
അവസാന സമയത്തെ കണ്‍ഫ്യൂഷന്‍
ജഡേജ 249 വിക്കറ്റുമായി നില്‍ക്കുകയായിരുന്നു. അതുകൊണ്ട് തന്നെ 250 വിക്കറ്റ് പൂര്‍ത്തിയാക്കാന്‍ അവന്‍ ബൗളിങ് ആവിശ്യപ്പെട്ടു. അശ്വിന്‍ ആ സമയത്ത് നാല് വിക്കറ്റുമായി നില്‍ക്കുകയായിരുന്നു. അവനും അഞ്ച് വിക്കറ്റ് പൂര്‍ത്തിയാക്കാന്‍ ബൗളിങ് ആവിശ്യപ്പെട്ടു. ഇതാണ് ഞാന്‍ നേരിട്ട പ്രയാസം. ഇരുവര്‍ക്കും തങ്ങളുടെ നാഴികക്കല്ലിനെക്കുറിച്ച് നന്നായി അറിയാം- രോഹിത് പറഞ്ഞു.
അശ്വിന്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയപ്പോള്‍ ജഡേജക്ക് 250 വിക്കറ്റ് നേട്ടത്തിലേക്കെത്താനായില്ല. സ്റ്റീവ് സ്മിത്തിനെ ക്ലീന്‍ബൗള്‍ഡാക്കി ജഡേജ 250 വിക്കറ്റ് നേട്ടത്തിലേക്കെത്തിയെങ്കിലും ഇത് നോബോളായതിനാല്‍ വിക്കറ്റ് നേടാനായില്ല. ഇതോടെ 250 വിക്കറ്റ് നേട്ടത്തിലേക്കെത്താനായില്ല.
Also Read: IND vs AUS: സൂര്യ ഫ്‌ളോപ്പ്, സര്‍ഫറാസിന്റെ ശാപം! ഗില്ലിനെ വിളിക്കൂ- ആരാധക പ്രതികരണം

എന്തുകൊണ്ടാണ് പുള്‍ ഷോട്ട് കളിക്കാതിരുന്നത്
രോഹിത് ശര്‍മയുടെ ബാറ്റിങ്ങിലേക്ക് വരുമ്പോള്‍ എടുത്തു പറയേണ്ടത് അദ്ദേഹത്തിന്റെ പുള്‍ഷോട്ടിലെ മികവാണ്. ഷോട്ട് ബോളുകളില്‍ പുള്‍ ഷോട്ട് കളിച്ച് സിക്‌സര്‍ പായിക്കുന്നതാണ് രോഹിത്തിന്റെ ശൈലി. എന്നാല്‍ നാഗ്പൂരില്‍ രോഹിത് ഇത്തരം പുള്‍ഷോട്ടുകള്‍ കളിച്ചില്ല. അതിന്റെ കാരണവും അദ്ദേഹം തുറന്ന് പറഞ്ഞിരിക്കുകയാണ്.
'ഞാന്‍ ബാറ്റ് ചെയ്യുമ്പോള്‍ അതില്‍ ഒരു പുള്‍ഷോട്ടെങ്കിലും ഉണ്ടാവാറുണ്ട്. അതാണ് എന്നെ സന്തോഷിപ്പിക്കുന്നത്. എന്നാല്‍ പാറ്റ് കമ്മിന്‍സിനെ സിക്‌സര്‍ പറത്തിയ ശേഷം അതിന് ശ്രമിച്ചില്ല. ആ സമയത്ത് അത്തരം ഷോട്ട് കളിച്ച് വിക്കറ്റ് നഷ്ടപ്പെടുത്താന്‍ ആഗ്രഹിച്ചില്ല. അവര്‍ക്ക് ആ സമയത്ത് വിക്കറ്റ് ആവിശ്യമായിരുന്നുവെന്ന് എനിക്കറിയാം'-രോഹിത് പറഞ്ഞു.
Also Read: IND vs AUS: ടെസ്റ്റില്‍ കോലി കിതക്കുന്നു! വീണ്ടും ഫ്‌ളോപ്പ്- 2022മുതലുള്ള കണക്കുകളിതാ

ഞാന്‍ ഒരു കാര്യം മനസിലുറപ്പിച്ചിരുന്നു
രണ്ടാം ദിനം ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ പിച്ചില്‍ വലിയ ആധിപത്യം ബൗളര്‍മാര്‍ക്ക് ലഭിക്കുന്നില്ലെന്ന് മനസിലായി. അതുകൊണ്ട് തന്നെ ബൗളര്‍മാര്‍ക്ക് വിക്കറ്റ് നല്‍കരുതെന്ന് മനസില്‍ ഉറപ്പിച്ചു. എന്റെ പിഴവുകൊണ്ടേ പുറത്താവുകയുള്ളൂവെന്ന് ഉറപ്പിച്ചു. സെഞ്ച്വറിക്ക് ശേഷം ഒന്ന് രണ്ട് വലിയ ഷോട്ട് കളിക്കണമെന്ന് ആഗ്രഹിച്ചു.
എന്നാല്‍ പിച്ചില്‍ അധികം ബൗണ്‍സുണ്ടാവാത്തതിനാല്‍ എന്റെ പ്രധാന ഷോട്ടുകളായ പുള്‍ഷോട്ടിനും സ്വീപ് ഷോട്ടിനും ശ്രമിച്ചില്ല. കൂടുതലും സ്‌ട്രെയ്റ്റ് ഷോട്ടുകള്‍ കളിക്കണമെന്നാണ് കരുതിയത്'-രോഹിത് കൂട്ടിച്ചേര്‍ത്തു. പാറ്റ് കമ്മിന്‍സിന് മുന്നില്‍ ക്ലീന്‍ബൗള്‍ഡായാണ് രോഹിത് പുറത്തായത്.
രോഹിത് പുറത്തായ ശേഷം രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലും അര്‍ധ സെഞ്ച്വറി പ്രകടനം നടത്തി ഇന്ത്യയെ 400 എന്ന മികച്ച സ്‌കോറിലേക്കെത്തിച്ചു. മുഹമ്മദ് ഷമി നേടിയ നിര്‍ണ്ണായക റണ്‍സുകളും ഇന്ത്യക്ക് കരുത്തായെന്ന് പറയാം.


Click it and Unblock the Notifications
