Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഇന്ത്യ ടെസ്റ്റ് ജയിക്കാന്‍ അവന്‍ വേണം! മാച്ച് വിന്നറാവും-സെലക്ടര്‍ പറയുന്നു

1

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കാത്തിരിക്കുന്ന വലിയ വെല്ലുവിളി വരാനിരിക്കുന്ന ഓസീസ് പരമ്പരയാണ്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ കപ്പ് നേടുകയെന്നതാണ് ഇന്ത്യയെ കാത്തിരിക്കുന്ന ആ വെല്ലുവിളി. അവസാന രണ്ട് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ പരമ്പര നേടിയിരുന്നു.

അതുകൊണ്ട് തന്നെ ഇത്തവണ തട്ടകത്തില്‍ പരമ്പര നേടുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. കരുത്തരുടെ നിരയുമായാണ് ഓസീസിന്റെ വരവ്. നാല് സ്പിന്നര്‍മാരെയടക്കം കളത്തിലിറക്കി ഇന്ത്യയെ നാണംകെടുത്താമെന്ന കണക്കുകൂട്ടലിലാണ് പാറ്റ് കമ്മിന്‍സും സംഘവും.

ഇന്ത്യയില്‍ കളിച്ച് അനുഭവസമ്പത്തുള്ളവരുടെ നിരയാണ് ഓസീസിന്റേത്. അതുകൊണ്ട് ഇന്ത്യക്ക് പരമ്പര നേട്ടം കടുപ്പം. പല ഇന്ത്യന്‍ താരങ്ങളുടെയും ഫോം വലിയ തലവേദനയാണ്. രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി എന്നിവരെല്ലാം ഫോമിലേക്കെത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അത്യാവശ്യം.

ഇത്തവണ റിഷഭ് പന്തിന്റെ അഭാവം ഇന്ത്യക്ക് നികത്താനാവാത്ത വിടവാണ്. അവസാന രണ്ട് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും ഇന്ത്യയുടെ മാച്ച് വിന്നറായത് റിഷഭായിരുന്നു. എന്നാല്‍ ഇത്തവണ താരത്തിന് അഭാവം വലിയ തലവേദനയാണ്.

ഇപ്പോഴിതാ ഓസ്‌ട്രേലിയക്കെതിരേ ടെസ്റ്റ് പരമ്പര നേടാന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശ്രദ്ധിക്കേണ്ട കാര്യം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ സെലക്ടര്‍ സുനില്‍ ജോഷി.

സ്പിന്‍ കൂട്ടുകെട്ടാണ് ശ്രദ്ധിക്കേണ്ടത്

സ്പിന്‍ കൂട്ടുകെട്ടാണ് ശ്രദ്ധിക്കേണ്ടത്

ഇന്ത്യന്‍ പിച്ചില്‍ പേസര്‍മാരെക്കാള്‍ മത്സരഗതി തീരുമാനിക്കുന്നത് സ്പിന്നര്‍മാരാണ്. ഇന്ത്യയുടെ സ്പിന്‍ നിരയുടെ ടേണിലാണ് സന്ദര്‍ശക ടീമുകള്‍ കൂപ്പുകുത്തുക. അതുകൊണ്ട് തന്നെ എല്ലാവരും ഇന്ത്യന്‍ സ്പിന്നര്‍മാരെ ഭയക്കുന്നു.

ഓസീസ് ടീമിനും ഇന്ത്യയുടെ സ്പിന്‍ നിര വലിയ വെല്ലുവിളി ഉയര്‍ത്തും. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍ എന്നീ നാല് സൂപ്പര്‍ സ്പിന്നര്‍മാരാണ് ഇന്ത്യക്കൊപ്പമുള്ളത്. ഇതില്‍ ആരെയൊക്കെ ഇന്ത്യ പ്ലേയിങ് 11 ഉള്‍പ്പെടുത്തുമെന്നതാണ് പ്രധാന ചോദ്യം.

Also Read: ഇന്ത്യക്ക് സ്പ്ലിറ്റ് ക്യാപ്റ്റന്‍സി വേണോ? അതിന് സാധിച്ചില്ലെങ്കില്‍ വേണം-കാര്‍ത്തിക് പറയുന്നു

കുല്‍ദീപ് യാദവ് പ്ലേയിങ് 11 വേണം

കുല്‍ദീപ് യാദവ് പ്ലേയിങ് 11 വേണം

കുല്‍ദീപ് യാദവിനെ ഇന്ത്യ പ്ലേയിങ് 11 ഉള്‍പ്പെടുത്തണമെന്നാണ് മുന്‍ മുഖ്യ സെലക്ടറായ സുനില്‍ ജോഷി പറയുന്നത്. 'കുല്‍ദീപ് യാദവിന്റെ സമീപകാല ഫോം മികച്ചതാണ്. അവന്‍ വിക്കറ്റ് നേടും. മുന്‍ താരമെന്ന നിലയില്‍ വിക്കറ്റ് നേടുന്നതിന് ഞാന്‍ പ്രാധാന്യം നല്‍കുന്നു.

മിഡ് ഓഫ്, മിഡ് ഓണ്‍, സ്ലിപ്പ് ക്യാച്ച് എന്നിവയിലെല്ലാം സ്പിന്നര്‍മാര്‍ വിക്കറ്റ് നേടേണ്ടതായുണ്ട്'-ജോഷി പറഞ്ഞു. കുല്‍ദീപിന്റെ സമീപകാലത്തെ പ്രകടനങ്ങള്‍ മികച്ചതാണ്. മികച്ച ടേണും ലെങ്തും ഇപ്പോള്‍ കുല്‍ദീപിനുണ്ട്. എന്നാല്‍ താരത്തെ പ്ലേയിങ് 11ലേക്ക് പരിഗണിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

Also Read: IND vs NZ: അര്‍ഷദീപിന്റെ പ്രശ്‌നമെന്ത്? ആശങ്കപ്പെടുത്തുന്നത് അതാണ്-ചൂണ്ടിക്കാട്ടി ബാലാജി

അശ്വിന്‍ ഒന്നാം നമ്പര്‍ സ്പിന്നര്‍

അശ്വിന്‍ ഒന്നാം നമ്പര്‍ സ്പിന്നര്‍

അശ്വിനാണ് ഇന്ത്യയുടെ ഒന്നാം നമ്പര്‍ സ്പിന്നര്‍. രവീന്ദ്ര ജഡേജക്ക് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ അക്ഷര്‍ പട്ടേല്‍ കുല്‍ദീപ് യാദവ് എന്നിവരിലൊരാളെ പരിഗണിക്കേണ്ടിവരും. ജഡേജ കളിച്ചാല്‍ ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെ പരിഗണിക്കണം. കുല്‍ദീപ് യാദവ് കളിക്കണം.

പിച്ച് നോക്കാതെ ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെ പരിഗണിക്കണം. കുല്‍ദീപ് വിക്കറ്റ് വീഴ്ത്തുന്നത് നോക്കുക. സമീപകാലത്ത് അവന്‍ ഏത് ഫോര്‍മാറ്റ് കളിച്ചാലും മികവ് കാട്ടുന്നു. തേര്‍ട്ടിയാര്‍ഡ് സര്‍ക്കിളില്‍ അവന്‍ വിക്കറ്റ് നേടിയെടുക്കുന്നു.

തന്റെ ലൈനിലും ലെങ്തിലും അവന്‍ സ്ഥിരത കാട്ടുന്നു. ഇന്ത്യക്ക് ഓസ്‌ട്രേലിയക്കെതിരേ ജയിക്കാന്‍ കുല്‍ദീപ് യാദവ് ടീമിലെ മുഖ്യ ഘടകമായി വേണം-ജോഷി കൂട്ടിച്ചേര്‍ത്തു. ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെ പരിഗണിച്ചാല്‍ കുല്‍ദീപ് പ്ലേയിങ് 11 എത്താന്‍ സാധ്യത കൂടുതലാണ്.

Story first published: Wednesday, February 1, 2023, 13:27 [IST]
Other articles published on Feb 1, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+