Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: അവരെ തോല്‍പ്പിച്ചില്ലെങ്കില്‍ ഇന്ത്യ ലോകകപ്പും നേടില്ല! രോഹിത്തിന് ഗംഭീറിന്റെ ചലഞ്ച്

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര ഈയാഴ്ച ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ടീമിന് പുതിയ വെല്ലുവിളി നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത്. നിലവിലെ ടി20 ലോകകപ്പ് ചാംപ്യന്‍മാര്‍ കൂടിയായ ഓസീസുമായുള്ള ഈ പരമ്പര ഇന്ത്യയുടെ ലോകകപ്പ് തയ്യാറെടുപ്പുകളുടെ ഭാഗം കൂടിയാണ്.

1

വരാനിരിക്കുന്ന ലോകകപ്പിന്റെ ആതിഥേയര്‍ കൂടിയായ ഓസീസ് ഇന്ത്യക്കു കനത്ത വെല്ലുവിളിയുയര്‍ത്തുമെന്നുറപ്പാണ്. അതുകൊണ്ടു തന്നെ ഏറ്റവു മികച്ച കളി പുറത്തെടുക്കാനായാല്‍ മാത്രമേ കംഗാരുപ്പടയെ മുട്ടുകുത്തിക്കാന്‍ ഹിറ്റ്മാനും സംഘത്തിനും സാധിക്കുകയുള്ളൂ. കഴിഞ്ഞ ഏഷ്യാ കപ്പില്‍ കിരീടഫേവറിറ്റുകളായി പോയ ഇന്ത്യ ഫൈനല്‍ പോലും കാണാതെയാണ് മടങ്ങിയത്.

2

ഓസ്‌ട്രേലിയയുമായുള്ള ടി20 പരമ്പര ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണായകമാണെന്നു ഗൗതം ഗംഭീര്‍ ചൂണ്ടിക്കാട്ടി. ഇതില്‍ ജയിക്കേണ്ടത് ടീമിനെ സംബന്ധിച്ച് വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യം ഞാന്‍ നേരത്തേയും പറഞ്ഞിട്ടുണ്ട്, അതു വീണ്ടും ആവര്‍ത്തിക്കുകയാണ്. ഓസ്‌ട്രേലിയയെ ടി20 പരമ്പര പരമ്പരയില്‍ തോല്‍പ്പിക്കാനായില്ലെങ്കില്‍ ഇന്ത്യ ലോകകപ്പും വിജയിക്കില്ലെന്നാണ് ഗംഭീര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഗംഭീറിന്റെ ഈ വെല്ലുവിളി രോഹിത് ശര്‍മയെയും സംഘത്തെയും സംബന്ധിച്ച് വലിയ വെല്ലുവിളിയും കൂടിയാണ്.

T20 World Cup 2022: ഇന്ത്യക്ക് എളുപ്പമല്ല, മുന്നില്‍ വെല്ലുവിളികളേറെ!, മുന്നറിയിപ്പുമായി ജയവര്‍ധന

3

2007ലെ പ്രഥമ ടി20 ലോകകപ്പ് നോക്കൂ, അന്നു സെമി ഫൈനലില്‍ നമ്മള്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയിരുന്നു. 2011ലെ ഏകദിന ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലും ഓസീസിനെതിരേ നമ്മള്‍ വിജയം നേടി. ലോകത്തിലെ ഏറ്റവും അപകടകാരികളായ ടീമുകളിലൊന്നാണ് ഓസ്‌ട്രേലിയ. അതുകൊണ്ടു തന്നെ ഏതു ടൂര്‍ണമെന്റിലും വിജയം കൊയ്യണമെങ്കില്‍ അവരെ പരാജയപ്പെടുത്തിയേ തീരൂവെന്നും ഗൗതം ഗംഭീര്‍ വിശദമാക്കി. ചൊവ്വാഴ്ച മൊഹാലിയിലാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ടി20. തുടര്‍ന്നുള്ള മല്‍സരങ്ങള്‍ വെള്ളിയാഴ്ചയും ഞായറാഴ്ചയുമായിരിക്കും.

4

ടി20 ലോകകപ്പിനു മുന്നോടിയായി ആറു ടി20 മല്‍സരങ്ങളിലാണ് ഇന്ത്യന്‍ ടീം കളിക്കുന്നത്. മൂന്നെണ്ണം ഓസ്‌ട്രേലിയക്കെതിരേയാണെങ്കില്‍ ശേഷിച്ച മൂന്നെണ്ണം നാട്ടില്‍ വച്ചുതന്നെ സൗത്താഫ്രിക്കയുമായിട്ടാണ്.
ഏഷ്യാ കപ്പിലെ തെറ്റുകള്‍ തിരുത്താനും ടി20 ലോകകപ്പില്‍ ഏറ്റവും മികച്ച പ്ലെയിങ് ഇലവന്‍ തിരഞ്ഞെടുക്കാനും ഇന്ത്യക്കു മുന്നിലുള്ള അവസരം കൂടിയാണ് ഈ ആറു ടി20കള്‍.

IND vs AUS: ഹിറ്റ്മാനെ മറികടക്കാന്‍ കോലി, കാത്തിരിക്കുന്നത് വമ്പന്‍ നേട്ടം!, ആര് നേടും?

5

ഏഷ്യാ കപ്പില്‍ ഗ്രൂപ്പുഘട്ടത്തിലെ രണ്ടു മല്‍സരങ്ങളിലും ജയിച്ച് ഒന്നാംസ്ഥാനക്കാരായാണ് ഇന്ത്യ സൂപ്പര്‍ ഫോറിലേക്കു മുന്നേറിയത്. പക്ഷെ സൂപ്പര്‍ ഫോറിലെ ആദ്യ രണ്ടു മല്‍സരങ്ങളും തോറ്റതോടെ ടീമിന്റെ ഫൈനല്‍ പ്രതീക്ഷ അസ്തമിച്ചു. ചിരവൈരികളായ പാകിസ്താനോടും ശ്രീലങ്കയോടുമാണ് ഇന്ത്യ പരാജയം സമ്മതിച്ചത്. അവസാന കളിയില്‍ അഫ്ഗാനിസ്താനെതിരേ ഉജ്ജ്വല ജയം നേടിയെങ്കിലും വൈകിപ്പോയിരുന്നു.

ടി20 പരമ്പരയ്ക്കുള്ള ടീം

ടി20 പരമ്പരയ്ക്കുള്ള ടീം

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചാഹര്‍, ജസ്പ്രീത് ബുംറ.

ഓസ്‌ട്രേലിയ- ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), പാറ്റ് കമ്മിന്‍സ് (വൈസ് ക്യാപ്റ്റന്‍), കാമറോണ്‍ ഗ്രീന്‍, ജോഷ് ഹേസല്‍വുഡ്, ജോഷ് ഇംഗ്ലിസ്, ഗ്ലെന്‍ മാക്‌സ്വെല്‍, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, ഡാനിയല്‍ സാംസ്, സ്റ്റീവ് സ്മിത്ത്, മാത്യു വേഡ്, ആദം സാംപ, ഷോണ്‍ അബോട്ട്, ആഷ്ടണ്‍ ഏഗര്‍, ടിം ഡേവിഡ്, നഥാന്‍ എല്ലിസ്.

Story first published: Sunday, September 18, 2022, 10:51 [IST]
Other articles published on Sep 18, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+