Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഇന്ത്യ നാല് സ്പിന്നര്‍മാരുമായി ഇറങ്ങണം! ക്ലിക്കാവും- മൂന്ന് കാരണമിതാ

1

ന്യൂഡല്‍ഹി: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും നാളെ ഏറ്റുമുട്ടുകയാണ്. ആദ്യ മത്സരം ഇന്നിങ്‌സിനും 132 റണ്‍സിനും ജയിച്ച് ഇന്ത്യ നാല് മത്സര പരമ്പരയില്‍ 1-0ന് മുന്നിട്ട് നില്‍ക്കുകയാണ്. ഇതിന്റെ ആത്മവിശ്വാസത്തിലാവും ഇന്ത്യ രണ്ടാം ടെസ്റ്റിനായി ഡല്‍ഹിയില്‍ ഇറങ്ങുക.

ഓസ്‌ട്രേലിയ അഭിമാന തിരിച്ചുവരവ് പ്രതീക്ഷിച്ചാവും രണ്ടാം ടെസ്റ്റിനിറങ്ങുക. എന്നാല്‍ ഡല്‍ഹി വേദിയാവുന്ന രണ്ടാം ടെസ്റ്റിലും ഓസ്‌ട്രേലിയക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്നത് ഇന്ത്യയുടെ സ്പിന്നര്‍മാരാവുമെന്നുറപ്പ്.

നാഗ്പൂരില്‍ രവീന്ദ്ര ജഡേജയും ആര്‍ അശ്വിനും അഞ്ച് വിക്കറ്റ് പ്രകടനം നടത്തി ഓസ്‌ട്രേലിയയെ തകര്‍ത്തിരുന്നു. രണ്ടാം ടെസ്റ്റിലും ഇന്ത്യയുടെ സ്പിന്‍ നിരയിലാണ് ടീമിന്റെ പ്രധാന പ്രതീക്ഷ. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ആദ്യ മത്സരത്തില്‍ കസറിയിരുന്നു.

അതുകൊണ്ട് തന്നെ രണ്ടാം ടെസ്റ്റിലും ഇവര്‍ക്ക് സ്ഥാനമുറപ്പ്. ആദ്യ മത്സരത്തില്‍ ഇന്ത്യ രണ്ട് പേസറെയും മൂന്ന് സ്പിന്നറെയുമാണ് പ്ലേയിങ് 11 ഉള്‍പ്പെടുത്തിയത്. എന്നാല്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ നാല് സ്പിന്നര്‍മാരെയും പ്ലേയിങ് 11 ഉള്‍പ്പെടുത്തണം.

ആദ്യ മത്സരത്തില്‍ കളിക്കാതിരുന്ന കുല്‍ദീപ് യാദവും പ്ലേയിങ് 11ലേക്കെത്താന്‍ സാധ്യത കൂടുതലാണ്. ഇന്ത്യ നാല് സ്പിന്നര്‍മാരെ പരിഗണിക്കുമെന്ന് പറയാനുള്ള മൂന്ന് പ്രധാന കാരണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

കുല്‍ദീപ് യാദവിന്റെ ഫോം

കുല്‍ദീപ് യാദവിന്റെ ഫോം

കുല്‍ദീപ് യാദവിന്റെ സമീപകാലത്തെ ഫോം പരിശോധിക്കുമ്പോള്‍ അദ്ദേഹത്തെ പുറത്തിരുത്തുക പ്രയാസമാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ സ്പിന്നര്‍മാരെല്ലാം തിളങ്ങിയിരുന്നു. സ്പിന്‍ സ്‌പെഷ്യലിസ്റ്റായ കുല്‍ദീപ് മറ്റ് മൂന്ന് സ്പിന്നര്‍മാരെക്കാളും വ്യത്യസ്തനായ ശൈലിയുള്ള താരമാണ്.

ചൈനാമാന്‍ സ്പിന്നറെന്ന നിലയില്‍ കുല്‍ദീപിന്റെ ബൗളിങ്ങിനെ പെട്ടെന്ന് മനസിലാക്കുക പ്രയാസം. ദിശ മനസിലാക്കാന്‍ പ്രയാസമുള്ള ബൗളറാണ് കുല്‍ദീപ്. ഈ സാഹചര്യത്തില്‍ കുല്‍ദീപിനെക്കൂടി ഇന്ത്യ പ്ലേയിങ് 11ലേക്ക് പരിഗണിക്കേണ്ടതായുണ്ട്. ഇത് ടീമിന് കൂടുതല്‍ ഗുണം ചെയ്യും.

കൂടാതെ ഓസ്‌ട്രേലിയക്കെതിരേ കളിച്ച് അനുഭവസമ്പത്തും കുല്‍ദീപിനുണ്ട്. ഡല്‍ഹിയിലെ സാഹചര്യവും നന്നായി അറിയാം. ഈ സാഹചര്യത്തില്‍ കുല്‍ദീപ് യാദവിനെ ഇന്ത്യ പ്ലേയിങ് 11 ഉള്‍പ്പെടുത്താനുള്ള സാധ്യത കൂടുതലാണ്.

Also Read: മികച്ച റെക്കോഡുള്ള സൂപ്പര്‍ താരങ്ങള്‍! പക്ഷെ ലോകകപ്പ് കളിച്ചിട്ടില്ല- അഞ്ച് പേരിതാ

ഓസീസിന് സ്പിന്‍ ദൗര്‍ബല്യം

ഓസീസിന് സ്പിന്‍ ദൗര്‍ബല്യം

ഓസ്‌ട്രേലിയ പേരുകേട്ട നിരയാണ്. എടുത്തു പറയാന്‍ സാധിക്കുന്ന നിരവധി താരങ്ങള്‍ ഓസ്‌ട്രേലിയക്കൊപ്പമുണ്ട്. ഇവരില്‍ മിക്കവരും ഇന്ത്യയില്‍ കളിച്ച് അനുഭവസമ്പത്തുള്ളവരുമാണ്. എന്നാല്‍ ഇവര്‍ക്കെല്ലാം സ്പിന്‍ ദൗര്‍ബല്യമാണെന്ന് പറയാം.

ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖ്വാജ, മാറ്റ് റിന്‍ഷോ, ട്രെവിസ് ഹെഡ് എന്നിവരെല്ലാം മികച്ച താരങ്ങളാണെങ്കിലും സ്പിന്നിനെതിരേ പതറുന്നു. നാഗ്പൂരില്‍ ഇന്ത്യയുടെ സ്പിന്നര്‍മാര്‍ക്ക് മുന്നിലാണ് ഓസീസ് തകര്‍ന്നടിഞ്ഞത്. ഓസീസിന്റെ ഒട്ടുമിക്ക ബാറ്റ്‌സ്മാന്‍മാരും സ്പിന്നില്‍ പതറുന്നവരാണ്.

ഓസ്‌ട്രേലിയക്ക് സ്പിന്‍ ദൗര്‍ബല്യമാണെന്ന് പറയാം. അതുകൊണ്ട് തന്നെ നാല് സ്പിന്നര്‍മാരുമായി ഡല്‍ഹിയില്‍ ഇന്ത്യ ഇറങ്ങുന്നത് തിരിച്ചടിയായി മാറാന്‍ സാധ്യത കുറവാണ്. നേരത്തെ തന്നെ ഇന്ത്യക്ക് നാല് സ്പിന്നര്‍മാരെ കളിപ്പിക്കണമെന്ന പദ്ധതിയുണ്ടായിരുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഡല്‍ഹിയില്‍ ഇന്ത്യ ഈ നിര്‍ണ്ണായക നീക്കം നടത്തിയേക്കും.

Also Read: സെവാഗ് മാനസികമായി ശക്തന്‍! തളര്‍ത്താനാവില്ല- അനുഭവം വെളിപ്പെടുത്തി മുന്‍ അംപയര്‍

ഡല്‍ഹി പിച്ച് സ്പിന്നിന് അനുകൂലം

ഡല്‍ഹി പിച്ച് സ്പിന്നിന് അനുകൂലം

ഡല്‍ഹിയിലാണ് രണ്ടാം ടെസ്റ്റ് എന്നതും ഇന്ത്യക്ക് നാല് സ്പിന്നര്‍മാരെ കളിപ്പിക്കാന്‍ ധൈര്യം നല്‍കുന്നു. സ്പിന്നര്‍മാര്‍ക്ക് നല്ല ടേണും ബൗണ്‍സുമെല്ലാം ഇവിടെ ലഭിക്കുന്നു. അതുകൊണ്ട് തന്നെ സന്ദര്‍ശക ടീമായ ഓസീസ് പ്രയാസപ്പെടുമെന്നുറപ്പ്.

നാലും അഞ്ചും ദിവസത്തിലേക്ക് നീങ്ങുമ്പോള്‍ പിച്ചില്‍ വലിയ ടേണ്‍ ലഭിക്കുമെന്നാണ് ചരിത്രം വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് നാല് സ്പിന്നര്‍മാരെ പരിഗണിക്കാവുന്നതാണ്. മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവരിലൊരാളെ ഇന്ത്യ പുറത്തിരുത്തിയേക്കും.

Story first published: Thursday, February 16, 2023, 16:22 [IST]
Other articles published on Feb 16, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+