IND vs AUS T20: അവന്‍ ടീമിലുണ്ട്, പക്ഷെ ബെഞ്ചിലിരിക്കും!, ഓള്‍റൗണ്ടറെക്കുറിച്ച് ആകാശ്

ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പര നാളെ ആരംഭിക്കാന്‍ പോവുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയെ വളരെ പ്രാധാന്യത്തോടെയാണ് രണ്ട് ടീമും കാണുന്നത്. ടി20 ലോകകപ്പ് ആരംഭിക്കുന്നതിന് തൊട്ട് മുമ്പ് നടക്കുന്ന പരമ്പരയെന്ന നിലയില്‍ രണ്ട് ടീമുകള്‍ക്കും കരുത്തുകാട്ടേണ്ടതായുണ്ട്. ടി20 ലോകകപ്പിനുള്ള ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളെയും ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഓസീസ് പരമ്പരക്കിറങ്ങുന്നത്. ഏഷ്യാ കപ്പിലെ തോല്‍വി മറക്കാന്‍ ഇന്ത്യക്ക് ഓസീസ് പരമ്പര നേടേണ്ടതായുണ്ട്.
ഇന്ത്യയുടെ പ്ലേയിങ് 11 ആരൊക്കെ ഇടം പിടിക്കുമെന്നതാണ് പ്രധാന ചോദ്യം. സൂപ്പര്‍ താരങ്ങളെല്ലാം ഇന്ത്യക്കൊപ്പമുള്ളതിനാല്‍ ആരെ പുറത്തിരുത്തുമെന്നത് പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെയും നായകന്‍ രോഹിത് ശര്‍മയുടെയും തലപുകയ്ക്കുന്ന ചോദ്യം. ഇപ്പോഴിതാ ഇന്ത്യന്‍ ടീമിലുണ്ടെങ്കിലും പരമ്പരയിലുടെനീളം ബെഞ്ചിലിരിക്കാന്‍ സാധ്യതയുള്ള ഓള്‍റൗണ്ടറെ ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര.

'ഈ പരമ്പരയിലൂടെ ഇന്ത്യയുടെ ലോകകപ്പ് പ്ലേയിങ് 11ക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കും. ദീപക് ഹൂഡ പദ്ധതികളുടെ ഭാഗമാണോ അതോ ബെഞ്ചിലിരിക്കുമോയെന്നത് കണ്ടറിയണം. ബെഞ്ചിലിരിക്കാനാണ് സാധ്യത. ഉമേഷ് യാദവ് ഐപിഎല്ലില്‍ ന്യൂബോളില്‍ മികച്ച പ്രകടനമാണ് നടത്തിയത്. ന്യൂബോളില്‍ വിക്കറ്റ് നേടാന്‍ അവന് സാധിക്കും. ഷമിയും ഉമേഷും 2021ലെ ടി20 ലോകകപ്പിന് ശേഷം ഒരു മത്സരം പോലും ഇന്ത്യക്കായി കളിച്ചിട്ടില്ല. എന്നാല്‍ ലോകകപ്പിന് നാല് ആഴ്ച മാത്രം ശേഷിക്കെയാണ് അവര്‍ പദ്ധതികളുടെ ഭാഗമായി മാറുന്നത്'- ആകാശ് പറഞ്ഞു.
മൂന്നര വര്‍ഷത്തിന് ശേഷമാണ് ഉമേഷ് യാദവ് ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരിച്ചെത്തുന്നത്. ടി20 ലോകകപ്പ് ഒക്ടോബര്‍ 16നാണ് ആരംഭിക്കുന്നത്. ഇതിന് മുന്നോടിയായി ഇന്ത്യ അപ്രതീക്ഷിതമായാണ് ഉമേഷിനെ തിരികെ എത്തിച്ചത്. ടി20 ലോകകപ്പില്‍ ഇന്ത്യ ബാക്കപ്പ് താരമായാണ് ഷമിയെ പരിഗണിച്ചത്. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ട ഷമിക്ക് പിന്നീട് ഒരവസരം പോലും ഇന്ത്യ ടി20 ടീമില്‍ നല്‍കിയിട്ടില്ല. ഏഷ്യാ കപ്പിലെ ഇന്ത്യയുടെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന് പിന്നാലെ ഷമിയെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കണമെന്ന് നിരവധിപേര്‍ ആവിശ്യപ്പെട്ടിരുന്നു.
'അവനെ ഔട്ട് ഓഫ് ഫോമായി കണ്ടിട്ടില്ല', ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാനെ പ്രശംസിച്ച് നരെയ്ന്‍

എന്നാല്‍ ഷമിയെ ബാക്കപ്പ് താരമായാണ് ഇന്ത്യ ലോകകപ്പില്‍ ഉള്‍പ്പെടുത്തിയത്. ഷമിയെ ടി20 ലോകകപ്പില്‍ ഇന്ത്യ 15 അംഗ ടീമിലേക്ക് പരിഗണിക്കണമെന്ന ആവിശ്യവും ശക്തമാണ്. ഓസീസ് സാഹചര്യത്തില്‍ പേസും ബൗണ്‍സുമാണ് പിച്ചിലുള്ളത്. അതുകൊണ്ട് തന്നെ മികച്ച പേസര്‍മാര്‍ അത്യാവശ്യമാണ്. ഷമിയുടെ ശൈലി ഓസീസ് സാഹചര്യത്തിനോട് ചേര്‍ന്നതാണ്. എന്നാല്‍ ഇന്ത്യ ബാക്കപ്പ് താരമായാണ് ടീമിനെ പരിഗണിച്ചത്.

ഇന്ത്യയുടെ പ്ലേയിങ് 11 അക്ഷര്‍ പട്ടേലിന്റെ സ്ഥാനത്തെക്കുറിച്ചും ആകാശ് ചോപ്ര പറഞ്ഞു. 'രവീന്ദ്ര ജഡേജ ടീമിലുണ്ടെങ്കില്‍ ടീമിന്റെ സംതുലിതാവസ്ഥ കൂടുതല്‍ മികച്ചതാവും. ഇടം കൈയന്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ എവിടെ വേണമെങ്കിലും ജഡേജയെ കളിപ്പിക്കാം. ജഡേജക്ക് പകരക്കാരനായി അക്ഷര്‍ പട്ടേലുള്ളത് ടീം മാനേജ്‌മെന്റിന് വലിയ ആശ്വാസമാണ്. അടുത്ത രണ്ട് പരമ്പരകളിലൂടെ ഇന്ത്യ മികച്ച പ്ലേയിങ് 11 കണ്ടെത്തേണ്ടതായുണ്ട്'-ആകാശ് കൂട്ടിച്ചേര്‍ത്തു.
IND vs AUS: ഹിറ്റ്മാനെ മറികടക്കാന്‍ കോലി, കാത്തിരിക്കുന്നത് വമ്പന്‍ നേട്ടം!, ആര് നേടും?

ഓസീസ് പരമ്പരക്ക് പിന്നാലെ ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും പരമ്പര കളിക്കുന്നുണ്ട്. ലോകകപ്പിന് മുമ്പായി ന്യൂസീലന്‍ഡിനോട് സന്നാഹ മത്സരവും കളിക്കും. ഏഷ്യാ കപ്പിലെ തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഇന്ത്യക്ക് മുന്നേറണ്ടതായുണ്ട്. അല്ലാത്ത പക്ഷം ദ്രാവിഡിനും രോഹിത് ശര്‍മക്കും വലിയ നാണക്കേടായി അത് മാറും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications