Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: രോഹിത്തിനെ ജഡ്ഡു ചതിച്ചു! അതും 2 തവണ, അശ്വിന് നഷ്ടമായത് വമ്പന്‍ വിക്കറ്റ്

RAVINDRA JADEJA- ROHIT

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ രണ്ടു ടെസ്റ്റുകളിലും ഇന്ത്യയുടെ ഹീറോയായിരുന്ന സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഇന്‍ഡോറിലെ മൂന്നാം ടെസ്റ്റിന്റെ ആദ്യദിനം വില്ലനായി മാറി. രണ്ടു വലിയ പിഴവുകളാണ് ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിങ്‌സ് ബാറ്റിങിനിടെ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും സംഭവിച്ചത്. ഇതേ തുടര്‍ന്നു ഇന്ത്യക്കു നിര്‍ണായകമായ ഒരു വിക്കറ്റും നഷ്ടമായി.

നാഗ്പൂര്‍, ഡല്‍ഹി എന്നീവിടങ്ങളില്‍ നടന്ന കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും പ്ലെയര്‍ ഓഫ് ദി മാച്ചായത് ജഡേജയായിരുന്നു. അതുകൊണ്ടു തന്നെ ഇന്‍ഡോറിലും അദ്ദേഹത്തില്‍ നിന്നും മാച്ച് വിന്നിങ് പ്രകടനം ഇന്ത്യ പ്രതീക്ഷിച്ചിരുന്നു. പക്ഷെ ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങില്‍ ഫ്‌ളോപ്പായ ജഡ്ഡു ബൗളിനിടെ ഇന്ത്യയെ രണ്ടു തവണ 'ചതിക്കുകയും' ചെയ്യുകയായിരുന്നു. ഇതു കാരണം ആര്‍ അശ്വിനാണ് അര്‍ഹിച്ച വിക്കറ്റ് ലഭിക്കാതെ പോയത്. ടീമിനു നിര്‍ണായത ബ്രേക്ക്ത്രൂവും ഇതു കാരണം നഷ്ടമയി. സംഭവത്തക്കുറിച്ച് വിശദമായി അറിയാം.

രോഹിത്തിനെ പറ്റിച്ചു

രോഹിത്തിനെ പറ്റിച്ചു

രവീന്ദ്ര ജഡേജയുടെ മോശം കോള്‍ കാരണം രണ്ടു വിലപ്പെട്ട റിവ്യുകള്‍ അടുത്തത്ത് ഇന്ത്യക്കു നഷ്മാവുകയായിരുന്നു. ആദ്യത്തേത് ആറാം ഓവറിലെ അവസാനത്തെ ബോളില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഉസ്മാന്‍ ഖവാജയ്‌ക്കെതിരേയായിരുന്നു.

വളരെ താഴ്ന്നുവന്ന ബോള്‍ ഖവാജയുടെ കാലില്‍ പതിച്ചപ്പോള്‍ ജഡേജയും ഇന്ത്യയും അപ്പീല്‍ ചെയ്തു. പക്ഷെ അംപയര്‍ ഇതു തള്ളുകയായിരുന്നു. റിവ്യു എടുക്കാന്‍ നായകന്‍ രോഹിത് ശര്‍മ വലിയ താല്‍പ്പര്യം കാണിച്ചില്ല. വിക്കറ്റ് കീപ്പര്‍ കെഎസ് ഭരതിനും അത് ഔട്ടാണോയെന്ന കാര്യത്തില്‍ സംശയമായിരുന്നു.

പക്ഷെ ജഡേജ ഉറപ്പായും ഔട്ടാണെന്ന ആത്മവിശ്വാസത്തിലായിരുന്നു. റിവ്യു എടുക്കാന്‍ അദ്ദേഹം രോഹിത്തിനെ പ്രേരിപ്പിക്കുകയും ചെയ്തു. പക്ഷെ പിച്ച് ചെയ്ത ശേഷം ബോള്‍ പുറത്തേക്കാണ് പോവുന്നതെന്നു വ്യക്തമായതോട ഇന്ത്യ നിരാശരായി. ഒരു റിവ്യു ഇന്ത്യ പാഴാക്കുകയും ചെയ്തു.

Also Read: രണ്ടു ലോകകപ്പ് നേട്ടം, സഞ്ജുവിനേക്കാള്‍ മുമ്പ് കേരളത്തിന്റെ അഭിമാനമായ ശ്രീ- ആസ്തിയറിയാം

വീണ്ടും ജഡേജ 'പണി തന്നു'

വീണ്ടും ജഡേജ 'പണി തന്നു'

ഒരോവറിനു ശേഷം രവീന്ദ്ര ജഡേജ തന്റെ അഞ്ചാമത്തെ ഓവറില്‍ വീണ്ടും ഇന്ത്യക്കു പണി തന്നു. ഇത്തവണയും ഉസ്മാന്‍ ഖവാജയ്‌ക്കെതിരേ തന്നെയായിരുന്നു വളരെ മോശം റിവ്യു. ഓസീസ് ഇന്നിങ്‌സിലെ 10ാം ഓവറിലെ അവസാന ബോളിലായിരുന്നു സംഭവം. ഇത്തവണയും ബോള്‍ പാഡില്‍ പതിക്കുകയും ഇന്ത്യയുടെ അപ്പീല്‍ അംപയര്‍ തള്ളുകയും ചെയ്തു.

രോഹിത് ശര്‍മ റിവ്യു വേണമോ, വേണ്ടയോയെന്ന സംശയത്തില്‍ നിന്നു. പക്ഷെ ജഡേജ ഇത്തവണയും വലിയ ആത്മവിശ്വാസത്തിലായിരുന്നു. ഔട്ട് തന്നെയാണെന്നു അദ്ദേഹം രോഹിത്തിനെ വിശ്വസിപ്പിക്കുകയും ചെയ്തു.

ഇതോടെ അവസാന നിമിഷം അദ്ദേഹം റിവ്യു എടുത്തു. പക്ഷെ ഈ ബോളും പിച്ച് ചെയ്ത ശേഷം പുറത്തേക്ക് പോവുമായിരുന്നെന്നു റീപ്ലേയില്‍ വ്യക്തമായി. മറ്റൊരു റിവ്യു കൂടി ഇന്ത്യ കൈവിട്ടു.

Also Read: IPL 2023: മിന്നിക്കണേ സഞ്ജൂ.. ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാവാം, ലോകകപ്പും കളിക്കാം!

റിവ്യു എടുക്കാന്‍ മടിച്ചു

റിവ്യു എടുക്കാന്‍ മടിച്ചു

രവീന്ദ്ര ജഡേജയില്‍ നിന്നും രണ്ടു തവണ കിട്ടിയ ചതി കാരണം നായകന്‍ രോഹിത് ശര്‍മ കടുത്ത സമ്മര്‍ദ്ദത്തിലാവുന്നതാണ് തുടര്‍ന്ന് കണ്ടത്. ഈ കാരണത്താല്‍ ആര്‍ അശ്വിനെറിഞ്ഞ തൊട്ടടുത്ത ഓവറില്‍ അര്‍ഹിച്ച രണ്ടാം വിക്കറ്റ് ഇന്ത്യക്കു ലഭിക്കാതെ പോവുകയും ചെയ്തു.

11ാം ഓവറിലെ അഞ്ചാമത്തെ ബോള്‍ മാര്‍നസ് ലബ്യുഷെയ്‌നിന്റെ പാഡില്‍ പതിക്കുകയായിരുന്നു. ഇന്ത്യ അപ്പീല്‍ ചെയ്‌തെങ്കിലും അംപയര്‍ നല്‍കിയില്ല. തൊട്ടുമുമ്പ് ജഡേജയുടെ വാക്ക് വിശ്വസിച്ച് രണ്ടു റിവ്യുകള്‍ നഷ്ടമായതിനാല്‍ രോഹിത് എന്തു ചെയ്യണമന്നെറിയാതെ ശങ്കിച്ചു നിന്നു.

വീണ്ടുമൊരു റിവ്യു പാഴാവുമോയെന്ന ആശങ്ക അദ്ദേഹത്തിന്റെ മുഖത്തു കാണാമായിരുന്നു. ഇതേ തുടര്‍ന്നു റിവ്യു വേണ്ടെന്നു വയ്ക്കുകയും ചെയ്തു. എന്നാല്‍ ബോള്‍ ഓഫ്സ്റ്റംപിനും മിഡില്‍ സ്റ്റംപിനും ഇടയില്‍ പതിക്കുമായിരുന്നുവെന്ന് റീപ്ലേയില്‍ വ്യക്തമായ ശേഷം രോഹിത് നിസ്സഹായനായി ചിരിക്കുന്നത് കാണാമായിരുന്നു. ലബ്യുഷെയ്ന്‍ ഏഴു റണ്‍സ് മാത്രമേ അപ്പോള്‍ നേടിയിരുന്നുള്ളൂ. ഓസീസ് ഒന്നിന് 39 റണ്‍സെന്ന നിലയിലായിരുന്നു.

Story first published: Wednesday, March 1, 2023, 14:42 [IST]
Other articles published on Mar 1, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+