Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഇന്ത്യക്കു ആശ്വാസം, വെടിക്കെട്ട് താരമില്ലാതെ ഓസീസ്! ഡേവിഡ് ലോകകപ്പ് ടീമില്‍

ഇന്ത്യക്കെതിരേ ഈ മാസം നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്കു വിശ്രമം നല്‍കിയാണ് ഓസീസ് സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പുള്‍പ്പെടെയുള്ള തിരക്കേറിയ ഷെഡ്യൂള്‍ കണക്കിലെടുത്താണ് ഈ തീരുമാനം.

ഈ മാസം 20 മുതലാണ് ഓസീസിന്റെ ഇന്ത്യന്‍ പര്യടനം ആരംഭിക്കുന്നത്. മൂന്നു ടി20കളുടെ പരമ്പരയാണ് നിലവിലെ ലോക ചാംപ്യന്‍മാര്‍ കൂടിയായ കംഗാരുപ്പട ഇന്ത്യയില്‍ കളിക്കുക. 20, 23, 25 തിയ്യതികളിലാണ് മല്‍സരങ്ങള്‍.

1

ഡേവിഡ് വാര്‍ണര്‍ക്കു പകരം കാമറോണ്‍ ഗ്രീനിനെയാണ് ഇന്ത്യന്‍ പര്യടനത്തിനുള്ള ഓസ്‌ട്രേലിയന്‍ ടി20 ടീമിലുള്‍പ്പെടുത്തിയിരിക്കുന്നത്. കളിയുടെ എല്ലാ മേഖലകളിലും കാമറോണ്‍ പ്രകടനം മെച്ചപ്പെടുത്തിയത് ശ്രദ്ധേയമാണ്. ടി20 ക്രിക്കറ്റില്‍ താരം കൂടുതല്‍ വളര്‍ന്നുകൊണ്ടിരിക്കുന്നതില്‍ തങ്ങള്‍ വലിയ ആവേശത്തിലാണെന്നും ദേശീയ സെലക്ഷന്‍ പാനല്‍ ചെയര്‍മാന്‍ ജോര്‍ജ് ബെയ്‌ലി വ്യക്തമാക്കി.

2

സിംബാബ്‌വെയുമായുള്ള ഏകദിന പരമ്പരയിലാണ് ഡേവിഡ് വാര്‍ണര്‍ അടുത്തിടെ കളിച്ചത്. ഒരു മല്‍സരത്തില്‍ 57 റണ്‍സെടുത്ത അദ്ദേഹം മറ്റൊരു കളിയില്‍ 13 റണ്‍സിനും പുറത്താവുകയായിരുന്നു. കഴിഞ്ഞ മാസമാദ്യം ഒമ്പതു വര്‍ഷത്തെ അസാന്നിധ്യത്തിനു ശേഷം ബിഗ് ബാഷ് ടി20 ലീഗില്‍ സിഡ്‌നി തണ്ടറുമായി ഡേവിഡ് വാര്‍ണര്‍ രണ്ടു വര്‍ഷത്തെ കരാറില്‍ ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു.

ASIA CUP: ഐപിഎല്ലില്‍ കൊമ്പുകോര്‍ത്തു, ഇന്ന് സൂര്യക്ക് മുന്നില്‍ തലകുനിച്ച് കോലി, വൈറല്‍

3

ഈ മാസം 20നു പഞ്ചാബിലെ മൊഹാലിയിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആദ്യ ടി20 പോരാട്ടം. രണ്ടാമത്തെ മല്‍സരം 23നു നാഗ്പൂരിലാണ്. മൂന്നാമത്തെയും അവസാനത്തെയും മല്‍സരം 25നു ഹൈദരാബാദിലും നടക്കും.
ഓപ്പണര്‍ ആരോണ്‍ ഫിഞ്ചാണ് പരമ്പരയില്‍ ഓസീസിനെ നയിക്കുന്നത്. സ്റ്റാര്‍ പേസറും ടെസ്റ്റ് ടീം നായകനുമായ പാറ്റ് കമ്മിന്‍സാണ് വൈസ് ക്യാപ്റ്റന്‍.

ASIA CUP: രാഹുലിനെ പുറത്തിരുത്തി നിങ്ങള്‍ക്ക് ഓപ്പണറായിക്കൂടേ?, സൂര്യകുമാറിന്റെ മറുപടി ഇതാ

ഓസ്‌ട്രേലിയന്‍ ടി20 ടീം

ഓസ്‌ട്രേലിയന്‍ ടി20 ടീം

ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), പാറ്റ് കമ്മിന്‍സ് (വൈസ് ക്യാപ്റ്റന്‍), ആഷ്ടണ്‍ ആഗര്‍, ജോഷ് ഹേസല്‍വുഡ്, ജോഷ് ഇംഗ്ലിസ്, മിച്ചെല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്വെല്‍, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, സ്റ്റീവ് സ്മിത്ത്, മിച്ചെല്‍ സ്റ്റാര്‍ക്ക്, മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, മാത്യു വേഡ് (വിക്കറ്റ് കീപ്പര്‍), കാമറോണ്‍ ഗ്രീന്‍. ആദം സാംപ.

5

അതേസമയം, സിംഗപ്പൂരിന്റെ വെടിക്കെട്ട് ബാറ്ററും ഓള്‍റൗണ്ടറുമായ ടിം ഡേവിഡിനെ ടി20 ലോകകപ്പിനുള്ള ഓസ്‌ട്രേലിയന്‍ ടീമിലുള്‍പ്പെടുത്തി. ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി മിന്നുന്ന പ്രകടനം നടത്തിയതോടെ ഡേവിഡിനു ഇന്ത്യയിലും ഏറെ ആരാധകരുണ്ട്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ സിംഗപ്പൂരിനു വേണ്ടിയാണ് ഇതുവരെ കളിച്ചിട്ടുള്ളതെങ്കിലും ലോകകപ്പില്‍ ഓസീസ് ടീമിന്റെ ഭാഗമാവാന്‍ ഡേവിഡ് തീരുമാനിക്കുകയായിരുന്നു. 2019-20 വരെ സിംഗപ്പൂരിനായി 14 ടി20കളില്‍ താരം കളിച്ചിട്ടുണ്ട്.

Story first published: Thursday, September 1, 2022, 13:38 [IST]
Other articles published on Sep 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+