IND vs AUS: അശ്വിന്‍ എന്തൊരു അബദ്ധമാണ് കാണിച്ചത്? ജഡ്ഡുവിനും മുന്‍ താരത്തിന്റെ വിമര്‍ശനം

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിന്റെ തന്ത്രങ്ങളെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. ഓസീസിന്റെ രണ്ടാമിന്നിങ്‌സില്‍ ഇന്ത്യന്‍ സ്പിന്നര്‍മാരുടെ ഗെയിം പ്ലാനിനെയും അദ്ദേഹം കുറ്റപ്പെടുത്തി. തോല്‍വി ഉറപ്പായിരുന്നെങ്കിലും കുറേക്കൂടി അഗ്രസീവായി ബൗള്‍ ചെയ്തും ഫീല്‍ഡിങ് ക്രമീകരണം നടത്തിയും ഇന്ത്യക്കു ജയത്തിനായി ഒന്നു ശ്രമിക്കാമായിരുന്നുവെന്നും കനേരിയ പറഞ്ഞു. സ്വന്തം യൂട്യൂബ് ചാനലില്‍ മല്‍സരത്തെക്കുറിച്ച് വിശകലനം നടത്തുകയായിരുന്നു അദ്ദേഹം.
രണ്ടു ദിവസം ബാക്കിനില്‍ക്കെ ഇന്ത്യക്കെതിരേ ഒമ്പതു വിക്കറ്റിന്റെ അനായാസ വിജയമാണ് ഓസീസ് സ്വന്തമാക്കിയത്. 76 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് ഓസീസിനു ഇന്ത്യ നല്‍കിയത്. മൂന്നാം ദിനം ലഞ്ച് ബ്രേക്കിനു മുമ്പ് തന്നെ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് വിജയറണ്‍സ് കുറിക്കുകയും ചെയ്തു. ഉസ്മാന്‍ ഖവാജയെ ഓസീസ് ഇന്നിങ്‌സിലെ രണ്ടാമത്തെ ബോളില്‍ പൂജ്യത്തിനു പുറത്താക്കാന്‍ ഇന്ത്യക്കായിരുന്നു. പക്ഷെ പിന്നീട് വിക്കറ്റുകളൊന്നും ലഭിച്ചില്ല.
ഹാട്രിക് വിജയത്തോടെ ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടക്കാനുള്ള അവസരമാണ് ഇന്ത്യ നഷ്ടപ്പെടുത്തിയത്. ഓസീസാവട്ടെ ഫൈനലിലേക്കു ടിക്കറ്റെടുത്ത ആദ്യത്തെ ടീമായി മാറുകയും ചെയ്തു. അഹമ്മദാബാദില്‍ നടക്കാനിരിക്കുന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ജയിക്കാനായാല്‍ ഇന്ത്യക്കു ഔദ്യോഗികമായി ഫൈനലിലേക്കു യോഗ്യത നേടാം.

അശ്വിനും ജഡ്ഡുവും ചെയ്തത് ശരിയായില്ല
ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും ഒരുപാട് അനുഭവസമ്പത്തുള്ള മഹാന്‍മാരായ ബൗളര്‍മാരാണ്. എന്തുകൊണ്ടാണ് ഓസ്‌ട്രേലിയ റണ്‍ചേസ് നടത്തവെ തങ്ങളുടെ ഓവറുകളില്‍ കൂടുതല്‍ ഫീല്‍ഡര്‍മാരെ ക്ലോസായി നിര്‍ത്താതിരുന്നത്? എന്തുകെണ്ടാണ് രോഹിത് ശര്‍മയോടു ഇരുവരും ഇക്കാര്യം ആവശ്യപ്പെടാതിരുന്നത്?
അര മണിക്കൂര്‍ നേരത്തേക്കെങ്കിലും കൂടുതല്‍ അഗ്രസീവായി ഫീല്‍ഡ് സെറ്റ് ചെയ്ത് ഈ കളിയിലേക്കു തിരിച്ചു വരാന്‍ സാധിക്കുമോയെന്ന സാധ്യത ഇരുവരും രോഹിത്തുമായി ചര്‍ച്ച ചെയ്യേണ്ടതായിരുന്നുവെന്നും ഡാനിഷ് കനേരിയ അഭിപ്രായപ്പെട്ടു.
മല്‍സരം എന്തായാലും ഇന്ത്യ പരാജയപ്പെടുക തന്നെ ചെയ്യും. അപ്പോള്‍ പിന്നെ കൂടുതല്‍ അഗ്രസീവായി ഫീല്‍ഡ് ക്രമീകരിച്ച് ഒന്നു ശ്രമിച്ചു നോക്കുന്നതില്‍ എന്തായിരുന്നു തെറ്റെന്നും കനേരിയ ചോദിക്കുന്നു.
Also Read: കോലിയല്ല, ടെസ്റ്റില്‍ നാട്ടിലെ കിങ് രോഹിത്താണ്! റിഷഭ് രണ്ടാമന്‍, അറിയാം

അശ്വിന്‍ എന്തിന് ബോള്‍ മാറ്റി?
ഓസ്‌ട്രേലിയ റണ്‍ചേസ് നടത്തവെ 10 ഓവറുകള്‍ക്കു ശേഷം ബോള്‍ മാറ്റാനുള്ള ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്റെ തീരുമാനത്തെയും ഡാനിഷ് കനേരിയ വിമര്‍ശിച്ചു.
പുതിയ ബോള്‍ വേണമെന്നു ആവശ്യപ്പെട്ട് അശ്വിന്‍ വലിയൊരു പിഴവാണ് കാണിച്ചത്.
ആ ഘട്ടത്തില്‍ പുതിയ ബോള്‍ എടുക്കേണ്ട യാതൊരു സാഹചര്യവും ഇല്ലായിരുന്നു. പുതുതായി എടുത്ത ബോള്‍ കുറേക്കൂടി മൃദുവായിരുന്നു. അതിനു ശേഷം ആദ്യ ടെസ്റ്റില്‍ തന്നെ പുറത്ത് ഇരുത്തിയ തീരുമാനം തെറ്റായിരുന്നുവെന്നു തകര്‍പ്പന്‍ ഇന്നിങ്‌സിലൂടെ ട്രാവിസ് കാണിച്ചു തരികയും ചെയ്തതായി കനേരിയ വിശദമാക്കി.
Also Read: IND vs AUS: എന്ത് കൊണ്ട് അവന് ഒരോവര്‍ പോലും നല്‍കിയില്ല? രോഹിത്തിനോടു ഭാജി

രോഹിത്തിനും ദ്രാവിഡിനും വിമര്‍ശനം
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ, കോച്ച് രാഹുല്‍ ദ്രാവിഡ് എന്നിവരുടെയും തന്ത്രങ്ങളെ ഡാനിഷ് കനേരിയ ശക്തായി വിമര്‍ശിച്ചു. 75 റണ്‍സാണ് തങ്ങള്‍ക്കു പ്രതിരോധിക്കേണ്ടതെന്നു ചിന്തിക്കാതെ ആദ്യത്തെ ഒരു മണിക്കൂര്‍ രോഹിത്തും ദ്രാവിഡും കൂടുതല്‍ അറ്റാക്കിങ് ഫീല്‍ഡ് സെറ്റ് ചെയ്യണമായിരുന്നു.
ക്ലോസായി കൂടുതല്‍ ഫീല്‍ഡര്‍മാരെ നിര്‍ത്തിയിരുന്നെങ്കില്‍ അതു ബാറ്റര്‍മാരുടെ ഏകാഗ്രതയെ ബാധിക്കുകയും അതു വിക്കറ്റ് ലഭിക്കാന്‍ സഹായിക്കുകയും ചെയ്യും. പക്ഷെ ഇന്ത്യയുടെ ഭാഗത്തു നിന്നും അത്തരമൊരു ശ്രമം കണ്ടില്ല.
പകരം ഫീല്‍ഡര്‍മാരെ ദൂരെ നിര്‍ത്തി, ദയവു ചെയ്ത് വരൂയെന്നും ഗെയിം ഞങ്ങളില്‍ നിന്നും എടുത്തു കൊണ്ടു പോവൂയെന്നും ആവശ്യപ്പെടുകയാണ് ഇന്ത്യ ചെയ്തതെന്നും കനേരിയ വിലയിരുത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications