Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ടീമില്‍ ആരൊക്കെ? രോഹിത്തിന് തലവേദനകള്‍ നാലെണ്ണം! സാധ്യതാ 11

ടി20 ലോകകപ്പിനു മുന്നോടിയായുള്ള ഇന്ത്യയുടെ റിഹേഴ്‌സലിനു ചൊാവ്വാഴ്ച തുടക്കമാവുകയാണ്. നിലവിലെ ലോക ചാംപ്യന്‍മാരും ടൂര്‍ണമെന്റിന്റെ ആതിഥേയരുമായ ഓസ്‌ട്രേലിയയുമായുള്ള ടി20 പരമ്പരയ്ക്കു ചൊവ്വാഴ്ച തുടക്കമാവും. മൂന്നു ടി20കളിലാണ് ഇരുടീമുകളും കൊമ്പുകോര്‍ക്കുന്നത്. ആദ്യ പോരാട്ടം ചൊവ്വാഴ്ച രാത്രി 7.30 മുതല്‍ മൊഹാലിയിലാണ്.

1

ഏഷ്യാ കപ്പിലേറ്റ പ്രഹരത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ടായിരിക്കും ഓസീസുമായുള്ള പരമ്പരയില്‍ ലോക ഒന്നാം നമ്പര്‍ ടീം കൂടിയായ ഇന്ത്യ ഇറങ്ങുക. ഏഷ്യാ കപ്പില്‍ ഇന്ത്യ ഫൈനല്‍ പോലും കാണാതെ പുറത്തായിരുന്നു. ഓസീസിനെതിരായ ആദ്യ ടി20യില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു നാലു കാര്യങ്ങളാണ് തലവേദനയാവുന്നത്. പ്ലെയിങ് ഇലവനില്‍ ആരെയൊക്കെ കളിപ്പിക്കുമെന്നതുമായി ബന്ധപ്പെട്ടാണ് ആശയക്കുഴപ്പമുള്ളത്. ഇവയെക്കുറിച്ച് വിശദമായി പരിശോധിക്കാം.

2

ആദ്യത്തെ തലവേദന ഇന്ത്യക്കു വേണ്ടി ആരു വിക്കറ്റ് കാക്കുമെന്നതാണ്. നിലവില്‍ റിഷഭ് പന്തും ദിനേശ് കാര്‍ത്തികുമാണ് ടീമിലെ വിക്കറ്റ് കീപ്പര്‍. വരാനിരിക്കുന്ന ടി20 ലോകകപ്പിലും ഇവര്‍ തന്നെയാണ് വിക്കറ്റ് കീപ്പര്‍മാരായി സംഘത്തിലുള്ളത്. 2019ലെ ഏകദിന ലോകകപ്പില്‍ നാലാം നമ്പറില്‍ ആരെ കളിപ്പിക്കുമെന്ന തലവേദനയ്ക്കു ശേഷം ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്നത് റിഷഭ്, കാര്‍ത്തിക് ഇവരില്‍ ആരെ ഉള്‍പ്പെടുത്തുമെന്നതാണ്.

3

കഴിഞ്ഞ ഐപിഎല്ലിലെ മിന്നുന്ന പ്രകടനം പരിഗണിച്ചാണ് ടി20 ടീമിലേക്കു ഡിക്കെ തിരിച്ചുവിളിക്കപ്പെട്ടത്. വിക്കറ്റ് കീപ്പറെന്നതിനേക്കാള്‍ ഫിനിഷറുടെ റോളിലാണ് അദ്ദേഹത്തെ ടീം കണ്ടുവച്ചിരിക്കുന്നത്. റിഷഭിനെയും ഡിക്കെയെയും ഒരുമിച്ച് ഇറക്കിയാല്‍ ഓസീസിനെതിരേ ഇന്ത്യക്കു ഒരു ബൗളറെ പുറത്തിരുത്തേണ്ടിവരും. ബാറ്റിങിന്റെ കാര്യത്തില്‍ റിഷഭ് ഫ്‌ളോപ്പാണെങ്കിലും ഇടംകൈയന്‍ ബാറ്ററാണെന്നതു പ്ലസ് പോയിന്റാണ്.

IND vs AUS: കോലി ഓപ്പണിങിലേക്ക്! അപ്പോള്‍ രാഹുല്‍? നിര്‍ണായക സൂചന നല്‍കി രോഹിത്

4

ഓള്‍റൗണ്ടര്‍മാരായ അക്ഷര്‍ പട്ടേല്‍, ദീപക് ഹൂഡ എന്നിവര്‍ ആരെ ഇറക്കണമെന്നതാണ് രണ്ടാമത്തെ പ്രശ്‌നം. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ പരിക്കു കാരണം ഇന്ത്യക്കു ഇതിനകം നഷ്ടമായിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ ഏറ്റവും യോജിച്ച പകരക്കാരനെ ഇന്ത്യക്കു തീരുമാനിക്കേണ്ടതുണ്ട്. ഇടംകൈയന്‍ ബൗളറും ബാറ്ററുമാണെന്നത് അക്ഷറിനെ ജഡേജയുമായി കൂടുതല്‍ ചേര്‍ത്തുനിര്‍ത്തുന്നു.

5

പക്ഷെ നാല്-അഞ്ച് സ്ഥാനങ്ങളില്‍ വിശ്വസിക്കാവുന്ന ബാറ്ററല്ല അക്ഷര്‍. എന്നാല്‍ ഹൂഡയ്ക്കു ഈ സ്ഥാനങ്ങളില്‍ നന്നായി ബാറ്റ് ചെയ്യാന്‍ സാധിക്കും. അക്ഷറിനെ കളിപ്പിക്കുകയാണെങ്കില്‍ അതു ദിനേശ് കാര്‍ത്തിക്കിന്റെയും അവസരം തടസ്സപ്പെടുത്തുമെന്നതാണ് മറ്റൊരു പ്രശ്‌നം.

സഞ്ജുവിനെ തഴഞ്ഞ ബിസിസിഐ പെട്ടു! 'തടിയൂരാനാണ്' പുതിയ നീക്കം, മുന്‍ പാക് സ്പിന്നര്‍

6

പേസ് ബൗളിങില്‍ പരിചയസമ്പന്നന്നായ ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍എന്നിവരില്‍ ആരെയാണ് ആദ്യ ടി20യില്‍ കളിപ്പിക്കുകയെന്നതാണ് മൂന്നാമത്തെ തലവേദന. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിനു ശേഷം ഇന്ത്യക്കു വേണ്ടി ഒരുപാട് ടി20കളില്‍ ഭുവി കളിച്ചിട്ടുണ്ട്. എന്നാല്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കും ദീപക് ചാഹറിനും അധികം മാച്ച് ടൈം ലഭിച്ചിട്ടില്ല.

7

അതുകൊണ്ടു തന്നെ ടി20 ലോകകപ്പ് മുന്നില്‍ കണ്ട് ഭുവിക്കു വിശ്രമം നല്‍കി ഇവര്‍ക്കു പരമാവധി അവസരങ്ങള്‍ നല്‍കാന്‍ ഇന്ത്യ ശ്രമിച്ചേക്കും. ബുംറ പ്ലെയിങ് ഇലവനിലുണ്ടാവുമെന്നത് ഉറപ്പാണ്. ഭുവിക്കു പകരം സമാനമായ രീതിയില്‍ ബൗള്‍ ചെയ്യുന്ന ചാഹറിനെ ഇന്ത്യ പരീക്ഷിക്കാന്‍ സാധ്യതയുണ്ട്. താരത്തിന്റെ സാന്നിധ്യം ബാറ്റിങിനു കൂടുതല്‍ ആഴം നല്‍കുകയും ചെയ്യും.

8

ഓപ്പണിങ് കോമ്പിനേഷന്റെ കാര്യത്തിലാണ് രോഹിത് ശര്‍മയ്ക്കു മറ്റൊരു ആശയക്കുഴപ്പമുള്ളത്. നിലവില്‍ കെഎല്‍ രാഹുലാണ് രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി. പക്ഷെ മോശം സ്‌ട്രൈക്ക് റേറ്റ് അദ്ദേഹത്തിന്റെ പോരായ്മയാണ്. രാഹുലിനു പകരം വിരാട് കോലിയെ ഓപ്പണിങിലേക്കു കൊണ്ടുവരാന്‍ ഇന്ത്യ ശ്രമിച്ചേക്കും. ചില മല്‍സരങ്ങളില്‍ കോലി ഓപ്പണറായി ഇറങ്ങുമെന്ന് കഴിഞ്ഞ ദിവസം രോഹിത് തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
ഓപ്പണറായി ഇറങ്ങിയപ്പോഴെല്ലാം മിന്നുന്ന പ്രകടനമാണ് കോലി കാഴ്ചവച്ചിട്ടുള്ളത്. ഏഷ്യാ കപ്പിലെ അവസാന കളിയില്‍ അഫ്ഗാനിസ്താനെതിരേ ഓപ്പണ്‍ ചെയ്ത അദ്ദേഹം അപരാജിത സെഞ്ച്വറി കുറിച്ചിരുന്നു. പുറത്താവാതെ 122 റണ്‍സായിരുന്നു കോലി അടിച്ചെടുത്തത്.

ഇന്ത്യയുടെ സാധ്യതാ ഇലവന്‍

ഇന്ത്യയുടെ സാധ്യതാ ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്/ ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍/ ദീപക് ഹൂഡ, ഹര്‍ഷല്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍/ ദീപക് ചാഹര്‍, യുസ്വേന്ദ്ര ചഹല്‍.

Story first published: Monday, September 19, 2022, 9:22 [IST]
Other articles published on Sep 19, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+