For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ബൗളിങ് മാത്രമല്ല പ്രശ്‌നം! ഇന്ത്യയുടെ പ്രധാന വീക്ക്‌നെസ് ചൂണ്ടിക്കാട്ടി ശാസ്ത്രി

ഫീല്‍ഡിങ് പ്രകടനത്തെ രൂക്ഷമായി വിമര്‍ശിച്ചു

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യിലെ ഞെട്ടിക്കുന്ന പരാജയത്തിനു ശേഷം എല്ലാവരും പഴിക്കുന്നത് ഇന്ത്യയുടെ മോശം ബൗളിങിനെയാണ്. ഇന്ത്യക്കായി പന്തെറിഞ്ഞ ആറു ബൗളര്‍മാരില്‍ അഞ്ചു പേരും റണ്‍സ് വാരിക്കോരി നല്‍കിയിരുന്നു. പക്ഷെ ബൗളിങ് മാത്രമല്ല പ്രശ്‌നമെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ കോച്ച് രവി ശാസ്ത്രി.

1

മോശം ഫീല്‍ഡിങും കളിയില്‍ ഇന്ത്യക്കു വിനയായിട്ടുണ്ടെന്നാണ് ശാസ്ത്രി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കളിയില്‍ മൂന്നു ക്യാച്ചുകള്‍ ഇന്ത്യ നഷ്ടപ്പെടുത്തിയിരുന്നു. കാമറോണ്‍ ഗ്രീന്‍, സ്റ്റീവ് സ്മിത്ത് എന്നിവരുടെയും അനായാസ ക്യാച്ചുകള്‍ അക്ഷര്‍ പട്ടേലും കെഎല്‍ രാഹുലും പാഴാക്കിയിരുന്നു. ഇതില്‍ ഗ്രീനിന്റെ ക്യാച്ചിനു വലിയ വില നല്‍കേണ്ടി വരികയും ചെയ്തു.

2

ഈ മല്‍സരത്തില്‍ ഇന്ത്യയുടെ പ്രകടനത്തെ ഒരുപാട് വിമര്‍ശിക്കാന്‍ രവി ശാസ്ത്രി തുനിഞ്ഞില്ല. പകരം ഫീല്‍ഡിങിലെ പിഴുവകളെയാണ് അദ്ദേഹം വിമര്‍ശിച്ചത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായുള്ള ഇന്ത്യന്‍ ടീമുകളെ നോക്കൂ. അവിടെ യുവത്വവും അനുഭവസമ്പത്തുമുണ്ടായിരുന്നു. ഇവിടെ യുവത്വം മിസ്സ് ചെയ്യുന്നതായി ഞാന്‍ കണ്ടെത്തി. അതു ഫീല്‍ഡിങിനെയും ബാധിച്ചതായി ശാസ്ത്രി വിലയിരുത്തി.

3

കഴിഞ്ഞ അഞ്ച്-ആറു വര്‍ഷങ്ങളിലെ ഇന്ത്യയുടെ ഫീല്‍ഡിങ് പ്രകടനം നോക്കൂ. അതു വളരെ മികച്ചതായിരുന്നു. പക്ഷെ ഇപ്പോള്‍ ഫീല്‍ഡിങ്ങെടുത്താല്‍ ലോകത്തിലെ ഒരു മുന്‍നിര ടീമുകള്‍ക്കൊപ്പവും നമ്മള്‍ എത്തില്ല. ഇതു വലിയ ടൂര്‍ണമെന്റുകളില്‍ നിങ്ങളെ മോശമായി ബാധിക്കുകയും ചെയ്യും. ഇതിനര്‍ഥം നിങ്ങള്‍ക്കു ഓരോ കളിയിലും 15-20 റണ്‍സ് അധിക നേടേണ്ടതായി വരുമെന്നാണ്. നിങ്ങള്‍ ഇന്ത്യയുടെ ഫീല്‍ഡിങിലേക്കു നോക്കിയാല്‍ എവിടെയാണ് ബ്രില്ല്യന്‍സ് കാണാന്‍ സാധിക്കുക? രവീന്ദ്ര ജഡേജയില്ല. എവിടെയാണ് എക്‌സ് ഫാക്ടര്‍? രവി ശാസ്ത്രി ചോദിച്ചു.

IND vs AUS: രാഹുലിനു പകരം പന്ത് വേണ്ടിയിരുന്നു! കോലിയോളം രോഹിത് പിന്തുണയ്ക്കുന്നില്ല- വിമര്‍ശനം

4

ഈ മല്‍സരത്തില്‍ എന്നെ ഏറ്റവുമധികം നിരാശപ്പെടുത്തിയത് ഇന്ത്യയുടെ ഫീല്‍ഡിങ് നിലവാരമാണ്. അതു വളരെ മന്ദഗതിയിലാണ് കാണപ്പെട്ടത്. വലിയ മല്‍സരങ്ങളില്‍, വമ്പന്‍ ടീമുകളെ പരാജയപ്പെടുത്തണമെങ്കില്‍ ഫീല്‍ഡിങിന്റെ കാര്യത്തില്‍ ഇന്ത്യ വലിയ മുന്നേറ്റം നടത്തേണ്ടത് ആവശ്യമാണെന്നു താന്‍ കരുതുന്നതായും രവി ശാസ്ത്രി വ്യക്തമാക്കി.

സ്റ്റേഡിയത്തില്‍ പ്രതിഷേധിക്കരുത്, കളി കാണാന്‍ ഞാനുമുണ്ടാവും, ആരാധകരോട് സഞ്ജു

5

209 റണ്‍സെന്ന വലിയ സ്‌കോര്‍ പിന്തുടര്‍ന്ന ഓസ്‌ട്രേലിയ തുടക്കം മുതല്‍ വളരെ അഗ്രസീവായിട്ടാണ് ബാറ്റ് ചെയ്തത്. ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ചും കാമറോണ്‍ ഗ്രീനും ആദ്യ ഓവര്‍ മുതല്‍ തന്നെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരേ ആഞ്ഞടിച്ചിരുന്നു. 24 ബോളുകളില്‍ നിന്നും കന്നി ഫിഫ്റ്റിയടിച്ച ഗ്രീന്‍ 29 ബോളില്‍ വാരിക്കൂട്ടിയത് 61 റണ്‍സാണ്.

6

42 റണ്‍സെടുത്തു നില്‍ക്കെ ഹാര്‍ദിക് പാണ്ഡ്യയുടെ ബൗളിങില്‍ ഗ്രീനിന്റെ ക്യാച്ച് അക്ഷര്‍ പട്ടേല്‍ കൈവിടുകയായിരുന്നു. ഡീപ്പ് മിഡ് വിക്കറ്റില്‍ വച്ചായിരുന്നു കൈകളിലേക്ക വന്ന ബോള്‍ അക്ഷര്‍ അവിശ്വസനീയമാം വിധം താഴെയിട്ടത്. തൊട്ടടുത്ത ഓവറില്‍ സ്റ്റീവന്‍ സ്മിത്തിന്റെ ക്യാച്ച് ലോങ് ഓഫില്‍ കെഎല്‍ രാഹുലും പാഴാക്കിയിരുന്നു. അക്ഷര്‍ പട്ടേലിന്റെ ബൗളിങിലായിരുന്നു ഇത്.

Story first published: Wednesday, September 21, 2022, 9:35 [IST]
Other articles published on Sep 21, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+