരിക്കിന് ശേഷമുള്ള മടങ്ങിവരവില്‍ പഴയ താളം കണ്ടെത്താന്‍ ബുംറക്കായിട്ടില്ലെന്ന് തന്നെ പറയാം.

ഇതിന് മുമ്പ് 2016ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ വിക്കറ്റ് നേടാതെ 47 റണ്‍സ് വഴങ്ങിയതായിരുന്നു ബുംറയുടെ മോശം പ്രകടനം. 2020ല്‍ ന്യൂസീലന്‍ഡിനെതിരേ വിക്കറ്റ് നേടാതെ 45 റണ്‍സും ബുംറ വഴങ്ങിയിട്ടുണ്ട്. ബുംറയെത്തിയാല്‍ ഡെത്ത് ഓവറിലെ പ്രശ്‌നങ്ങള്‍ തീരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇപ്പോള്‍ ബുംറയും ചെണ്ടയായതോടെ ഇന്ത്യക്ക് മുന്നില്‍ വലിയ ആശങ്കയാണുള്ളതെന്ന് പറയാം.

T20 World Cup: രാഹുല്‍-വിരാട്, ആരാവണം രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി?, ശാസ്ത്രി പറയുന്നു

2

നിരവധി ട്രോളുകളാണ് ഇന്ത്യയുടെ ബൗളിങ് പ്രകടനത്തിനെതിരേ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ഡാനിയല്‍ സാംസില്‍ നിന്ന് പോലും തല്ലുവാങ്ങുന്ന ബൗളറാണ് ബുംറയെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്. ഓസീസ് ബാറ്റ്‌സ്മാന്‍മാരെക്കാള്‍ വേഗത്തില്‍ ഫിഫ്റ്റി നേടാനായിരുന്നു ബുംറയുടെ ശ്രമം, 19ാം ഓവര്‍ ശാപമാണ് എന്ന് തുടങ്ങി നിരവധി പ്രതികരണങ്ങളാണ് ബുംറക്കെതിരേ ഉയരുന്നത്.

ഭുവനേശ്വര്‍ കുമാറിനെതിരേയും വിമര്‍ശനങ്ങളുയരുന്നു. അപകടകാരിയായ കാമറൂണ്‍ ഗ്രീനിനെ പുറത്താക്കാന്‍ ഭുവിക്കായെങ്കിലും 3 ഓവറില്‍ വഴങ്ങിയത് 39 റണ്‍സ്. 2 ഫോറും 3 സിക്‌സുമാണ് വഴങ്ങിയത്. ഡെത്ത് ഓവറില്‍ ഇന്ത്യക്ക് ഭുവനേശ്വറിനെയും ബുംറയേയും വിശ്വസിക്കാനാവാത്ത അവസ്ഥയാണ്. ഹര്‍ഷല്‍ പട്ടേലിനും കാര്യമായൊന്നും ചെയ്യാനാവുന്നില്ല. 2 ഓവറില്‍ 18 റണ്‍സ് വഴങ്ങി 1 വിക്കറ്റാണ് ഹര്‍ഷല്‍ വിട്ടുകൊടുത്തത്.

T20 World Cup: 'അവന്‍ പ്ലേയിങ് 11 വേണം', ഡികെ-റിഷഭ് എന്നിവരിലെ ബെസ്റ്റ് ആരെന്ന് ഗില്‍ക്രിസ്റ്റ്

3

സ്പിന്നര്‍മാര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുമ്പോഴും പേസ് നിര നിരന്തരം നിരാശപ്പെടുത്തുന്നു. ലോകകപ്പ് ഒക്ടോബര്‍ 16ന് ആരംഭിക്കാനിരിക്കെ ഇന്ത്യക്ക് മുന്നിലുള്ള വലിയ വെല്ലുവിളി പേസ് നിരയുടെ പ്രകടനമാണ്. ഇന്ത്യന്‍ ബൗളിങ് നിരയില്‍ മാറ്റം കൊണ്ടുവരേണ്ടത് അത്യാവശ്യമായി വന്നിരിക്കുന്നു. അനുഭവസമ്പത്തിന് ഓസ്‌ട്രേലിയയില്‍ പ്രാധാന്യമുണ്ടെങ്കിലും ഫോം കൂടി പരിഗണിക്കേണ്ടതായുണ്ട്. ഡെത്ത് ഓവറില്‍ മികവ് കാട്ടുന്ന അര്‍ഷദീപ് സിങ്ങിനെ ഇന്ത്യ തിരിച്ചെത്തിക്കേണ്ടതാണെന്ന് ആരാധകര്‍ പറയുന്നു.

4

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20യില്‍ ഇന്ത്യ ആവേശ ജയമാണ് നേടിയെടുത്തത്. ഓസ്‌ട്രേലിയ മുന്നോട്ട് വെച്ച 187 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ബാക്കിനിര്‍ത്തിയാണ് ഇന്ത്യ മറികടന്നത്. സൂര്യകുമാര്‍ യാദവിന്റെയും (69) വിരാട് കോലിയുടെയും (63) ഫിഫ്റ്റിയാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. ഇന്ത്യയുടെ ബാറ്റിങ് നിര മികവ് കാട്ടുന്നുണ്ടെങ്കിലും ബൗളിങ് നിര ഉണരാത്ത പക്ഷം ലോകകപ്പില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്നുറപ്പ്.

Story first published: Monday, September 26, 2022, 7:23 [IST]
Other articles published on Sep 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+