
13 ഇന്നിങ്‌സുകളിലെ പ്രകടനം
ഏഷ്യയില്‍ അവസാനമായി കളിച്ച 13 ടെസ്റ്റ് ഇന്നിങ്‌സുകളെടുത്താല്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് ആര്‍ അശ്വിന്‍ കാഴ്ചവച്ചിട്ടുള്ളത്. 428 റണ്‍സാണ് ഇത്രയും ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹത്തിന്റെ സമ്പാദ്യം.
ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും. ഒരിന്നിങ്‌സില്‍ മാത്രമേ അശ്വിന്‍ ഡെക്കായി മടങ്ങിയിട്ടുള്ളൂ. 106 റണ്‍സാണ് കഴിഞ്ഞ 13 ഇന്നിങ്‌സുകളില്‍ അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. 148 ബോളുകളിലാണ് താരം 106 റണ്‍സിലെത്തിയത്.
17 റണ്‍സ് (32 ബോള്‍), 13 (32), 38 (56), 32 (62), 0(1), 61 (82), 13 (33), 13 (25), 58 (113), 12 (30), 42* (62), 23 (62) എന്നിങ്ങനെയാണ് തുടര്‍ന്നുള്ള ഇന്നിങ്‌സുകളില്‍ അശ്വിന്റെ പ്രകടനം.
Also Read: സൂപ്പര്‍ ഫിറ്റ് ശ്രേയസ്- എന്താണ് രഹസ്യം? ഭക്ഷണക്രമം, വര്‍ക്കൗട്ട് എല്ലാമറിയാം

ബൗളിങിലും തിളങ്ങി
നാഗ്പൂര്‍ ടെസ്റ്റില്‍ ബാറ്റിങില്‍ നിര്‍ണായക ഇന്നിങ്‌സ് കളിക്കുന്നതിനൊപ്പം ആര്‍ അശ്വിന്‍ ബൗളിങിലും തിളങ്ങിയിരുന്നു. മൂന്നു വിക്കറ്റുകളാണ് അദ്ദേഹം കൊയ്തത്. അഞ്ചു വിക്കറ്റുകളുമായി രവീന്ദ്ര ജഡേജ ബൗളിങിനു ചുക്കാന്‍ പിടിച്ചപ്പോള്‍ അശ്വിന്‍ മികച്ച പിന്തുണയുമായി കൂടെ നില്‍ക്കുകയായിരുന്നു.
15.5 ഓവറുകള്‍ ബൗള്‍ ചെയ്ത അശ്വിന്‍ രണ്ടു മെയ്ഡനുള്‍പ്പെടെ 42 റണ്‍സ് വിട്ടുകൊടുത്താണ് മൂന്നു പേരെ പുറത്താക്കിയത്. 2.7 ആയിരുന്നു ഇക്കോണമി റേറ്റ്. ഓസ്‌ട്രേലിയന്‍ ലോവര്‍ ഓര്‍ഡറില്‍ അലെക്‌സ് കറേ(36), ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് (6), സ്‌കോട്ട് ബോളന്‍ഡ് (1) എന്നിവരുടെ വിക്കറ്റുകളാണ് അശ്വിന്‍ പിഴുതത്.
Also Read: ഇന്ത്യയുടെ മിസ്റ്റര്‍ 360, സൂര്യയെ സൂപ്പറാക്കിയത് ഈ കാര്യങ്ങള്‍! അറിയാം

ഇന്ത്യക്കു ലീഡ്
ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ രണ്ടാം ദിനം ലഞ്ച് ബ്രേക്കിനു ശേഷം ലീഡ് കൈക്കലാക്കിയിരിക്കുകയാണ്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസിനെ ആദ്യദിനം തന്നെ വെറും 177 റണ്‍സില്‍ ഇന്ത്യ എറിഞ്ഞൊതുക്കുകയായിരുന്നു.
49 റണ്‍സെടുത്ത മാര്‍നസ് ലബ്യുഷെയ്‌നാണ് ടോപ്‌സ്‌കോറര്‍. സ്റ്റീവ് സ്മിത്ത് (37), അലെക്‌സ് കറേ (36), പീറ്റര്‍ ഹാന്‍ഡ്‌സോംബ് (31) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
മറുപടിയില്‍ ഇന്ത്യ രണ്ടാംദിനം 70 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ അഞ്ചു വിക്കറ്റിനു 196 റണ്‍സെടുത്തിട്ടുണ്ട്. നായകന്റെ ഇന്നിങ്‌സ് കെട്ടഴിച്ച രോഹിത് ശര്‍മയുടെ (105*) സെഞ്ച്വറിയാണ് ഇന്ത്യക്കു കരുത്തായത്. അഞ്ചു വിക്കറ്റ് ബാക്കിനില്‍ക്കെ 20 റണ്‍സിന്റെ ലീഡാണ് ഇന്ത്യക്കുള്ളത്. രോഹിത്തിനൊപ്പം 18 റണ്‍സുമായി രവീന്ദ്ര ജഡേജയാണ് ക്രീസിലുള്ളത്.


Click it and Unblock the Notifications
