WTC: ഇന്ത്യയുടെ മിന്നും താരങ്ങള്‍, പക്ഷെ ഫൈനലില്‍ പുറത്ത് ഇരുന്നേക്കും! ഇതാ 3 പേര്‍

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി രണ്ടാം എഡിഷനിലും ഇന്ത്യ ഫൈനല്‍ കളിക്കാനൊരുങ്ങുകയാണ്. ഇനി അദ്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ ഇന്ത്യയെ ഫൈനലില്‍ കാണാതിരിക്കാന്‍ സാധ്യതയുള്ളൂ. ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരേ ആദ്യ രണ്ടു ടെസ്റ്റുകളിലും വിജയിച്ചതോടെയാണ് ഇന്ത്യ ഫൈനല്‍ ബെര്‍ത്ത് ഏറെക്കുറെ ഉറപ്പാക്കിയത്. ഇനി ശേഷിക്കുന്ന രണ്ടു ടെസ്റ്റുകളില്‍ ഒന്ന് കൂടി വിജയിക്കാനായാല്‍ ഇന്ത്യക്കു ഔദ്യോഗികമായി ഫൈനലില്‍ കളിക്കാം.
ജൂണില്‍ ഇംഗ്ലണ്ടിലെ ഓവലിലാണ് ഫൈനല്‍ അരങ്ങേറുന്നത്. പ്രഥമ എഡിഷനിലെ ഫൈനലും ഇംഗ്ലണ്ടില്‍ തന്നെയായിരുന്നു. അന്നു വിരാട് കോലി നയിച്ച ഇന്ത്യയും കെയ്ന്‍ വില്ല്യംസണ്‍ നായകമായ ന്യൂസിലാന്‍ഡുമായിരുന്നു ഏറ്റുമുട്ടിയത്. ഇന്ത്യയെ തകര്‍ത്ത് കിവീസ് ടെസ്റ്റിലെ ലോക ചാംപ്യന്‍മാരാവുകയുമായിരുന്നു. ഇത്തവണത്തെ ഫൈനലില്‍ ഓസ്ട്രേലിയ ഇന്ത്യയുടെ എതിരാളികളായി വരാനാണ് കൂടുതല്‍ സാധ്യത.
ഓസീസിനെതിരേ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനിലെ സ്ഥിരം സാന്നിധ്യമായ ചിലര്‍ക്കു ഫൈനലില്‍ പുറത്തിരിക്കേണ്ടി വന്നേക്കും. കലാശക്കളിയില്‍ ഇന്ത്യ ഒഴിവാക്കാന്‍ സാധ്യതയുള്ള മൂന്നു സ്റ്റാര്‍ പ്ലെയേഴ്‌സ് ആരൊക്കെയാണെന്നു നോക്കാം.

അക്ഷര്‍ പട്ടേല്‍
ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ വാലറ്റത്തെ വീരോചിത ഇന്നിങ്‌സുകളിലൂടെ ഇന്ത്യുടെ ഹീറോയായി മാറിയ അക്ഷര്‍ പട്ടേലാണ് ഇവരിലൊരാള്‍. ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ ഇംഗ്ലണ്ടിലാണെന്നതാണ് താരത്തിനു തിരിച്ചടിയാവുന്ന കാര്യം.
അവിടെ ഒരുപാട് മല്‍സരങ്ങള്‍ കളിച്ചുള്ള അനുഭവസമ്പത്ത് അക്ഷറിനില്ല. മാത്രമല്ല ഇന്ത്യയിലെ പിച്ചുകളില്‍ നിന്നും വ്യത്യസ്തമായി പേസ് ബൗളിങിനെ അനുകൂലിക്കുന്നതാണ് അവിടുത്ത പിച്ചുകള്‍. ഇവ രണ്ടും കണക്കിലെടുക്കുമ്പോള്‍ അക്ഷറിനെ കളിപ്പിക്കാന്‍ സാധ്യത തീരെ കുറവാണ്.
Also Read: രഹാനെയ്ക്കും മായങ്കിനും ടെസ്റ്റിലേക്കു വിളിയെത്തുമോ? രഞ്ജിയില്‍ മിന്നിച്ച് ഇവര്‍ റെഡി

ആര്‍ അശ്വിന്‍
സ്റ്റാര്‍ സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിനാണ് ഫൈനലില്‍ തഴയപ്പെടാന്‍ സാധ്യതയുള്ള രണ്ടാമത്തെ താരം. ടെസ്റ്റില്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് അദ്ദേഹമെന്നതില്‍ സംശയമില്ല. ബൗളിങിലും ബാറ്റിങിലും ഒരുപോലെ മികച്ച സംഭാവനകള്‍ നല്‍കാനും അദ്ദേഹത്തിനു സാധിക്കും.
കഴിഞ്ഞ തവണത്തെ ഫൈനലില്‍ അശ്വിന്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. പക്ഷെ വരാനിരിക്കുന്ന ഫൈനലില്‍ തഴയപ്പെട്ടേക്കും. കാരണം പേസും ബൗണ്‍സുമുള്ള വിദേശ പിച്ചുകളില്‍ അശ്വിനു കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ കഴിയാറില്ല.
അതിനാല്‍ തന്നെ രവീന്ദ്ര ജഡേജയെ ഏക സ്പിന്നറായി കളിപ്പിച്ച് പേസ് ബൗളിങിനു മുന്‍തൂക്കമുള്ള ഇലവനെയായിരിക്കും ഫൈനലില്‍ ഇന്ത്യ ഇറക്കിയേക്കുക.
Also Read: ജഡ്ഡൂ നീ തീര്‍ന്നു! അക്ഷര്‍ തകര്‍ക്കും ഈ റെക്കോര്‍ഡുകള്‍, അറിയാം

ശ്രേയസ് അയ്യര്‍
ടെസ്റ്റില്‍ അജിങ്ക്യ രഹാനെയുടെ പകരക്കാരനായി വന്ന് മികച്ച ഇന്നിങ്‌സുകളിലൂടെ അഞ്ചാം നമ്പറില്‍ സ്ഥാനമുറപ്പിച്ച താരമാണ് ശ്രേയസ് അയ്യര്‍. പക്ഷെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ അദ്ദേഹത്തെ കളിപ്പിക്കുമെന്നു യാതൊരു ഉറപ്പുമില്ല.
കരിയറിലെ ഭൂരിഭാഗം ടെസ്റ്റുകളും ശ്രേയസ് കളിച്ചിരിക്കുന്നത് നാട്ടിലാണ്. ഷോര്‍ട്ട് ബോളുകള്‍ കളിക്കുന്നതില്‍ വീക്ക്‌നെസുള്ള അദ്ദേഹം ഇംഗ്ലണ്ടിലെ പിച്ചില്‍ ഫ്‌ളോപ്പാവാന്‍ സാധ്യത കൂടുതലാണ്. ശ്രേയസിന്റ ഈ വീക്ക്‌നെസ് എതിര്‍ ടീം ഫൈനലില്‍ മുതലെടുത്തേക്കും.
അതുകൊണ്ടു തന്നെ ശുഭ്മന്‍ ഗില്‍, കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ് എന്നിവരിലൊരാളെ അഞ്ചാം നമ്പറില്‍ ഇന്ത്യ പരീക്ഷിച്ചേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications