IND vs AUS: ഇനി ഹിറ്റ്മാനു മുകളില്‍ രാഹുല്‍! കുറിച്ചത് വമ്പന്‍ നേട്ടം, മുന്നില്‍ കോലി മാത്രം
ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യിലെ തകര്‍പ്പന്‍ ഫിഫ്റ്റിയോടെ വമ്പന്‍ നേട്ടം കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ സ്റ്റാര്‍ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ കെഎല്‍ രാഹുല്‍. മൊഹാലിയിയില്‍ നടന്ന കളിയില്‍ 55 റണ്‍സാണ് രാഹുല്‍ നേടിയത്. 35 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ നാലു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടിരന്നു.
തുടക്കം പാളിയ ഇന്ത്യയെ കളിയിലേക്കു തിരിച്ചുകൊണ്ടുവന്നത് രാഹുലിന്റെ ഈ പ്രകടനമായിരുന്നു. മല്‍സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ ഇന്നിങ്‌സ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സ്വന്തം നാട്ടില്‍ ഇന്ത്യക്കു വേണ്ടി ടി20യില്‍ ഏറ്റവുമധികം ഫിഫ്റ്റികളടിച്ച രണ്ടാമത്തെ താരമായി കെഎല്‍ രാഹുല്‍ മാറിയിരിക്കുകയാണ്. ക്യാപ്റ്റനും തന്റെ ഓപ്പണിങ് പങ്കാളിയുമായ രോഹിത് ശര്‍മയെ പിന്തള്ളിയാണ് അദ്ദേഹം ഈ നേട്ടത്തിനു അവകാശിയായത്. നാട്ടിലെ പത്താമത്തെ ഫിഫ്റ്റിയാണ് രാഹുല്‍ കഴിഞ്ഞ മല്‍സരത്തില്‍ കുറിച്ചത്.

രോഹിത്തിനു ഇവിടെ നേടാനായത് ഒമ്പതു ഫിഫ്റ്റികളാണ്. ഈ ലിസ്റ്റില്‍ തലപ്പത്ത് മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിയാണ്. പക്ഷെ രാഹുല്‍ അദ്ദേഹത്തേക്കാള്‍ ഒരുപാട് പിറകിലല്ല. 13 ഫിഫ്റ്റികളോടെയാണ് ഇന്ത്യന്‍ താരങ്ങള്‍ കോലി ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. അദ്ദേഹത്തേക്കാള്‍ മൂന്നു ഫിഫ്റ്റികള്‍ മാത്രം പിറകിലാണ് രാഹുല്‍.
IND vs AUS: രാഹുലിനു പകരം പന്ത് വേണ്ടിയിരുന്നു! കോലിയോളം രോഹിത് പിന്തുണയ്ക്കുന്നില്ല- വിമര്‍ശനം

നാട്ടില്‍ കൂടുതല്‍ ഫിഫ്റ്റികളടിച്ച താരങ്ങളുടെ ഓള്‍സ്റ്റാര്‍ ലിസ്‌റ്റെടുക്കുകയാണെങ്കില്‍ അവിടെ ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണിനൊപ്പം നാലാംസ്ഥാനം പങ്കിടുകയാണ് കെഎല്‍ രാഹുല്‍. 10 വീതം ഫിഫ്റ്റികളാണ് സ്വന്തം നാട്ടില്‍ ഇരുവരും നേടിയിട്ടുളളത്.
ഈ ലിസ്റ്റിലെ ഒന്നാമന്‍ ന്യൂസിലാന്‍ഡ് ഓപ്പണറും വെറ്ററന്‍ താരവുമായ മാര്‍ട്ടിന്‍ ഗപ്റ്റിലാണ്. 15 ഫിഫ്റ്റികളാണ് നാട്ടില്‍ അദ്ദേഹത്തിന്റെ പേരിലുള്ളത്. 13 ഫിഫ്റ്റികളുമായി വിരാട് കോലി രണ്ടാംസ്ഥാനത്തു നില്‍ക്കുമ്പോള്‍ ന്യൂസിലാന്‍ഡിന്റെ കോളില്‍ മണ്‍റോ 11 ഫിഫ്റ്റികളോടെ മൂന്നാംസ്ഥാനത്തുമുണ്ട്.
IND vs AUS: എല്‍ബിഡബ്ല്യു അബദ്ധം- അപ്പീല്‍ ചെയ്യാതെ ചഹലും ഡിക്കെയും! ചൂടായി രോഹിത്

ഓസ്‌ട്രേലിയക്കെതിരായ ഫിഫ്റ്റിയോടെ കെഎല്‍ രാഹുല്‍ ഒരു നാഴികക്കല്ലും പിന്നിട്ടിരുന്നു. ടി20യില്‍ അതിവേഗം 2000 റണ്‍സ് തികച്ച മൂന്നാമത്തെയും ഇന്ത്യയുടെ രണ്ടാമത്തെയും താരമായി അദ്ദേഹം മാറിയിരുന്നു. 58 ഇന്നിങ്‌സുകളാണ് 2000 റണ്‍സ് ക്ലബ്ബിലെത്താന്‍ രാഹുലിനു വേണ്ടി വന്നത്.
56 ഇന്നിങ്‌സുകളില്‍ നിന്നും ഈ നേട്ടം കുറിച്ച വിരാട് കോലിയാണ് തൊട്ടു മുന്നിലുള്ളത്. ഓള്‍ടൈം റെക്കോര്‍ഡ് പാകിസ്താന്‍ നായകനും സൂപ്പര്‍ താരവുമായ ബാബര്‍ ആസമിനു സ്വന്തമാണ്. 52 ഇന്നിങ്‌സുകള്‍ മാത്രമേ 2000 റണ്‍സ് ക്ലബ്ബിലെത്താന്‍ അദ്ദേഹത്തിനു വേണ്ടിവന്നുള്ളൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications