IND vs AUS: വാര്‍ണര്‍ ഇനി സ്റ്റോക്‌സിനൊപ്പം, അശ്വിന്റെ പ്രധാന 'വേട്ടമൃഗം', അറിയാം

ഓസ്‌ട്രേലിയന്‍ ഓപ്പണറും വെടിക്കെട്ട് ബാറ്ററുമായ ഡേവിഡ് വാര്‍ണറുടെ ടെസ്റ്റിലെ പേടിസ്വപ്‌നമായി ഇന്ത്യന്‍ സ്റ്റാര്‍ സ്പിര്‍ ആര്‍ അശ്വിന്‍ മാറിയിരിക്കുകയാണ്. നാഗ്പൂരിലെ ആദ്യ ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സിലും അദ്ദേഹത്തെ മടക്കാന്‍ അശ്വിനു സാധിച്ചു. ഇതോടെ ടെസ്റ്റില്‍ കൂടുതല്‍ തവവണ അശ്വിന്‍ ഇരയായി മാറിയ താരങ്ങളിലൊരാളായും വാര്‍ണര്‍ മാറി.
10 റണ്‍സ് മാത്രമാണ് രണ്ടാമിന്നിങ്‌സില്‍ വാര്‍ണര്‍ക്കു കുറിക്കാനായത്. ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തിനു മുന്നില്‍ തുടക്കം മുതല്‍ റണ്ണെടുക്കാനാവാതെ അദ്ദേഹം പതറിയിരുന്നു. 41 ബോളുകളില്‍ നിന്നാണ് രണ്ടു ബൗണ്ടറികളോടെ വാര്‍ണര്‍ 10 റണ്‍സെടുത്തത്.
ടീം സ്‌കോര്‍ 34ല്‍ നില്‍ക്കെയാണ് മൂന്നാമനായി വാര്‍ണര്‍ ക്രീസ് വിട്ടത്. തിനു മുമ്പ് തന്നെ അശ്വിന് തന്നെ വാര്‍ണറുടെ വിക്കറ്റ് ലഭിക്കേണ്ടതായിരുന്നു. പക്ഷെ സ്ലിപ്പില്‍ വിരാട് കോലി ഒരു സിംപിള്‍ ക്യാച്ച് കൈവിടുകയായിരുന്നു. പക്ഷെ ജീവന്‍ തിരിച്ചുകിട്ടിയ വാര്‍ണര്‍ക്കു ഇതു മുതലാക്കാനായില്ല. 10 റണ്‍സെടുത്തു നില്‍ക്കെ വാര്‍ണറെ അശ്വിന്‍ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു.

സ്റ്റോക്‌സിസൊപ്പം വാര്‍ണറും
നേരത്തേ ടെസ്റ്റില്‍ ആര്‍ അശ്വിന്‍ ഏറ്റവുമധികം തവണ പുറത്താക്കിയ താരമെന്ന റെക്കോര്‍ഡ് ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടറും ക്യാപ്റ്റനുമായ ബെന്‍ സ്റ്റോക്‌സിന്റെ പേരിലായിരുന്നു. 11 തവണയാണ് സ്റ്റോക്‌സിനെ അശ്വിന്‍ പവലിയനിലേക്കു അയച്ചിട്ടുള്ളത്.
നാഗ്പൂര്‍ ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സിലെ വക്കറ്റോടെ ഡേവിഡ് വാര്‍ണറെയും 11 തവണ അദ്ദേഹം പുറത്താക്കിയിരിക്കുകയാണ്. ഈ ലിസ്റ്റില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ളത് മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ (9 തവണ), ന്യൂസിലാന്‍ഡ് താരം ടോം ലാതം (8 തവണ) എന്നിവരാണ്.
Also Read:IND vs AUS: ഒരു സെഞ്ച്വറി, രണ്ട് ഫിഫ്റ്റി- ഓസീസ് ഹിറ്റ്മാന്റെ വീക്ക്‌നെസ്! അറിയാം

ഇടംകൈയന്‍മാരുടെ പേടിസ്വപ്‌നം
ടെസ്റ്റ് ക്രിക്കറ്റില്‍ ഇടംകൈയന്‍ ബാറ്റര്‍മാരുടെ പേടിസ്വപ്‌നം കൂടിയാണ് ആര്‍ അശ്വിന്‍. നിലവില്‍ ടെസ്റ്റില്‍ ഏറ്റവുമധികം തവണ ഇടംകൈയന്‍മാരെ പുറത്താക്കിയ ബൗളറെന്ന ലോക റെക്കോര്‍ഡ് അദ്ദേഹത്തിനു അവകാശപ്പെട്ടതാണ്. 166 ഇന്നിങ്‌സുകളില്‍ നിന്നും 230 ഇടംകൈയന്‍ താരങ്ങളുട വിക്കറ്റാണ് അശ്വിന്റെ പേരിലുള്ളത്.
രണ്ടാംസ്ഥാനത്തു ഇംഗ്ലണ്ടിന്റ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സനാണ്. 314 ഇന്നിങ്‌സുകളില്‍ അദ്ദേഹത്തിന്റെ സമ്പാദ്യം 209 വിക്കറ്റുകളാണ്.
ഇംഗ്ലണ്ടിന്റെ തന്നെ വെറ്ററന്‍ ഫാസ്റ്റ് ബൗള്‍ സ്റ്റുവര്‍ട്ട് ബ്രോഡാണ് മൂന്നാംസ്ഥാനത്ത്. 276 ഇന്നിങ്‌സുകളില്‍ അദ്ദേഹത്തിനു ലഭിച്ചത് 174 വിക്കറ്റുകളാണ്.
Also Read: IND vs AUS: വിക്കറ്റില്ലെങ്കിലെന്ത്? അക്ഷറിന്റെ വിലയറിഞ്ഞ് ഇന്ത്യ! 'വാലിന്റെ' നീളവും കൂടി

അശ്വിനു ഫൈഫര്‍
ആര്‍ അശ്വിന്‍ ടെസ്റ്റ് കരിയറിലെ മറ്റൊരു ഫൈഫര്‍ കൂടി രണ്ടാമിന്നിങ്്‌സില്‍ പൂര്‍ത്തിയാക്കിയപ്പോള്‍ നാഗ്പൂര്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ ഇന്ത്യ നാണംകെടുത്തി. ഇന്നിങ്‌സിനും 132 റണ്‍സിനുമാണ് കംഗാരുപ്പടയെ ഇന്ത്യ കശാപ്പുചെയ്തത്.
223 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് വഴങ്ങിയ ശേഷം മൂന്നാം ദിനം ലഞ്ച് ബ്രേക്കിനു ശേഷം വീണ്ടും ബാറ്റിങിന് ഇറങ്ങിയ ഓസീസ് 32.3 ഓവറില്‍ വെറും 91 റണ്‍സിനു കൂടാരംകയറി. പുറത്താവാതെ 25 റണ്‍സെടുത്ത സ്റ്റീവ് സ്മിത്താണ് ഓസീസിന്റെ ടോപ്‌സ്‌കോറര്‍. മറ്റാരും 20 റണ്‍സ് പോലും തികച്ചില്ല.
12 ഓവറില്‍ മൂന്നു മെയ്ഡനുള്‍പ്പെടെ 37 റണ്‍സ് വിട്ടുകൊടുത്താണ് അശ്വിന്‍ അഞ്ചു വിക്കറ്റുകള്‍ കൊയ്തത്. മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും രണ്ടു വീതം വിക്കറ്റുകളെടുത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications