Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഉമേഷും ഹര്‍ഷലും ഡികെയും പുറത്ത്, പകരം അവര്‍ എത്തും!, ഇന്ത്യയുടെ ബെസ്റ്റ് 11

1

നാഗ്പൂര്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20 നാളെ നടക്കാന്‍ പോവുകയാണ്. ആദ്യ മത്സരത്തില്‍ നാണംകെട്ട് തോറ്റ ഇന്ത്യക്ക് രണ്ടാം മത്സരത്തില്‍ ഗംഭീര തിരിച്ചുവരവ് നടത്തേണ്ടതായുണ്ട്. ആദ്യ മത്സരത്തില്‍ 200ന് മുകളില്‍ സ്‌കോര്‍ നേടിയിട്ടും ഇന്ത്യക്ക് ജയിക്കാനായിരുന്നില്ല. ഏഷ്യാ കപ്പിന് പിന്നാലെ ഓസ്‌ട്രേലിയയോടും തോറ്റത് ഇന്ത്യക്ക് വലിയ നാണക്കേടാണ് നല്‍കിയിരിക്കുന്നതെന്ന് പറയാം. നായകന്‍ രോഹിത് ശര്‍മക്ക് മുകളിലും വലിയ സമ്മര്‍ദ്ദം.

ആദ്യ മത്സരത്തിലെ പ്ലേയിങ് 11 നിലനിര്‍ത്തിയാല്‍ ഇന്ത്യക്ക് ജയം പ്രയാസമായിരിക്കുമെന്ന് പറയാം. അതുകൊണ്ട് തന്നെ ഇന്ത്യ നാഗ്പൂരില്‍ രണ്ടാം ടി20ക്കിറങ്ങുമ്പോള്‍ മാറ്റം അനിവാര്യം. എവിടെയൊക്കെയാണ് ഇന്ത്യ മാറ്റം വരുത്തേണ്ടതെന്നതാണ് പ്രധാന ചോദ്യം. മൂന്ന് മാറ്റങ്ങളാണ് ഇന്ത്യക്ക് വേണ്ടതെന്ന് പറയാം. ഓപ്പണര്‍മാരായി കെ എല്‍ രാഹുലും രോഹിത് ശര്‍മയും തുടരും. രോഹിത്തിന് തന്നെയാവും പവര്‍പ്ലേയിലെ ആക്രമണ ചുമതല.

1

രോഹിത് വലിയ സ്‌കോര്‍ നേടാത്തത് സമീപകാലത്തായി ഇന്ത്യക്ക് വലിയ തലവേദനയാണ്. ക്യാപ്റ്റനെന്നതിലുപരിയായി രോഹിത്തിലെ ബാറ്റ്‌സ്മാനില്‍ നിന്ന് ഇന്ത്യ വലിയ പ്രകടനം പ്രതീക്ഷിക്കുന്നു. രാഹുല്‍ ഫോമിലായത് ഇന്ത്യക്ക് ആശ്വാസം നല്‍കുന്നു. ഓസ്‌ട്രേലിയക്കെതിരേ ടി20യില്‍ മികച്ച റെക്കോഡുള്ള വിരാട് കോലി ഫോമിലേക്കെത്തേണ്ടത് ഇന്ത്യക്ക് പ്രധാനപ്പെട്ട കാര്യമാണ്.

നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് തുടരുമ്പോള്‍ അഞ്ചാം നമ്പറില്‍ റിഷഭ് പന്തെത്തണം. ആദ്യ മത്സരത്തില്‍ സൂര്യകുമാര്‍ വെടിക്കെട്ട് ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. എതിര്‍ ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ മിടുക്കനാണ് താരം. ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ ഇടം കൈയനില്ലാത്തത് വലിയൊരു പ്രശ്‌നമാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യ തഴഞ്ഞ റിഷഭ് പന്തിനെ രണ്ടാം മത്സരത്തില്‍ തിരികെ എത്തിക്കേണ്ടതായുണ്ട്. റിഷഭിനെ അത്ര പെട്ടെന്നൊന്നും ഇന്ത്യക്ക് മാറ്റിനിര്‍ത്താനാവില്ല. ഇന്ത്യയുടെ എക്‌സ്ഫാക്ടറാണ് റിഷഭെന്ന് ഇപ്പോഴും പറയാം.

രോഹിത്തിന്റെ ടി20 അരങ്ങേറ്റത്തിന് 15 വര്‍ഷം, സഹകളിക്കാര്‍ ഇന്നെവിടെ?, ഒരാള്‍ പോലീസ്

2

ആറാം നമ്പറില്‍ ഹര്‍ദിക് പാണ്ഡ്യക്കാണ് അവസരം. ഹര്‍ദിക്കിനെ ഫിനിഷര്‍ റോളിലും ഇന്ത്യക്ക് വിശ്വസിക്കാം. പന്തുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കാന്‍ താരത്തിന് സാധിക്കും. ഏഴാം നമ്പറില്‍ ദിനേഷ് കാര്‍ത്തിക് വേണ്ട. ഫിനിഷറെന്ന നിലയില്‍ മാത്രം ഇന്ത്യ പരിഗണിക്കുന്ന താരമാണ് കാര്‍ത്തിക്. വിക്കറ്റ് കീപ്പിങ്ങിലും പിഴവുകള്‍ ഉള്ളതിനാല്‍ ഇന്ത്യ കാര്‍ത്തികിനെ മാറ്റിനിര്‍ത്തണം. ഏഴാം നമ്പറില്‍ അക്ഷര്‍ പട്ടേലിനെ ഇറക്കണം.

3

ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറാണ് അക്ഷര്‍. ആദ്യ മത്സരത്തില്‍ മികവ് കാട്ടിയ അക്ഷര്‍ ബാറ്റുകൊണ്ടും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ കഴിവുള്ള താരമാണ്. രവീന്ദ്ര ജഡേജയുടെ അഭാവം നികത്താന്‍ അക്ഷറിന് സാധിച്ചേക്കും. എട്ടാം നമ്പറില്‍ ഭുവനേശ്വര്‍ കുമാര്‍ തുടരണം. ന്യൂബോളില്‍ ഇന്ത്യ ഭുവിക്ക് കൂടുതല്‍ അവസരം നല്‍കി ഡെത്തോവറിലേക്ക് മറ്റൊരാളെ നിയോഗിക്കുന്നതാവും നല്ലത്. ഒമ്പതാം നമ്പറില്‍ ഹര്‍ഷല്‍ പട്ടേല്‍ വേണ്ട. പകരം ദീപക് ചഹാറിനെ ഇന്ത്യ പരിഗണിക്കണം.

IND vs AUS T20: 'ഹിറ്റ്മാനൊക്കെ കാഴ്ചക്കാര്‍', ഓസീസിനെതിരേ കോലിക്ക് ആറ് വമ്പന്‍ റെക്കോഡ്

4

പേസ് ഓള്‍റൗണ്ടറെന്ന നിലയില്‍ മികവ് കാട്ടുന്ന താരമാണ് ദീപക്. 10ാമനായി ജസ്പ്രീത് ബുംറയെ കൊണ്ടുവരുമ്പോള്‍ ഉമേഷ് യാദവിനെ ഇന്ത്യ പുറത്തിരുത്തണം. നല്ല പേസുണ്ടെങ്കിലും തല്ലുകൊള്ളിയാണ് ഉമേഷ്. സ്പിന്നറായി ഇന്ത്യ യുസ് വേന്ദ്ര ചഹാലിനെ നിലനിര്‍ത്തണം. തല്ലുകൊള്ളിയായി മാറുന്നുണ്ടെങ്കിലും വിക്കറ്റ് വീഴ്ത്താനും മിടുക്കുകാട്ടുന്നു.

ഇന്ത്യയുടെ ബെസ്റ്റ് 11-രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹാര്‍, ജസ്പ്രീത് ബുംറ, യുസ്‌വേന്ദ്ര ചഹാല്‍.

Story first published: Thursday, September 22, 2022, 11:38 [IST]
Other articles published on Sep 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+