IND vs AUS: എന്ത് കൊണ്ട് അവന് ഒരോവര്‍ പോലും നല്‍കിയില്ല? രോഹിത്തിനോടു ഭാജി

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു കനത്ത പരാജയം നേരിട്ടതിനു പിന്നാലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും താരങ്ങള്‍ക്കുമെതിരേ പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുകയാണ്. രണ്ടു ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് മൂന്നാം ദിനം രാവിലെ തന്നെ കംഗാരുപ്പട ഇന്ത്യയെ തീര്‍ത്തത്. രണ്ടിന്നിങ്‌സുകളിലും ബാറ്റിങ് നിരയുടെ ദയനീയ പ്രകടനമാണ് ഇന്ത്യന്‍ പരാജയം വേഗത്തിലാക്കിയത്. 200 റണ്‍സ് പോലും രണ്ടിന്നിങ്‌സുകളിലും ഇന്ത്യക്കു തികയ്ക്കാനായില്ല.
വെറും 76 റണ്‍സ് മാത്രമായിരുന്നു ഓസ്‌ട്രേലിയക്കു ജയിക്കാന്‍ ആവശ്യമായിരുന്നത്. ഒന്നാമിന്നിങ്‌സില്‍ ഫിഫ്റ്റിയടിച്ച ഉസ്മാന്‍ ഖവാജയെ രണ്ടാമത്തെ ബോളില്‍ പൂജ്യത്തിനു മടക്കാന്‍ ആര്‍ അശ്വിനായിരുന്നു. പക്ഷെ പിന്നീട് ഓസീസിന്റെ ഒരു വിക്കറ്റ് പോലും ഇന്ത്യക്കു ലഭിച്ചില്ല. ട്രാവിസ് ഹെഡും (49) മാര്‍നസ് ലബ്യുഷെയ്‌നും (28) ചേര്‍ന്ന് ഓസീസിന്റെ വിജയം പൂര്‍ത്തിയാക്കുകയായിരുന്നു.
മൂന്നാംദിനം ബൗളിങില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഒരു ട്രിക്ക് മിസ് ചെയ്തതായി ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. മല്‍സര ശേഷം സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അക്ഷര്‍ എന്തു കൊണ്ട് ബൗള്‍ ചെയ്തില്ല?
ഇടം കൈയന്‍ സ്പിന്നര്‍ അക്ഷര്‍ പട്ടേലിനെ മൂന്നാംദിനം ഒരോവര്‍ പോലും ബൗള്‍ ചെയ്യിക്കാതിരുന്ന രോഹിത് ശര്‍മയുടെ തീരുമാനത്തെയാണ ഹര്‍ഭജന്‍ സിങ് വിമര്‍ശിച്ചത്. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ഉമേഷ് യാദവ് എന്നിവര്‍ മാത്രമേ രണ്ടാമിന്നിങ്‌സില്‍ ഇന്ത്യക്കായി ബൗള്‍ ചെയ്തുള്ളൂ.
തീര്‍ച്ചയായും അക്ഷര്‍ പട്ടേലിനെക്കൊണ്ട് ഇന്ത്യ കുറച്ചു ഓവറുകള്‍ ബൗള്‍ ചെയ്യിക്കേണ്ടതായിരുന്നു. ഏതു ബൗളറാണ് വിക്കറ്റ് നേടിത്തരികയെന്നു നമുക്കു പറയാന്‍ സാധിക്കില്ല. അവസരത്തിന്റെ ഒരു വാതില്‍ തുറക്കപ്പെടേണ്ടതായിരുന്നു. രണ്ടാംദിനം അശ്വിനാണ് വാതില്‍ തുറന്നു തന്നത്.
പിന്നാലെ ഉമേഷ് യാദവ് വരികയും മൂന്നു വിക്കറ്റുകളെടുക്കുകയും ചെയ്തു. ഈ പിച്ചില്‍ ഉമേഷ് മൂന്നു വിക്കറ്റുകള്‍ നേടുമെന്നാണ് ആരാണ് കരുതിയത്? പക്ഷെ അതു പോലെയാണ് പലതും സംഭവിക്കുന്നതെന്നും ഹര്‍ഭജന്‍ സിങ് നിരീക്ഷിച്ചു.
Also Read: 25 ഇന്നിങ്‌സ്, ശരാശരി 70ന് മുകളില്‍! ഇതാ ഗില്ലിന്റെ ഭാവി ഓപ്പണിങ് പങ്കാളി ജയ്‌സ്വാള്‍

ചെറിയ സ്‌പെല്ലുകള്‍
മൂന്നാംദിനം ബൗളര്‍മാര്‍ക്കു ചെറിയ സ്‌പെല്ലകള്‍ നല്‍കി രോഹിത് ശര്‍മ അവരെ റൊട്ടേറ്റ് ചെയ്യുകയായിരുന്നു വേണ്ടതെന്നു ഹര്‍ഭജന്‍ സിങ് ചൂണ്ടിക്കാട്ടി.
ആര്‍ അശ്വന്‍ 10 ഓവറുകള്‍ ബൗള്‍ ചെയ്തു. പകരം അവര്‍ക്കു ചെറിയ സ്‌പെല്ലുകള്‍ രോഹിത്തിനു നല്‍കായിരുന്നു. നാല്- അഞ്ച് ഓവറുകള്‍ അശ്വിനെക്കൊണ്ട് ബൗള്‍ ചെയ്യിക്കാമായിരുന്നു.
രവീന്ദ്ര ജഡേജയ്ക്കും 4-5 ഓവറുകള്‍ നല്‍കാമായിരുന്നു. അക്ഷര്‍ പട്ടേലിനും 2-4 ഓവറുകള്‍ നല്‍കണമായിരുന്നുവെന്നും ഭാജി വിലയിരുത്തി.

എല്ലാവരെയും ഉപയോഗിക്കണമായിരുന്നു
രോഹിത് ശര്‍മ തനിക്കു ലഭിച്ച ബൗളര്‍മാരെയെല്ലാം പ്രയോജനപ്പെടുത്തണമായിരുന്നുവെന്നു ഹര്‍ഭജന്‍ സിങ് അഭിപ്രായപ്പെട്ടു. തനിക്കു ലഭിച്ച വിഭവങ്ങളെല്ലാം രോഹിത് ഉപയോഗിക്കേണ്ടിയിരുന്നു.
പക്ഷെ ഈ ടെസ്റ്റില്‍ അതു ചെയ്തില്ല. ആര്‍ അശ്വിനു ബോള്‍ ഇഷ്ടമായില്ലെന്നും ഇതേ തുടര്‍ന്നാണ് 10 ഓവറുകള്‍ക്കു ശേഷം മാറ്റിയതെന്നും ഞാന്‍ സമ്മതിക്കുന്നു. പക്ഷെ എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന തരത്തിലായിരുന്നില്ല അദ്ദേഹം ബൗള്‍ ചെയ്തത്. ആദ്യത്തെ രണ്ട്- മൂന്നു ഓവറുകളില്‍ മാത്രമേ ബൗളിങില്‍ മൂര്‍ച്ച കണ്ടുള്ളൂവെന്നും ഹര്‍ഭജന്‍ ചൂണ്ടിക്കാട്ടി.
ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ നതാന്‍ ലയണിനെപ്പോലെ അപകടം വിതയ്ക്കാന്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കായില്ലെന്നും അദ്ദേഹം പറഞ്ഞു. അശ്വിന്‍ തുടക്കത്തിലെ ഓവറുകള്‍ക്കു ശേഷം ബൗളിങില്‍ പ്രതിരോധത്തിലേക്കു വലിഞ്ഞതായിട്ടാണ് കാണപ്പെട്ടത്.
ലയണിന്റെ ബൗളിങിലെ സ്പിന്നോ, ബൗണ്‍സോയൊന്നും നമുക്ക് കാണാനായില്ല. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ തന്നെ നിരാശപ്പെടുത്തിയെന്നും ഭാജി കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications