IND vs AUS: റിഷഭില്ല,ഇത്തവണ ഇന്ത്യയുടെ മാച്ച് വിന്നര്‍ ആരാവും?അശ്വിന്റെ പ്രവചനം ഇതാ

മുംബൈ: ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരക്ക് ഒമ്പതാം തീയ്യതി തുടക്കമാവുകയാണ്. നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇന്ത്യക്കും ഓസീസിനും അഭിമാന പ്രശ്‌നമായതിനാല്‍ തീ പാറും പോരാട്ടം പ്രതീക്ഷിക്കാം.
ഇന്ത്യക്ക് മികച്ച ടീം കരുത്തുണ്ടെങ്കിലും പരിക്കും സൂപ്പര്‍ താരങ്ങളുടെ ഫോമും വലിയ തലവേദന സൃഷ്ടിക്കുന്നു. അവസാന രണ്ട് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും ഇന്ത്യ പരമ്പര നേടിയെടുത്തപ്പോള്‍ റിഷഭ് പന്തിന്റെ ബാറ്റിങ് പ്രകടനം വളരെ നിര്‍ണ്ണായകമായിരുന്നു.
ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ബാറ്റുകൊണ്ടും സ്റ്റംപിന് പിന്നിലും ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമായി നിന്നു. എന്നാല്‍ കാര്‍ അപകടത്തെത്തുടര്‍ന്ന് പരിക്കേറ്റ റിഷഭ് പന്ത് നിലവില്‍ വിശ്രമത്തിലാണ്. അതുകൊണ്ട് തന്നെ ഇത്തവണ പരമ്പര കളിക്കാന്‍ റിഷഭുണ്ടാവില്ല.
റിഷഭിന്റെ അഭാവം ഇന്ത്യക്ക് നികത്താനാവാത്ത വിടവാണ്. മധ്യനിരയില്‍ ഒറ്റക്ക് മത്സരം അനുകൂലമാക്കുന്ന താരമാണ് റിഷഭ്. അതുകൊണ്ട് തന്നെ താരത്തിന്റെ പ്രകടനം ഇന്ത്യക്ക് വളരെ നിര്‍ണ്ണായകമായിരുന്നു. റിഷഭിനെപ്പോലെ പെട്ടെന്ന് ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിവുള്ളവര്‍ കുറവാണെന്ന് പറയാം.
ഇത്തവണ റിഷഭിന്റെ അഭാവത്തില്‍ ഇന്ത്യയുടെ മാച്ച് വിന്നറായി ആരാവും മാറുക? ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടറായ ആര്‍ അശ്വിന്റെ പ്രവചനം ഇങ്ങനെയാണ്.

ശ്രേയസ് അയ്യരാവും താരമാവുക
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി റിഷഭ് പന്തിനൊപ്പം മധ്യനിരയില്‍ ഗംഭീര പ്രകടനമാണ് ശ്രേയസ് അയ്യര്‍ കാഴ്ചവെക്കുന്നത്. അവനെക്കുറിച്ച് പരാതികളൊന്നും അധികം കേള്‍ക്കാറില്ല. ബാറ്റിങ് നിരയുടെ നട്ടെല്ലാണവന്‍. പന്തിന്റെ അഭാവത്തില്‍ ഇന്ത്യയുടെ മാച്ച് വിന്നറായി മാറുക ശ്രേയസാവും-ആര്‍ അശ്വിന്‍ യുട്യൂബ് ചാനലില്‍ സംസാരിക്കവെ പറഞ്ഞു.
അതേ സമയം പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ശ്രേയസ് അയ്യര്‍ പരിക്കിന്റെ പിടിയിലാണ്. ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പര കളിക്കാതിരുന്ന ശ്രേയസിന് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയും നഷ്ടമാവുമെന്നാണ് വിവരം. എന്നാല്‍ ശ്രേയലിന്റെ പരിക്ക് സംബന്ധിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടൊന്നും ബിസിസി ഐ പുറത്തുവിട്ടിട്ടില്ല.

സ്ഥിരതയോടെ കളിക്കുന്ന താരം
അജിന്‍ക്യ രഹാനെക്ക് ശേഷം അഞ്ചാം നമ്പറില്‍ ഇന്ത്യ കണ്ടെത്തിയ വിശ്വസ്തനായ താരമാണ് ശ്രേയസ് അയ്യര്‍. ലഭിച്ച അവസരങ്ങളെ പരമാവധി ശ്രേയസ് മുതലാക്കുകയും ചെയ്തു. ഇന്ത്യക്കായി സമീപകാലത്തായി ടെസ്റ്റില്‍ തകര്‍പ്പന്‍ പ്രകടനമാണ് ശ്രേയസ് കാഴ്ചവെക്കുന്നത്.
33 ടെസ്റ്റില്‍ നിന്ന് 43.67 ശരാശരിയില്‍ 2271 റണ്‍സാണ് ശ്രേയസ് നേടിയത്. ഇതില്‍ അഞ്ച് സെഞ്ച്വറിയും 11 ഫിഫ്റ്റിയും ഉള്‍പ്പെടും. ഇത്തവണ ശ്രേയസ് ഇന്ത്യക്കൊപ്പമില്ലാതിരുന്നാല്‍ അത് നികത്താനാവാത്ത വിടവായിരിക്കുമെന്നുറപ്പ്. ശ്രേയസിന്റെ അഭാവത്തില്‍ ഇന്ത്യ സൂര്യകുമാര്‍ യാദവിനെ പ്ലേയിങ് 11 പരിഗണിച്ചേക്കും.

കോലിയും രോഹിത്തും തിളങ്ങണം
ഓസ്‌ട്രേലിയ നിസാരക്കാരുടെ നിരയാണ്. പ്രതിഭാശാലികളായ താരങ്ങളുടെ നീണ്ടനിരയാണ് കംഗാരുക്കളുടേത്. പേസ് നിരയും സ്പിന്‍ നിരയും ശക്തം. ഇവരില്‍ മിക്കവര്‍ക്കും ഇന്ത്യന്‍ സാഹചര്യങ്ങള്‍ മുന്‍പരിചയമുള്ളവരാണ്. ഇത് ഇന്ത്യക്ക് വലിയ തലവേദനയായി മാറും.
ഇന്ത്യക്ക് പരമ്പര നേടാന്‍ സീനിയര്‍ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം നിര്‍ണ്ണായകമാവും. രോഹിത് ശര്‍മ, വിരാട് കോലി തുടങ്ങിയവരുടെ പ്രകടനമാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. രണ്ട് പേരുടെയും ടെസ്റ്റിലെ സമീപകാല പ്രകടനങ്ങള്‍ അത്ര മികച്ചതല്ല.
എന്നാല്‍ ഓസീസിനെതിരേ ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ അവസരത്തിനൊത്ത് ഉയരാത്ത പക്ഷം പരമ്പര നേട്ടം കടുപ്പമായിരിക്കുമെന്ന് തന്നെ പറയാം. സ്പിന്നര്‍മാരായ ആര്‍ അശ്വിന്റെയും രവീന്ദ്ര ജഡേജയുടെ ബൗളിങ്ങും നിര്‍ണ്ണായകമാവും. ഇന്ത്യ മൂന്ന് സ്പിന്നര്‍മാരുമായി കളിക്കാനാണ് സാധ്യത കൂടുതല്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications