IND vs AUS: മൂന്നു കളി, 18 ബോളില്‍ വഴങ്ങിയത് 49 റണ്‍സ്! അവനാണ് ഇന്ത്യയുടെ 'പ്രശ്‌നം'!
ഓസ്‌ട്രേലിയക്കെതിരായ ആദ്യടി20യില്‍ 200ന് മുകലില്‍ റണ്‍സ് അടിച്ചെടുത്തിട്ടും പരാജയത്തിലേക്കു വീണതിന്റെ ഞെട്ടലിലും നിരാശയിലുമാണ് ടീം ഇന്ത്യ. 209 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം കാര്യമായ വെല്ലുവിളിയില്ലാതെയാണ് ഓസീസ് ജയിച്ചുകയറിയത്. തുടക്കം മുതല്‍ മികച്ച റണ്‍റേറ്റോടെ റണ്‍സ് അടിച്ചെടുക്കാന്‍ സാധിച്ചതാണ് ഈ മല്‍സരത്തില്‍ ഓസീസ് ജയം എളുപ്പമാക്കിയത്.

ഐസിസിയുടെ ടി20 ലോകകപ്പ് അടുത്ത മാസം അവസാനത്തോടെ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കെ ബൗളര്‍മാരുടെ മോശം ഫോം ഇന്ത്യക്കു വലിയ തലവേദനയായി മാറിയിരിക്കുകയാണ്. ഓസീസിനെതിരേ നിര്‍ണായകമായ 18ാം ഓവറില്‍ ഹര്‍ഷല്‍ പട്ടേല്‍ 22 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ 19ാം ഓവറില്‍ 16 റണ്‍സും വഴങ്ങിയിരുന്നു. പരിചയസമ്പന്നനായ ഭുവിയുടെ ഡെത്ത് ഓവറുകളിലെ പ്രകടനം ഇന്ത്യക്കു വലിയ തലവേദനയായി മാറിയിരിക്കുകയാണ് മുന്‍ ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി.

യുഎഇയില്‍ നടന്ന കഴിഞ്ഞ ഏഷ്യാ കപ്പിലും ഭുവനേശ്വര്‍ കുമാര്‍ ഡെത്ത് ഓവുകളില്‍ നന്നായി തല്ലുവാങ്ങിയിരുന്നു. ഇന്ത്യ ഫൈനല്‍ പോലും കാണാതെ പുറത്താവാനുള്ള പ്രധാന കാരണങ്ങളൊന്നും ഇതു തന്നെയാണ്.
ചിരവൈരികളായ പാകിസ്താനുമായുള്ള ആദ്യ സൂപ്പര്‍ ഫോര്‍ മാച്ചില്‍ നാലോവറില്‍ 40 റണ്‍സ് ഭുവി വഴങ്ങിയിരുന്നു. വീഴ്ത്തിയത് ഒരു വിക്കറ്റ് മാത്രമായിരുന്നു.

19ാം ഓവറില്‍ 19 റണ്‍സാണ് പേസര്‍ വിട്ടുകൊടുത്തത്. ശ്രീലങ്കയുമായുള്ള തൊട്ടടുത്ത സൂപ്പര്‍ ഫോര്‍ മാച്ചിലെ നിര്‍ണായകമായ 19ാം ഓവറില്‍ 14 റണ്‍സും ഭുവി വിട്ടുകൊടുത്തിയിരുന്നു. ഈ രണ്ടു മല്‍സരങ്ങളിലും 170 പ്ലസ് സ്‌കോര്‍ ചെയ്തിട്ടും അതു പ്രതിരോധിക്കാനാവാതെ ഇന്ത്യ തോല്‍ക്കുകയും ചെയ്തു.
IND vs AUS: രാഹുലിനു പകരം പന്ത് വേണ്ടിയിരുന്നു! കോലിയോളം രോഹിത് പിന്തുണയ്ക്കുന്നില്ല- വിമര്‍ശനം

ഓസ്‌ട്രേലിയക്കെതിരായ കളിയിലും ഭുവനേശ്വര്‍ കുമാര്‍ ഫ്‌ളോപ്പായത് ഇന്ത്യയെ വലിയ ആശങ്കയിലാക്കിയിരിക്കുകയാണെന്നു സുനില്‍ ഗവാസ്‌കര്‍ വിലയിരുത്തി. മൊഹാലിയിലെ ആദ്യ ടി20യില്‍ മഞ്ഞുവീഴ്ച കൂടുതല്‍ ഉണ്ടായിരുന്നതായി ഞാന്‍ കരുതുന്നില്ല. കൈ തുടയ്ക്കാന്‍ ബൗളര്‍മാരോ, ഫീല്‍ഡര്‍മാരോ ടവ്വല്‍ ഉപയോഗിക്കുന്നതും നമ്മള്‍ കണ്ടില്ല. ഇതൊരു ഒഴികഴിവല്ല. നമ്മള്‍ നന്നായി ബൗള്‍ ചെയ്തില്ലെന്നത് യാഥാര്‍ഥ്യമാണ്. ഉദാഹരം പറയുകയാണെങ്കില്‍ 19ാമത്തെ ഓവര്‍ ടീമിനു വലിയ തലവേദനയായി മാറിയിരിക്കുകയാണെന്നും ഗവാസ്‌കര്‍ വിശദീകരിച്ചു.

ഭുവനേശ്വര്‍ കുമാറിനെപ്പോലെ ഒരാള്‍ ഓരോ തവണയും റണ്‍സ് വഴങ്ങിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യ തോറ്റ അവസാനത്തെ മൂന്നു മല്‍സരങ്ങള്‍ നോക്കിയാല്‍ പാകിസ്താന്‍, ശ്രീലങ്ക, ഇപ്പോള്‍ ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരേ 18 ഹബോളില്‍ (19ാം ഓവര്‍) 49 റണ്‍സാണ് ഭുവി വഴങ്ങിയിരിക്കുന്നത്. ഒരു ബോളില്‍ മൂന്നു റണ്‍സോളം വരും ഇത്. ഇത്രയും അനുഭവസമ്പത്തും പ്രതിഭയുമുള്ള ഭുവിയെപ്പോലെയൊരാള്‍ ഈ 18 ബോളില്‍ 35-36 റണ്‍സ് വരെ വിട്ടുകൊടുത്തേക്കാമെന്നായിരിക്കും നിങ്ങള്‍ പ്രതീക്ഷിക്കുക. ഭുവിയുടെ ഈ പ്രകടനം വലിയ ആശങ്കയായി മാറിയിരിക്കുകയാണെന്നും സുനില്‍ ഗവാസ്‌കര്‍ വിലയിരുത്തി.
സ്റ്റേഡിയത്തില്‍ പ്രതിഷേധിക്കരുത്, കളി കാണാന്‍ ഞാനുമുണ്ടാവും, ആരാധകരോട് സഞ്ജു

ജസ്പ്രീത് ബുംറ തിരിച്ചെത്തുന്നതോടെ കൂടുതല്‍ മെച്ചപ്പെട്ട ബൗളിങ് പ്രകടനം ഇന്ത്യന്‍ ടീമില്‍ നിന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. പരിക്കില്‍ നിന്നും മുക്തനായി മടങ്ങിയെത്തിയ ബുംറയ്ക്കു ഓസീസുമായുള്ള ആദ്യ ടി20യില്‍ ഇന്ത്യ വിശ്രമം നല്‍കിയിരുന്നു. പൂര്‍ണ ഫിറ്റ്‌നസിലേക്കു താരം എത്താത്തതിനെ തുടര്‍ന്നാണിതെന്നായിരുന്നു ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടോസിനു ശേഷം പറഞ്ഞത്. അടുത്ത രണ്ടു മല്‍സരങ്ങലിലും ബുംറ കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളെടുക്കുകയാണെങ്കില്‍ ഒരു ഏരിയയിലാണ് ഇന്ത്യക്കു പ്രധാനമായും തിരിച്ചടി നേരിട്ടിരിക്കുന്നതൈന്നു കാണാം. മികച്ച സ്‌കോറുകള്‍ പോലും പ്രതിരോധിക്കാന്‍ ടീമിനു സാധിക്കുന്നില്ല. ഒരുപക്ഷെ ജസ്പ്രീത് ബുംറ മടങ്ങിയെത്തിയാല്‍ സാഹചര്യം പൂര്‍ണമായി മാറിയേക്കാം. കാരണം തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ വീഴ്ത്താന്‍ അവനു സാധിക്കും. ഓസീസുമായുളള കിഞ്ഞ മല്‍സരത്തിലും നമുക്ക് തുടക്കത്തില്‍ വിക്കറ്റ് നേടാനായില്ല. ഓസ്‌ട്രേലിയക്കു തകര്‍പ്പന്‍ തുടക്കം ലഭിക്കുകയും ചെയ്തു. ഓസ്‌ട്രേലിയ ലോക ചാംപ്യന്‍മാരാണെന്നതു മറക്കാന്‍ പാടില്ല. അവരില്‍ നിന്നും അസാധാരണമായ കാര്യങ്ങള്‍ പ്രതീക്ഷിക്കാമെന്നും സുനില്‍ ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications