Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: എല്‍ബിഡബ്ല്യു അബദ്ധം- അപ്പീല്‍ ചെയ്യാതെ ചഹലും ഡിക്കെയും! ചൂടായി രോഹിത്

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ ബാറ്റിങില്‍ ഇന്ത്യ കസറിയെങ്കിലും ബൗളിങിലെയും ഫീല്‍ഡിങിലെയും പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. ക്യാച്ചുകള്‍ കൈവിട്ടും അപ്പീല്‍ ചെയ്യാതെയുമെല്ലാം ഇന്ത്യന്‍ താരങ്ങള്‍ ഓസീസിനെ നന്നായി സഹായിച്ചു.

അതില്‍ ഏറ്റവും നിരാശപ്പെടുത്തിയത് എല്‍ബിഡബ്യുവിനായി അപ്പീല്‍ ചെയ്യുന്നതില്‍ കാണിച്ച ഗുരുതരമായ വീഴ്ചയായിരുന്നു. ഇതു കാരണം ഓസീസിന്റെ അപകടകാരിയായ ഓപ്പണര്‍ കാമറോണ്‍ ഗ്രീന്‍ അദ്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു.

1

ഓസീസിന്റെ റണ്‍ചേസില്‍ പരിചയ സമ്പന്നനായ യുസ്വേന്ദ്ര ചഹലെറിഞ്ഞ അഞ്ചാം ഓവറിലായിരുന്നു ഇന്ത്യയുടെ ഏറ്റവും വലിയ അബദ്ധം കണ്ടത്. ഓവറിലെ മൂന്നാമത്തെ ബോള്‍ കാമറോണ്‍ ഗ്രീന്‍ നേരിടുന്നു. ബോളിന്റെ ലൈനിന് അകത്തു നിന്നുകൊണ്ട് സ്വീപ്പ് ഷോട്ടിനു ശ്രമിച്ചു. പക്ഷെ ബോള്‍ നേരെ പാഡിലാണ് പതിച്ചത്. പാഡില്‍ തട്ടിയ ശേഷം ബോള്‍ ലെഗ്‌സൈഡിലേക്കും നീങ്ങി. റണ്ണൊന്നും നേടാന്‍ ഗ്രീനിനോ നോണ്‍ സ്‌ട്രൈക്കറായ സ്റ്റീവ് സ്മിത്തിനോ സാധിച്ചില്ല.

2

എന്നാല്‍ ഈ ഓവറിനുശേഷം യുസ്വേന്ദ്ര ചഹലെറിഞ്ഞ ബോളിന്റെ റീപ്ലേ സ്‌ക്രീനില്‍ വന്നതോടെ എല്ലാവരും ഞെട്ടലോടെ തലയില്‍ കൈവച്ചു. കാരണം പിച്ച് ചെയ്ത ശേഷം സ്റ്റംപിലേക്കാണ് ബോള്‍ വന്നതെന്നു റീപ്ലേ കാണിച്ചുതന്നു. ഇത്രയും നല്ലൊരു എല്‍ബിഡബ്ല്യു വിക്കറ്റ് ലഭിക്കമായിരുന്നിട്ടും ബൗള്‍ ചെയ്ത ചഹലോ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികോ നേരിയ രീതിയില്‍ പോലും അപ്പീല്‍ ചെയ്തില്ലെന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. റീപ്ലേ സ്‌ക്രീനില്‍ കണ്ട രോഹിത് ശര്‍മ ഞെട്ടുകയും ചഹലിനോടും കാര്‍ത്തിക്കിനോടും രോഷത്തോടെ ആംഗ്യം കാണിക്കുന്നതും കണ്ടു.

T20 World Cup: ഇന്ത്യയുടെ പ്ലാനുകളെല്ലാം താറുമാറായി! ലോകകപ്പില്‍ തകരുമോ? ഇതാ കാരണങ്ങള്‍

3

കാമറോണ്‍ ഗ്രീന്‍ വെറും 17 റണ്‍സ് മാത്രമെടുത്തു നില്‍ക്കവെയായിരുന്നു ഇന്ത്യയുടെ ഭാഗത്തു നിന്നും ഇത്ര വലിയൊരു അബദ്ധം സംഭവിച്ചത്. ജീവന്‍ തിരിച്ചുകിട്ടിയ ഗ്രീന്‍ പിന്നീട് വെടിക്കെട്ട് ഇന്നിങ്‌സിലൂടെ ഇന്ത്യക്കു കണക്കിനു കൊടുക്കുകയും ചെയ്തു. 61 റണ്‍സോടെ ടോപ്‌സ്‌കോററായാണ് താരം ക്രീസ് വിട്ടത്. വെറും 30 ബോളുകള്‍ നേരിട്ട ഗ്രീന്‍ എട്ടു ബൗണ്ടറികളും നാലു സിക്‌സറുമടിച്ചു.

യുവിയുടെ ഒരോവറിലെ ആറു സിക്‌സര്‍, അന്നു ലളിത് മോഡിക്ക് നഷ്ടമായത് പോര്‍ഷെ കാര്‍!

4

എല്‍ബിഡബ്ല്യു അപ്പീല്‍ ചെയ്യാതിരിക്കുക മാത്രമല്ല രണ്ടു ക്യാച്ചുകള്‍ കൈവിട്ടും ഗ്രീനിനെ ഫിഫ്റ്റിയിലെത്താന്‍ ഇന്ത്യ സഹായിച്ചു. ഹാര്‍ദിക് പാണ്ഡ്യയുടെ ബൗളിങില്‍ ആദ്യം അക്ഷര്‍ പട്ടേലാണ് ക്യാച്ച് നഷ്ടപ്പെടുത്തിയത്. 43 റണ്‍സായിരുന്നു ഗ്രീന്‍ അപ്പോള്‍ നേടിയത്. തൊട്ടടുത്ത ഓവറില്‍ 48 നില്‍ക്കെ ഗ്രീനിന്റെ മറ്റൊരു ക്യാച്ചും ഇന്ത്യ നഷ്ടപ്പെടുത്തി. അക്ഷറിന്റെ ബൗളിങില്‍ കെഎല്‍ രാഹുലാണ് ക്യാച്ച് താഴെയിട്ടത്.

Story first published: Tuesday, September 20, 2022, 23:15 [IST]
Other articles published on Sep 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+