വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വരവ് രാജകീയം, പക്ഷെ ആളിക്കത്തിയതുപോലെ അണഞ്ഞു!, ഇന്ത്യയുടെ മൂന്ന് പേരിതാ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം നേടിയാലും സ്ഥിരം സാന്നിധ്യമാകാന്‍ വലിയ പ്രതിഭതന്നെ വേണം

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എല്ലാക്കാലത്തും മികച്ച താരങ്ങളാല്‍ സമ്പന്നമായിരുന്നു. മികച്ച ആഭ്യന്തര സംവിധാനം ഇന്ത്യന്‍ ക്രിക്കറ്റിലുണ്ട്. അതുകൊണ്ട് തന്നെ എല്ലാക്കാലത്തും മികച്ച താരങ്ങള്‍ വളര്‍ന്നുവന്നുകൊണ്ടേയിരിക്കും. ഐപിഎല്ലിന്റെ വരവോടെ ഓരോ വര്‍ഷവും പ്രതിഭകാട്ടിയെത്തുന്ന താരങ്ങളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് പറയാം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം നേടിയാലും സ്ഥിരം സാന്നിധ്യമാകാന്‍ വലിയ പ്രതിഭതന്നെ വേണം.

അല്ലാത്ത പക്ഷം ഇന്ത്യന്‍ ടീമിനൊപ്പം വലിയ കരിയര്‍ പ്രയാസമാണ്. ആഭ്യന്തര ക്രിക്കറ്റിലും അണ്ടര്‍ 19 ക്രിക്കറ്റിലും ഐപിഎല്ലിലുമെല്ലാം മികച്ച പ്രകടനം നടത്തിയവരില്‍ പലരും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഫ്‌ളോപ്പാണെന്നത് കാണാനാവും. വലിയ പ്രതീക്ഷ നല്‍കി അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടങ്ങുകയും എന്നാല്‍ പ്രതീക്ഷക്കൊത്ത് വളരാന്‍ സാധിക്കാതെ മടങ്ങുകയും ചെയ്ത മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

രോഹിത്തിന്റെ ടി20 അരങ്ങേറ്റത്തിന് 15 വര്‍ഷം, സഹകളിക്കാര്‍ ഇന്നെവിടെ?, ഒരാള്‍ പോലീസ്രോഹിത്തിന്റെ ടി20 അരങ്ങേറ്റത്തിന് 15 വര്‍ഷം, സഹകളിക്കാര്‍ ഇന്നെവിടെ?, ഒരാള്‍ പോലീസ്

മനീഷ് പാണ്ഡെ

മനീഷ് പാണ്ഡെ

ഇന്ത്യയുടെ വലം കൈയന്‍ ബാറ്റ്‌സ്മാന്‍മാരിലൊരാളായിരുന്നു മനീഷ് പാണ്ഡെ. ടോപ് ഓഡറിലും മധ്യനിരയിലും ഒരുപോലെ തിളങ്ങാന്‍ കെല്‍പ്പുള്ള താരമെന്ന നിലയില്‍ വലിയ പ്രതീക്ഷ മനീഷ് പാണ്ഡെയില്‍ ഉണ്ടായിരുന്നു. 2015ല്‍ സിംബാബ് വെക്കെതിരെയാണ് മനീഷ് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. വലിയ കരിയര്‍ പ്രതീക്ഷിക്കപ്പെട്ട താരത്തിന് മോശം ഫോമിനെത്തുടര്‍ന്ന് കരിയറില്‍ കാര്യമായൊന്നും ചെയ്യാനായില്ല.

29 ഏകദിനത്തില്‍ നിന്ന് 566 റണ്‍സാണ് മനീഷിന് നേടാനായത്. 39 ടി20യില്‍ നിന്ന് 709 റണ്‍സും നേടി. 2020ല്‍ അവസാന ടി20യും 2021ല്‍ അവസാന ഏകദിനവും കളിച്ച മനീഷ് ഐപിഎല്ലില്‍ കളിക്കുന്നുണ്ട്. എന്നാല്‍ ഇനി അധികം അവസരം ലഭിക്കുമെന്ന് കരുതാനാവില്ല. ഇന്ത്യയുടെ ഭാവി താരമെന്ന വിലയിരുത്തപ്പെട്ട മനീഷിന്റെ കരിയര്‍ വലിയ സംഭവമാകാതെ അവസാനിച്ചുവെന്ന് പറയാം.

T20 World Cup: ഓസ്‌ട്രേലിയയില്‍ എങ്ങനെ കളി ജയിക്കാം?, വിജയ രഹസ്യമുണ്ട്, ഒന്നല്ല മൂന്നെണ്ണം

കേദാര്‍ ജാദവ്

കേദാര്‍ ജാദവ്

ഇന്ത്യന്‍ ടീമിലേക്ക് വൈകിയെത്തിയ പ്രതിഭയാണ് സ്പിന്‍ ഓള്‍റൗണ്ടറായ കേദാര്‍ ജാദവ്. 2014ല്‍ ശ്രീലങ്കയ്‌ക്കെതിരെയാണ് അദ്ദേഹത്തിന്റെ അരങ്ങേറ്റം. ആഭ്യന്തര ക്രിക്കറ്റിലെ മികവിലൂടെ ഇന്ത്യന്‍ ടീമിലേക്കെത്തിയ കേദാര്‍ അടിച്ചുകളിക്കാനും പ്രതിരോധിച്ച് കളിക്കാനും കെല്‍പ്പുള്ള താരമായിരുന്നു. സ്പിന്നറെന്ന നിലയിലും തിളങ്ങിയിരുന്ന കേദാര്‍ മധ്യനിരയിലെ ഇന്ത്യയുടെ വിശ്വസ്തനായിരുന്നു.

ഫിനിഷിങ്ങില്‍ അസാധ്യ മികവ് കാട്ടിയ കേദാറിന് പക്ഷെ പ്രതീക്ഷിച്ച ഉന്നതിയിലേക്ക് കരിയറിനെ എത്തിക്കാനായില്ല. അവസാന സമയത്ത് മെല്ലപ്പോക്ക് ബാറ്റിങ്ങിന്റെ പേരില്‍ വലിയ വിമര്‍ശനവും നേരിട്ട താരമാണ് കേദാര്‍ ജാദവ്. ഐപിഎല്ലിലും ഇപ്പോള്‍ താരത്തിന്റെ കരിയര്‍ അവസാനിച്ചു. ഫോമും ഫിറ്റ്‌നസ് പ്രശ്‌നങ്ങളുമാണ് കേദാര്‍ ജാദവിനെ പിന്നോട്ടടിച്ചതെന്ന് പറയാം.

T20 World Cup 2022: ടി20യിലെ വമ്പന്മാര്‍, പക്ഷെ ഇത്തവണ ലോകകപ്പിനില്ല, നാല് പേരിതാ

പൃഥ്വി ഷാ

പൃഥ്വി ഷാ

ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് വീരേന്ദര്‍ സെവാഗിനെ അനുസ്മരിപ്പിച്ച് കടന്നുവന്ന താരമാണ് പൃഥ്വി ഷാ. ഓപ്പണറെന്ന നിലയില്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവെക്കാന്‍ കഴിവുള്ള പൃഥ്വി 18ാം വയസില്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചു. വിന്‍ഡീസിനെതിരായ അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ പൃഥ്വി ഓപ്പണറെന്ന നിലയില്‍ വലിയ കരിയര്‍ നേടുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട് കുറച്ചുനാള്‍ പുറത്തിരുന്നതോടെ താരത്തിന്റെ കരിയര്‍ മാറി.

4

ഫിറ്റ്‌നസും മോശമായതോടെ ഇന്ത്യന്‍ ടീമിലേക്ക് തിരികെ വിളിയെത്താത്ത അവസ്ഥയായി. ഇന്ത്യയുടെ എ ടീമിലേക്ക് ഇപ്പോള്‍ വിളിയെത്തിയിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിലും താരം സജീവമാണെങ്കിലും മടക്കിക്കൊണ്ടുവരാന്‍ ടീം മാനേജ്‌മെന്റ് വലിയ താല്‍പര്യം കാട്ടുന്നില്ലെന്നതാണ് വസ്തുത. ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പ് കിരീടം ചൂടിച്ച നായകനാണ് പൃഥ്വി ഷാ.

Story first published: Tuesday, September 20, 2022, 15:22 [IST]
Other articles published on Sep 20, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X