For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: രോഹിത് വലിയൊരു മണ്ടത്തരം കാണിച്ചു! അവന് എന്തു കൊണ്ട് ബോള്‍ നല്‍കിയില്ല?

ഡാനിഷ് കനേരിയയുടേതാണ് വിമര്‍ശനം

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യയുടെ ബൗളിങ് പ്രകടനത്തെ രൂക്ഷമായി വിമര്‍ശിച്ച് ഡാനിഷ് കനേരിയ. ബൗളര്‍മാരുടെ പ്രകടനം തീര്‍ത്തും ദയനീയമായിരുന്നുവെന്നും അക്ഷര്‍ പട്ടേലൊഴികെ മറ്റാരും നന്നായി പന്തെറിഞ്ഞില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വന്തം യൂട്യൂബ് ചാനലില്‍ മല്‍സരത്തെക്കുറിച്ച് വിശകലനം നടത്തുകയായിരുന്നു കനേരിയ.

രോഹിത്ത് ആന മണ്ടത്തരം കാണിച്ചു. അവനെ എന്തിന് ഒഴിവാക്കി | *Cricket
1

മൊഹാലിയിലെ ആദ്യ ടി20യില്‍ നാലു വിക്കറ്റിന്റെ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. നേരത്തേ ഒരിക്കല്‍പ്പോലും ടി20യില്‍ 200 പ്ലസ് സ്‌കോര്‍ ചേസ് ചെയ്തു ജയിച്ചിട്ടില്ലാത്ത ഓസീസ് ഈ കളിയില്‍ ചരിത്രം തിരുത്തുകയായിരുന്നു. 209 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഓസീസിനു ഇന്ത്യ നല്‍കിയത്. 19.4 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് ലക്ഷ്യത്തിലെത്തുകയും ചെയ്തു.

2

ബൗളിങില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ ഭാഗത്തു നിന്നും വലിയൊരു മണ്ടത്തരം സംഭവിച്ചതായി ഡാനിഷ് കനേരിയ ചൂണ്ടിക്കാട്ടി. ഇന്ത്യക്കു വേണ്ടി രണ്ടു വിക്കറ്റുകളെടുത്ത ഉമേഷ് യാദവിനു എന്തുകൊണ്ടാണ് രോഹിത് തുടര്‍ന്ന് ഓവറുകള്‍ നല്‍കാതിരുന്നതെന്നു കനേരിയ ചോദിക്കുന്നു.
ഹര്‍ഷല്‍ പട്ടേലിനു ഇന്ത്യ അവസാനത്തെ നിര്‍ണായകമായ ഓവറുകള്‍ നല്‍കാന്‍ പാടില്ലായിരുന്നു. പകരം ഉമേഷ് യാദവിനു ബോള്‍ നല്‍കണമായിരുന്നു. കാരണം അദ്ദേഹം വിക്കറ്റുകളെടുക്കുന്നുണ്ടായിരുന്നു. തുടര്‍ന്നും ഓവറുകള്‍ നല്‍കിയിരുന്നെങ്കില്‍ ഉമേഷ് നാലു വിക്കറ്റുകളെങ്കിലും വീഴ്ത്തുമായിരുന്നെന്നും കനേരിയ നിരീക്ഷിച്ചു.

3

ഉമേഷ് യാദവ് തന്റെ രണ്ടാമത്തെ ഓവറില്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ഈ ഘട്ടത്തില്‍ മല്‍സരഗതി മാറുമോയെന്നു തോന്നിയിരുന്നു. പക്ഷെ രോഹിത് ശര്‍മ അതിനു ശേഷം ഉമേഷിനു ബോള്‍ നല്‍കിയില്ല. എന്തുകൊണ്ടാണ് രോഹിത് ഇങ്ങനെ ചെയ്തത്?
സ്റ്റീവ് സ്മിത്തിനെയും വമ്പനടിക്കാരനായ ഗ്ലെന്‍ മാക്‌സ്വെല്ലിനെയും ഒരേ ഓവറില്‍ പുറത്താക്കിയിട്ടും ഉമേഷിനു എന്തുകൊണ്ടാണ് വീണ്ടും ഓവര്‍ നല്‍കാതിരുന്നത്? വിക്കറ്റെടുക്കുമ്പോള്‍ അതു ബൗളറുടെ ആത്മവിശ്വാസവും വര്‍ധിപ്പിക്കുകയാണ്. ഇത്രയും കാലത്തിനുശേഷം ടീമിലേക്കു വരികയും വിക്കറ്റ് ലഭിക്കുകുയം ചെയ്യുമ്പോള്‍ അതു തീര്‍ച്ചയായും ബൗളര്‍ക്കു വലിയ ആത്മവിശ്വാസമാണ് നല്‍കുകയെന്നും കനേരിയ വിലയിരുത്തി.

ഇന്ത്യക്കായി ഒരു ടി20 കളിച്ചു, പിന്നെ ഈ സ്പിന്നര്‍മാരുടെ 'പൊടി പോലും' കണ്ടില്ല!

4

കളിയുടെ നിര്‍ണായക ഘട്ടത്തില്‍ ബൗള്‍ ചെയ്യുകയും വിക്കറ്റുകളെടുക്കുകയും ചെയ്തിട്ടും ഉമേഷ് യാദവിനു ഇന്ത്യ പിന്നീടൊരു ഓവര്‍ നല്‍കിയില്ല. എന്താണിത്? പെര്‍ഫോം ചെയ്യുന്ന ഒരു താരത്തോടു ഇതു ചെയ്യാന്‍ പാടില്ല. ഇന്ത്യക്കു ആ സമയത്തു വിക്കറ്റുകള്‍ ആവശ്യമായിരുന്നു. അതുകൊണ്ടു തന്നെ ഉമേഷിനു വീണ്ടും പന്ത് നല്‍കണമായിരുന്നു.
കാരണം ഓസ്‌ട്രേലിയ റണ്‍ചേസില്‍ വളരെ മുന്നിലാണ് അപ്പോള്‍ പോയ്‌ക്കൊണ്ടിരുന്നത്. ഓസീസ് ഈ തരത്തില്‍ അതിവേഗം മുന്നേറുന്നത് തടയാന്‍ വിക്കറ്റുകളായിരുന്നു ഇന്ത്യക്കു വേണ്ടിയിരുന്നത്. അതുകൊണ്ടു തന്നെ ഉമേഷിനു ഇന്ത്യ ഓവറുകള്‍ നല്‍കണമായിരുന്നുവെന്നാണ് തന്റെ അഭിപ്രായമെന്നും ഡാനിഷ് കനേരിയ കൂട്ടിച്ചേര്‍ത്തു.

IND vs AUS: രാഹുലിനു പകരം പന്ത് വേണ്ടിയിരുന്നു! കോലിയോളം രോഹിത് പിന്തുണയ്ക്കുന്നില്ല- വിമര്‍ശനം

5

യുസ്വേന്ദ്ര ചഹലിന്റെ ബൗളിങ് പ്രകടനത്തെ രൂക്ഷമായി വിമര്‍ശിച്ച ഡാനിഷ് കനേരിയ ഇതേ രീതിയില്‍ ബൗള്‍ ചെയ്യുകയാണെങ്കില്‍ ടി2 ലോകകപ്പില്‍ നന്നായി തല്ലു വാങ്ങുമെന്നു മുന്നറിയിപ്പും നല്‍കി. ചഹല്‍ ഇങ്ങനെയാണ് ബൗള്‍ ചെയ്യുന്നതെങ്കില്‍ പകരം രവി ബിഷ്‌നോയിയെ കളിപ്പിക്കുന്നതാണ് നല്ലത്. മല്‍സരത്തില്‍ അക്ഷര്‍ പട്ടേല്‍ ബുദ്ധിപൂര്‍വ്വമാണ് ബൗള്‍ ചെയ്തത്. ബാറ്റിലിലേക്കു ബോള്‍ നന്നായി വന്നുകൊണ്ടിരുന്നതിനാല്‍ വേഗതയില്‍ വേരിയേഷന്‍ വരുത്തിയാല്‍ മാത്രമേ കാര്യമുള്ളൂവെന്നു മനസ്സിലാക്കിയാണ് അക്ഷര്‍ ബൗള്‍ ചെയ്തത്.

6

പക്ഷെ ചഹല്‍ നിരന്തരം വേഗതയില്‍ ബൗള്‍ ചെയ്തുകൊണ്ടേയിരുന്നു. ഒരു ലെഗ് സ്പിന്‍ പോലും ചെയ്തില്ല. സിക്‌സറുകളടക്കം നന്നായി തല്ലുവാങ്ങിയിട്ടും അദ്ദേഹം ബൗളിങില്‍ ഒരു മാറ്റവും വരുത്തിയില്ല. തനിക്കു തല്ലുകിട്ടിയിട്ടും ചഹലിനു അതു മനസ്സിലാവുന്നില്ലേ? ഇങ്ങനെ വേഗതയില്‍ ബൗള്‍ ചെയ്യാനാണെങ്കില്‍ ചഹലിനു പകരം ഫാസ്റ്റ് ബൗളറെക്കൊണ്ട് ബൗള്‍ ചെയ്യിച്ചാല്‍ പോരെയെന്നും കനേരിയ ചോദിക്കുന്നു.

Story first published: Wednesday, September 21, 2022, 10:52 [IST]
Other articles published on Sep 21, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+