Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: 19ാം ഓവര്‍ കൊടുക്കാമെന്ന് ഇന്ത്യ അവന് ഉറപ്പ് കൊടുത്തിട്ടുണ്ടോ? തുറന്നടിച്ച് മുന്‍ പാക് താരം

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യിലേറ്റ പരാജയത്തിനു പിന്നാലെ ഇന്ത്യയുടെ ബൗളിങ് പ്രകടനത്തിനെതിരേ പല കോണുകളില്‍ നിന്നും രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. 208 റണ്‍സെന്ന വലിയ സ്‌കോര്‍ ആദ്യം ബാറ്റ് ചെയ്ത ശേഷം പടുത്തുയര്‍ത്താന്‍ ഇന്ത്യക്കായിരുന്നു. പക്ഷെ ഈ ടോട്ടല്‍ പ്രതിരോധിക്കുന്നതില്‍ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടു.

1

കഴിഞ്ഞ ഏഷ്യാ കപ്പിലെ തനിയാവര്‍ത്തനമാണ് ഡെത്ത് ഓവറുകളില്‍ ഓസീസിനെതിരേയും ഇന്ത്യന്‍ ബൗളര്‍മാരുടെ ഭാഗത്തു നിന്നു കണ്ടത്. ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായി ഹര്‍ഷല്‍ പട്ടേല്‍ മടങ്ങിയെത്തിയിട്ടും അതു ഇന്ത്യന്‍ ബൗളിങിനെ ഒരു തരത്തിലും സഹായിച്ചില്ല. പരിചയസമ്പന്നനായ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ഡെത്ത് ഓവറില്‍ വീണ്ടും ദുരന്തമായി മാറി. ഓസീസിനെതിരേ ഇന്ത്യയുടെ ബൗളിങിനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും ഓപ്പണറുമായ സല്‍മാന്‍ ബട്ട്. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2

ഏഷ്യാ കപ്പില്‍ നിര്‍ണായകമായ 19ാമത്തെ ഓവര്‍ നല്‍കിയപ്പോഴെല്ലാം ഭുവനേശ്വര്‍ കുമാര്‍ റണ്‍സ വാരിക്കോരി നല്‍കിയിരുന്നു. ഇതു തന്നെയാണ് ഓസ്‌ട്രേലിയക്കെതിരേയും അദ്ദേഹം ആവര്‍ത്തിച്ചത്. ഹാട്രിക് ബൗണ്ടറികളടക്കം 16 റണ്‍സാണ് ഭുവി വിട്ടുകൊടുത്തത്. ആദ്യ മൂന്നു ബോളും നന്നായി എറിഞ്ഞെങ്കിലും അടുത്ത ബോളിലും അദ്ദേഹം ബൗണ്ടറി വഴങ്ങുകയായിരുന്നു. ഒരിക്കല്‍ക്കൂടി 19ാമത്തെ ഓവര്‍ എന്തിനാണ് ഭുവിക്കു നല്‍കിയതെന്നാണ് സല്‍മാന്‍ ബട്ടിന്റെ ചോദ്യം.

വരവ് രാജകീയം, പക്ഷെ ആളിക്കത്തിയതുപോലെ അണഞ്ഞു!, ഇന്ത്യയുടെ മൂന്ന് പേരിതാ

3

19ാമത്തെ ഓവര്‍ ബൗള്‍ ചെയ്യുമെന്നു ഭുവനേശ്വര്‍ കുമാറിനു ആരെങ്കിലും ഉറപ്പ് നല്‍കിയിട്ടുണ്ടോയെന്നു എനിക്കറിയില്ല. ഇതു എനിക്കു മനസ്സിലാവുന്നതിലും അപ്പുറമാണ്. ഒരു സ്‌കോര്‍ പ്രതിരോധിക്കുമ്പോള്‍ നിര്‍ണായക ഓവറുകളില്‍ നിങ്ങള്‍ക്കു എങ്ങനെ ഭുവിയെ കൊണ്ടുവരാന്‍ സാധിക്കും? ഈ തന്ത്രം ശരിയാണെന്നു എനിക്കു തോന്നുന്നില്ല. കാരണം ഭുവിയുടെ ബൗളിങിനു പേസോ, റിവേഴ്‌സ് സ്വിങോ ഇല്ലായിരുന്നുവെന്നും ബട്ട് നിരീക്ഷിച്ചു.

4

ഡെത്ത് ഓവറുകളില്‍ ഇന്ത്യയെ തലിച്ചതച്ചത് ഓസീസ് വിക്കറ്റ് കീപ്പറും വെറ്ററന്‍ താരവുമായ മാത്യു വേഡാണ്. പുറത്താവാതെ 45 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. 21 ബോളുകള്‍ നേരിട്ട വേഡ് ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമടിച്ചു. പക്ഷെ വേഡിന്റെ ബാറ്റിങ് മികവിനേക്കാളും ബൗളര്‍മാരുടെ മോശം പ്രകടനമാണ് ഇതിനു പിന്നിലെന്നു സല്‍മാന്‍ ബട്ട് ചൂണ്ടിക്കാട്ടി.

5

എല്ലാവരും മാത്യു വേഡിനെ പ്രശംസിക്കുകയാണ്. അതെ, അദ്ദേഹം നന്നായി കളിക്കുക തന്നെ ചെയ്തു. പക്ഷെ വേഡിന് എപ്പോഴെങ്കിലും ജിന്നിനെ കിട്ടിയാല്‍ ലെഗ് സൈഡില്‍ ഒരു സ്ലോ ബോള്‍ നല്‍കൂയെന്നായിരിക്കും ആവശ്യപ്പെടുക. ഇന്ത്യന്‍ ബൗളര്‍മാര്‍ അതു തന്നെയാണ് ചെയ്തത്. അദ്ദേഹം എന്താണോ ആഗ്രഹിച്ചത് അതു ഇന്ത്യയുടെ ബൗളര്‍മാര്‍ നല്‍കിയതായും ബട്ട് വ്യക്തമാക്കി.

IND vs AUS: 32 ബോളില്‍ ഫിഫ്റ്റി, ഒപ്പം വമ്പന്‍ നേട്ടവും! രാഹുലിനെതിരേ ഇനിയാരും വാളോങ്ങേണ്ട

6

ഡെത്ത് ഓവറുകളില്‍ ഭുവനേശ്വര്‍ കുമാറിനെ ഇന്ത്യക്കു ഇനിയും ആശ്രയിക്കാന്‍ സാധിക്കില്ലെന്നു സല്‍മാന്‍ ബട്ട് അഭിപ്രായപ്പെട്ടു. പകരം കൂടുതല്‍ വേഗതയില്‍ ബൗള്‍ ചെയ്യാവുന്നവരെ അദ്ദേഹം നിര്‍ദേശിക്കുകയും ചെയ്തു.
ഇന്ത്യക്കു മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക് എന്നിവരുണ്ട്. ഉമേഷ് യാദവ് പോലും കഴിഞ്ഞ മല്‍സരത്തില്‍ നന്നായി ബൗള്‍ ചെയ്തു. ഇന്ത്യക്കു ഇപ്പോഴത്തെ ബൗളര്‍മാരെ ഇനി ആശ്രയിക്കാന്‍ കഴിയില്ലെന്നും ബട്ട് മുന്നറിയിപ്പ് നല്‍കി.
വെള്ളിയാഴ്ച നാഗ്പൂരിലാണ് ഇന്ത്യയും ഓസീസും തമ്മിലുള്ള നിര്‍ണായകമായ രണ്ടാം ടി20 മല്‍സരം.

Story first published: Wednesday, September 21, 2022, 8:36 [IST]
Other articles published on Sep 21, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+