Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'നേരത്തെ ധോണി, പിന്നെ കോലി', വ്യക്തികള്‍ക്കല്ല രാജ്യത്തിന് പ്രാധാന്യം വേണം- ഗംഭീര്‍

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എക്കാലത്തും മികച്ച താരങ്ങളുണ്ടായിരുന്നിട്ടുണ്ട്. പലപ്പോഴും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പേര് കേള്‍ക്കുമ്പോള്‍ ചില താരങ്ങളുടെ പേരുകളാവും ആദ്യം ഓര്‍മ വരിക. ഒരു കാലഘട്ടത്തില്‍ അത് കപില്‍ ദേവും സുനില്‍ ഗവാസ്‌കറുമെല്ലാമായിരുന്നെങ്കില്‍ പിന്നീടത് സച്ചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയുമെല്ലാമായി. ആധുനിക കാലഘട്ടത്തിലേക്ക് വന്നപ്പോള്‍ അത് എംഎസ് ധോണിയും പിന്നീട് വിരാട് കോലിയുമായി.

ഭാവിയിലും ഇന്ത്യന്‍ ടീമിന്റെ മുഖമായി ചില താരങ്ങള്‍ എത്തുമെന്ന കാര്യം ഉറപ്പാണ്. ഇപ്പോഴിതാ ഇന്ത്യന്‍ ക്രിക്കറ്റില്‍ വ്യക്തികള്‍ക്ക് പ്രാധാന്യം നല്‍കുന്ന രീതിക്കെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. വ്യക്തികള്‍ക്ക് പ്രാധാന്യം നല്‍കുന്ന രീതി മാറി രാജ്യത്തിന് പ്രാധാന്യം നല്‍കുന്ന നിലയിലേക്ക് കാര്യങ്ങളെത്തണമെന്നാണ് ഗംഭീര്‍ അഭിപ്രായപ്പെട്ടത്.

1

'വലിയ താരപദവി നല്‍കുന്ന രീതിയില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പുറത്തുവരേണ്ടതായുണ്ട്. അത് ഇന്ത്യന്‍ ക്രിക്കറ്റായാലും രാഷ്ട്രീയമായാലും ഡല്‍ഹി ക്രിക്കറ്റായാലും അങ്ങനെയാണ്. അമിതമായുള്ള താര ആരാധനകള്‍ നിര്‍ത്തൂ. ചെയ്യേണ്ടത് ഇന്ത്യയെ ആരാധിക്കുകയാണ്. ആരാണ് ഇത്തരമൊരു താരാരാധന രീതി കൊണ്ടുവന്നത്. ആദ്യം ഇതിന് കാരണം സാമൂഹ്യ മാധ്യമങ്ങളാണ്. രാജ്യത്തെ ഏറ്റവും അസത്യം നിറഞ്ഞ കാര്യമാണത്. രണ്ടാമത്തേത് മാധ്യമങ്ങളും ക്രിക്കറ്റ് വിതരണക്കാരുമാണ്'-ഗംഭീര്‍ പറഞ്ഞു.

ഇന്ത്യന്‍ ടീമില്‍ താരാരാധന രീതിയുണ്ടെന്ന് പറഞ്ഞാല്‍ നിഷേധിക്കാനാവില്ല. വിരാട് കോലി ക്യാപ്റ്റനായിരിക്കെ അനില്‍ കുംബ്ലെയെ പരിശീലകസ്ഥാനത്ത് നിന്ന് മാറ്റിയത് കോലിയുടെ ഇടപെടലിനെത്തുടര്‍ന്നാണ്. അന്ന് കോലിയുടെ നിര്‍ബന്ധത്തിന് മുന്നില്‍ ബിസിസി ഐക്ക് മുട്ടുമടക്കേണ്ടി വരികയായിരുന്നു. എംഎസ് ധോണി ക്യാപ്റ്റനായിരുന്നപ്പോഴും പ്രധാന തീരുമാനങ്ങളെല്ലാം ധോണിയുടേതായിരുന്നു.

'അവനെ ഔട്ട് ഓഫ് ഫോമായി കണ്ടിട്ടില്ല', ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാനെ പ്രശംസിച്ച് നരെയ്ന്‍

2

ഇന്ത്യന്‍ ടീമിന്റെ അന്തിമ വാക്കായി ധോണി മാറിയിരുന്നുവെന്ന് പറയാം. നിര്‍ണ്ണായക തീരുമാനങ്ങളെല്ലാം ഒറ്റെക്കെടുക്കുന്ന ധോണി സഹതാരങ്ങള്‍ക്ക് മുകളിലും വലിയ ആധിപത്യം സ്ഥാപിച്ചിരുന്നു. എന്നാല്‍ സൗരവ് ഗാംഗുലി ബിസിസി ഐയുടെ തലപ്പത്തേക്കെത്തിയതോടെയാണ് കാര്യങ്ങള്‍ മാറിയത്. ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ശക്തമായ ഇടപെടല്‍ ബിസിസി ഐ നടത്തുന്നുണ്ടെന്ന് പറയാം.

എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ചില താരങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്ന രീതിക്കെതിരേ ആരും പറയുന്നില്ലെന്നും ഗംഭീര്‍ കുറപ്പെടുത്തി. 'വിരാട് കോലി സെഞ്ച്വറി നേടിയ മത്സരത്തില്‍ ഭുവനേശ്വര്‍ കുമാര്‍ അഞ്ച് വിക്കറ്റ് പ്രകടനവും നടത്തിയിരുന്നു. എന്നാല്‍ ആരും ഇതിനെപ്പറ്റി അധികം സംസാരിച്ചില്ല. ഇതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. ഞാന്‍ മാത്രമാണ് കമന്ററിയില്‍ ഇതിനെപ്പറ്റി പറഞ്ഞത്' -ഗംഭീര്‍ കൂട്ടച്ചേര്‍ത്തു.

3

ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനെതിരേ കോലി തന്റെ കന്നി ടി20 സെഞ്ച്വറി നേടിയത്. മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കോലിയുടെ ഈ തിരിച്ചുവരവെന്നതാണ് എടുത്തു പറയേണ്ടത്. അതുകൊണ്ട് തന്നെ കോലിയെ കളിയിലെ താരമായും തിരഞ്ഞെടുത്തു. ക്രിക്കറ്റ് ആരാധകര്‍ ആഘോഷിച്ച പ്രകടനമായിരുന്നു ഇത്. ഇതേ മത്സരത്തില്‍ ഭുവി നാല് റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേടിയെങ്കിലും കോലിയുടെ സെഞ്ച്വറി പ്രകടനത്തില്‍ ഭുവിയുടെ പ്രകടനം മുങ്ങിപ്പോയെന്ന് പറയാം.

IND vs AUS: ഹിറ്റ്മാനെ മറികടക്കാന്‍ കോലി, കാത്തിരിക്കുന്നത് വമ്പന്‍ നേട്ടം!, ആര് നേടും?

4


എന്നാല്‍ ഇതില്‍ കോലിയെ കുറ്റം പറയുന്നതില്‍ യുക്തിയില്ല. ഇന്ത്യന്‍ ക്രിക്കറ്റില്‍ സൂപ്പര്‍ താര പദവി അത്ര പെട്ടെന്ന് മാറ്റപ്പെടുന്നതല്ല. ഭാവിയില്‍ റിഷഭ് പന്തോ ശുബ്മാന്‍ ഗില്ലോ ഹര്‍ദിക് പാണ്ഡ്യയോ ഒക്കെ ഇന്ത്യന്‍ ടീമിന്റെ മുഖമായി മാറിയേക്കാം. താരങ്ങള്‍ എല്ലാം തീരുമാനിക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തുന്നത് ടീമിന് നല്ലതല്ല. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ടീമിലെ അമിത താരാരാധന ചോദ്യം ചെയ്യപ്പേടേണ്ടത് തന്നെയാണ്.

Story first published: Monday, September 19, 2022, 15:11 [IST]
Other articles published on Sep 19, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+